ഉടമയുടെ വീട്ടിലേക്ക് സ്വയം ഓടി ടെസ്സിയുടെ കാർ അൽഭുത മായി മാറി.ഓട്ടോണമസ് ഡ്രൈവിങ് സംവിധാനത്തിലുള്ള കാർ ടെസ്ല പുറത്തിറക്കിയിരിക്കുകയാണ്.
ടെസ്ല വിപണിയില്‍ എത്തിക്കുന്ന ലോകത്തിലെ ആദ്യ ഓട്ടോണോമസ് വാഹനത്തിന്റെ ഡെലവറി വീഡിയോയാണ് ഇപ്പോള്‍
ഋംലോകശ്രദ്ധ നേടിയിരിക്കുന്നത്. സാധാരണ ഗതിയില്‍ വാഹനം സ്വന്തമാക്കാൻ ഉടമ ഷോറൂമില്‍ എത്തുകയാണ് പതിവെങ്കില്‍ ഈ വീഡിയോയില്‍ വാഹനം തനിയെ ഉടമയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഡ്രൈവർ ഇല്ലാതെ ഓടാൻ കഴിയുന്ന ടെസ്ലയുടെ മോഡല്‍ വൈ കാറാണ് 30 മിനിറ്റ് തനിയെ ഡ്രൈവ് ചെയ്ത് ഉടമയുടെ വീട്ടില്‍ എത്തിയത്.
ടെക്സാസിലെ ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഫാക്ടറില്‍ നിന്നാണ് മോഡല്‍ വൈ തനിയെയുള്ള യാത്ര ആരംഭിച്ചത്. 30 മിനിറ്റ് സമയത്തെ ഡ്രൈവാണ് വാഹനം സ്വന്തമാക്കിയ ഉടമയുടെ വീട്ടിലേക്ക് ഉണ്ടായിരുന്നത്. പ്രധാന ഹൈവേകള്‍, ജങ്ഷനുകള്‍, ട്രാഫിക് സിഗ്നലുകള്‍, നഗരപ്രദേശങ്ങള്‍ എന്നിവയിലൂടെയെല്ലാം ഒരു ഡ്രൈവർ ഇരുന്ന വാഹനം നിയന്ത്രിക്കുന്നതിനെക്കാള്‍ തന്മയത്വത്തോടെയായിരുന്നു ഈ ഡ്രൈവർ ലെസ് വാഹനത്തിന്റെ യാത്രയെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.
No comments:
Post a Comment