നേത്രസംരക്ഷണത്തിനു ഊന്നൽ നൽകുക എന്നത് എല്ലാവരും ഏറെ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍, ഇത്തരത്തില്‍ പുനെ സ്വദേശിയായ ഒരു യുവതികന്ന കയ്യായി പോയി എന്ന് സോഷ്യൽ മീഡിയ. നേത്രസംരക്ഷണ ദിനചര്യയുടെ ഭാഗമായി മൂത്രം ഉപയോഗിച്ചാണ് യുവതി കണ്ണുകള്‍ കഴുകുന്നത്."
മരുന്നില്ലാതെ ആരോഗ്യം നിലനിര്‍ത്തുന്ന പരിശീലക' എന്ന് സ്വയം വിശേഷിപ്പിക്കുന്ന നൂപുര്‍ എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വിചിത്ര നേത്രസംരക്ഷണ മാര്‍ഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിനൊപ്പം ഇതിന്റെ പ്രയോജനങ്ങളേയും കുറിച്ച് അവര്‍ പറയുന്നുണ്ട്.
'മൂത്രം ഉപയോഗിച്ചുള്ള കണ്ണ് കഴുകല്‍-പ്രകൃതിയുടെ സ്വന്തം മരുന്ന്' എന്ന് പോസ്റ്റിന് അവര്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്നത് കണ്ണുകളിലെ ചുവപ്പ്, വരള്‍ച്ച, അസ്വസ്ഥത എന്നിവയില്‍നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആദ്യം ഒഴിക്കുന്ന മൂത്രം എടുത്ത് അത് നിറച്ച കപ്പുകള്‍ക്ക് മുകളില്‍ കണ്ണുകള്‍വെച്ച് പലതവണ ചിമ്മുന്നതാണ് പ്രക്രിയയെന്നും അവര്‍ പറയുന്നു."മൂത്രം കണ്ണുകളില്‍ പൂര്‍ണമായി പ്രവേശിക്കാന്‍ അനുവദിക്കുന്നതിനായി കണ്ണുകള്‍ എല്ലാ ദിശകളിലേക്കും, അതായത് വശങ്ങളില്‍നിന്ന് വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും ചലിപ്പിക്കുക എന്നതാണെന്നും നൂപുര്‍ വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ഒരു ടവ്വല്‍ ഉപയോഗിച്ച് കണ്ണുകള്‍ മൃദുവായി തുടക്കണമെന്നും അവര്‍ വിശദീകരിക്കുന്നു. അടുത്തതായി കൈകളില്‍നിന്ന് കണ്‍പോളകളിലേക്ക് ചൂട് കൈമാറുന്നതിനായി കൈപ്പത്തികള്‍ കണ്ണുകള്‍ക്ക് മുകളില്‍വെയ്ക്കണമെന്നും ഇവര്‍ പറയുന്നു.
വീഡിയോ വലിയ ചര്‍ച്ചയായതൊടെ പിൻവലിച്ചു ശരീരമാലിന്യം ശേഖരിച്ച് വീണ്ടും അത് ഉപയോഗിക്കാന്‍ എങ്ങനെ തോന്നിയെന്നും ശരീരത്തിന് ഗുണമില്ലാത്തതിനാലാണ് മൂത്രം പുറന്തള്ളുന്നതെന്നും ആളുകള്‍ പറയുന്നു. അണുക്കള്‍ നിറഞ്ഞ ഈ മൂത്രം ഒരിക്കലും ഉപയോഗിക്കരുതെന്നും ഒട്ടേറെപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്."
No comments:
Post a Comment