Sunday, June 29, 2025

45 വയസ്സായിട്ടും വധുവിനെ കിട്ടിയില്ല, 18 ഏക്കര്‍ ഭൂമി നോക്കാന്‍ പിന്‍ഗാമിയില്ലെന്നും ആത്മീയഗുരുവിനോട് പരിഭവം. യുവതിയും സംഘവും കൊലയും കൊള്ളയും നടത്തി മുങ്ങി

വയസ്സ് 45 ആയിട്ടും പെണ്ണ് കെട്ടാനായില്ലെന്നും തന്റെ കാലശേഷം 18 ഏക്കര്‍ ഭൂമി നോക്കാനാളില്ലെന്നുമുള്ള ആത്മീയ ഗുരുവിനോട് പരാതി പറഞ്ഞയാളെ കൊന്ന് പണവും ആഭരണവും തട്ടിയെടുത്ത് യുവതിയും കൂട്ടാളികളും.മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലക്കാരനായ ഇന്ദ്രകുമാര്‍ തിവാരിയാണ് കൊല്ലപ്പെട്ടത്. പാര്‍ട് ടൈം അധ്യാപകനും കര്‍ഷകനുമായ ഇന്ദ്രകുമാര്‍ തിവാരി കഴിഞ്ഞമാസം ഗുരു അനിരുദ്ധാചാര്യ മഹാരാജിനെ കണ്ടാണ് തന്റെ ആകുലതകള്‍ പങ്കുവച്ചത്.ഈ സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. വീഡിയോ കണ്ട തട്ടിപ്പ് സംഘത്തില്‍ പെട്ട സാഹിബ ബാനുവെന്ന യുവതി ഇന്ദ്രകുമാറിനെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെടുകയും ചെയ്തു. ഖുഷി തിവാരിയെന്നായിരുന്നു യുവതി ഇന്ദ്രകുമാറിനെ സ്വയം പരിചയപ്പെടുത്തിയത്. ഇതിനു പിന്നാലെ യുവതി വിവാഹാഭ്യര്‍ഥനയും നടത്തി.ഇന്ദ്രകുമാര്‍ വിവാഹത്തിന് സമ്മതം മൂളിയതോടെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ച് ഇന്ദ്രകുമാര്‍ യുവതിയെ വിവാഹം കഴിച്ചു. പിന്നാലെ ഇന്ദ്രകുമാറിനെ കൊല്ലുകയും ഇയാള്‍ കൊണ്ടുവന്ന പണവും ആഭരണങ്ങളുമായി യുവതിയും സംഘവും കടന്നുകളയുകയുമായിരുന്നു.

ഇന്ദ്രകുമാറിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ഇവരുടെ കൂട്ടാളികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...