Friday, June 20, 2025

മഴക്കാലത്ത് വീടിനുള്ളിലെ ‘കെട്ട’മണം ഉണ്ടോ?,ഒഴിവാക്കാം ഈ സിമ്പിള്‍ മാര്‍ഗങ്ങളിലൂടെ....

മഴക്കാലത്ത് ആരോഗ്യത്തിന് പ്രത്യേക സംരക്ഷണം കൊടുക്കുന്നത് പോലെ വീടിനും പ്രത്യേക കരുതല്‍ കൊടുക്കേണ്ടതുണ്ട്. കാരണം വീടിനുള്ളിലെ അന്തരീക്ഷം പലപ്പോഴും അസുഖങ്ങള്‍ക്ക് കാരണമായേക്കാം. പുറത്ത് എപ്പോഴും മഴ പെയ്യുന്ന സാഹചര്യത്തില്‍ വീടിനുള്ളിലും ഈര്‍പ്പവും നനവും തങ്ങിനില്‍ക്കും
ഇത് കൃത്യമായി പ്രതിരോധിച്ചില്ലെങ്കില്‍ അലര്‍ജി അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. വീടിനുള്ളിലെ ഈര്‍പ്പം പലപ്പോഴും ദുര്‍ഗന്ധം തങ്ങിനില്‍ക്കാനും കാരണമാകാറുണ്ട്. ഇത് വീട്ടുകാര്‍ അറിയാനും സാധ്യതയില്ല. പുറത്തു നിന്ന് ഒരാള്‍ വരുമ്പോള്‍ ആയിരിക്കും ഈ ദുര്‍ഗന്ധം അനുഭവപ്പെടുക.

പുറത്തു നിന്നുള്ള ശുദ്ധവായു പരമാവധി വീടിനകത്തേക്ക് കയറാന്‍ ജനലുകളും വാതിലുകളും തുറന്നിടുക. വായുവില്‍ നിന്നുള്ള ഈര്‍പ്പം വലിച്ചെടുക്കാന്‍ മുറിക്കുള്ളില്‍ ഒരു ഡീഹ്യൂമിഡിഫയര്‍ സ്ഥാപിക്കുക. പ്രത്യേകിച്ച് വായു സഞ്ചാരം കുറവുള്ള മുറികളില്‍ ഇത് ഏറെ പ്രയോജനപ്രദമാണ്. വെയിലുള്ള ദിവസങ്ങളില്‍ വാതിലുകള്‍ തുറന്നിട്ട് സൂര്യപ്രകാശം അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുക. വീടിനു പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം ബാക്ടീരിയകളുടെ കേന്ദ്രമായി മാറും. ഓടകള്‍ അടഞ്ഞു പോകാതെ സൂക്ഷിക്കുക. അണുനാശിനി ലായനി ഉപയോഗിച്ച് അഴുക്കുചാലുകള്‍ പതിവായി വൃത്തിയാക്കുക. ഈര്‍പ്പം പിടിച്ചുനിര്‍ത്തുകയും പൂപ്പലിന് കാരണമാകുകയും ചെയ്യുന്ന കര്‍ട്ടനുകള്‍, കാര്‍പെറ്റുകള്‍ എന്നിവ കഴുകി ഉണക്കി ഇടുക. ദുര്‍ഗന്ധങ്ങളെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗമാണ് ബേക്കിംഗ് സോഡ. റഫ്രിജറേറ്റര്‍, കബോര്‍ഡുകള്‍, കിച്ചന്‍ കൗണ്ടര്‍ ടോപ്പ്, ഷൂ റാക്ക് എന്നിവ ഉള്‍പ്പെടെ ദുര്‍ഗന്ധം വമിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബേക്കിംഗ് സോഡ ഒരു കുപ്പിയില്‍ ഇട്ട് തുറന്നു വയ്ക്കുക. ബേക്കിംഗ് സോഡ അസുഖകരമായ ഗന്ധം വലിച്ചെടുക്കുകയും നിര്‍വീര്യമാക്കുകയും ചെയ്യും. വീടിനുള്ളിലെ കാര്‍പെറ്റുകള്‍, ഫര്‍ണിച്ചറുകള്‍, മെത്തകള്‍, മാറ്റുകള്‍ എന്നിവയില്‍ ബേക്കിംഗ് സോഡ വിതറുക. ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ 30 മിനിറ്റ് സമയം നല്‍കിയ ശേഷം വാക്വം ക്ലീനര്‍ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...