ശ്രീനഗര്‍: പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മദ്‌റസ അധ്യാപകനെ തീവ്രവാദിയാക്കി ചിത്രീകരിച്ച ന്യൂസ് 18, സീ ന്യൂസ് ചാനലുകള്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. 2019ലെ പുല്‍വാമ ആക്രമണത്തില്‍ ഖ്വാറി മുഹമ്മദ് ഇഖ്ബാലിന് പങ്കുണ്ടെന്നും കുപ്രസിദ്ധ ടെററിസ്റ്റ് കമാന്‍ഡര്‍ ആണെന്നുമാണ് ഈ ചാനലുകള്‍ പ്രചരിപ്പിച്ചത്.
മേയ് ഏഴിന് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖ്വാറി മുഹമ്മദ് ഇഖ്ബാലിനെയാണ് ഈ ചാനലുകള്‍ തീവ്രവാദിയാക്കി ചിത്രീകരിച്ചത്.
ഈ വാര്‍ത്തകളെ ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ ബന്ധുക്കളാണ് പൂഞ്ചിലെ സബ്ജഡ്ജിക്ക് മുന്നില്‍ പരാതി നല്‍കിയത്. ചാനലുകളുടെ ഡല്‍ഹിയിലെ ഓഫിസില്‍ നിന്നാണ് വാര്‍ത്തകള്‍ വന്നതെന്നും അതിനാല്‍ പൂഞ്ചില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കാന്‍ കശ്മീരിലെ കോടതിക്ക് അധികാരമില്ലെന്ന് പോലിസ് വാദിച്ചു. എന്നാല്‍, ഖ്വാറി മുഹമ്മദ് ഇഖ്ബാല്‍ ജീവിച്ചതും ജോലിയെടുത്തതും മരിച്ചതും പൂഞ്ചിലാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. '' മരിച്ച അധ്യാപകനെ യാതൊരു പരിശോധനയും കൂടാതെ തീവ്രവാദിയായി മുദ്രകുത്തിയത് പത്രപ്രവര്‍ത്തനത്തിലെ മോശം ഇടപെടലാണ്. അത് സമൂഹത്തില്‍ അശാന്തിയുണ്ടാക്കാനും സാമൂഹിക ഐക്യത്തിന് ഹാനികരമാവാനും സാധ്യതയുണ്ട്. അതിനാല്‍ ഇവിടെ കേസെടുക്കാം.''-കോടതി പറഞ്ഞു. തങ്ങള്‍ നേരത്തെ തന്നെ ക്ഷമ ചോദിച്ചതായി ചാനലുകള്‍ കോടതിയെ അറിയിച്ചു. പൂഞ്ച് എസ്എച്ച്ഒ ഏഴു ദിവസത്തിനുള്ളില്‍ കേസെടുത്ത് അന്വേഷണം നടത്തണം. എന്നാല്‍, ചെയ്ത ദ്രോഹത്തിന് അത് പരിഹാരമാവില്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് അപമാനിക്കല്‍, പൊതുപ്രശ്‌നമുണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. പൂഞ്ച് എസ്എച്ച്ഒ ഏഴു ദിവസത്തിനുള്ളില്‍ കേസെടുത്ത് അന്വേഷണം നടത്തണം. പൂഞ്ച് എസ്എസ്പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം
No comments:
Post a Comment