തൃശൂർ കൊടകരയിൽ 70 വര്‍ഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തില്‍ മൂന്ന് ബംഗാൾതൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍പ്പെട്ടുപോയ ബംഗാള്‍ സ്വദേശികളായ രൂപന്‍,രാഹുല്‍, അലീന്‍ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ മൂന്നുപേരെയാണ് കാണാതായത്. രൂപനെയും രാഹുലിനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അപകടത്തില്‍പ്പെട്ട മൂന്നാമത്തെയാളെയും കണ്ടെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു.
ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. ഇന്നലെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് കെട്ടിടം തകര്‍ന്നത്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്.വളരെ പഴക്കമുള്ള കെട്ടിടത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടം പൂര്‍ണമായും പൊളിച്ചാണ് രക്ഷാദൗത്യം നടന്നുവരുന്നത്."
No comments:
Post a Comment