Saturday, June 28, 2025

ഒരു ദയയും അർഹിക്കുന്നില്ല,പോക്സോ കേസിൽ 18 വയസ്സുകാരന് 30 വർഷം കഠിനതടവ്

കൊല്ലം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13 കാരിയെ 8 വയസുള്ള അനുജത്തിയുടെ  മുന്നിലിട്ട്   പീഡിപ്പിച്ച പതിനെട്ടുകാരന്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി. 2024ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, കൊല്ലം ഉമയന്നൂർ പേരയം സ്വദേശി അഫ്‌സലിനെ (18) 30 വർഷം കഠിനതടവിനാണ് തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി  ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.

ഇൻസ്റ്റഗ്രാം വഴിയാണ് അഫ്‌സല്‍ 13 വയസ്സുള്ള പെൺകുട്ടിയുമായി പരിചയത്തിലായത്. ചാറ്റിനിടെ പ്രതി 13കാരിയു‌ടെ വീട്ടിന്റെ ലൊക്കേഷൻ കൈവശപ്പെടുത്തി. തു‌ടര്‍ന്ന് വീട്ടില്‍ മുതിര്‍ന്ന ആരുമില്ലാതിരുന്ന സമയം അതിക്രമിച്ചു കയറി കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. എട്ടുവയസ്സുളള അനുജത്തിയു‌ടെ മുന്നിലി‌ട്ടാണ് പ്രതി ക്രൂരമായ ലൈംഗിക പീഡനം ന‌ടത്തിയത്.


അനുജത്തി ഉച്ചത്തില്‍ കരഞ്ഞു നിലവിളിച്ചെങ്കിലും ശബ്ദം പുറത്തുകേട്ടില്ല. ക്രൂരകൃത്യം ചെയ്ത പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അറസ്റ്റിലായ ശേഷം ഒരു തവണ പോലും പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചില്ല എന്നതും ഈ കേസിന്‍റെ പ്രത്യേകതയാണ്.

സംഭവം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചു. പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്."
 

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...