പുതുപ്പാടി: പുതുപ്പാടിയില്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികള്‍ മർദിച്ചതായി പരാതി.
സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിനടുത്തുവെച്ച് പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് മുഖത്തും മൂക്കിനും ഇടിക്കുകയായിരുന്നു. മൂക്കില്‍നിന്ന് ചോരവന്ന കാക്കവയല്‍ സ്വദേശിയായ വിദ്യാർഥി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ആറുമാസംമുൻപ് നടന്ന അപകടത്തില്‍ മൂക്കിനും മുഖത്തിന്റെ ഇടതുഭാഗത്തും ശസ്ത്രക്രിയ നടത്തിയിരുന്ന വിദ്യാർഥിയാണ് മർദനത്തിനിരയായത്. കുട്ടിക്ക് വായ തുറക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്. സംഭവത്തില്‍ ആക്രമണം നടത്തിയ സീനിയർ വിദ്യാർഥികള്‍ക്കെതിരേ പുതുപ്പാടി ജിഎച്ച്‌എസ്‌എസ് പ്രിൻസിപ്പലിനും താമരശ്ശേരി പോലീസിനും പരാതി നല്‍കി.
No comments:
Post a Comment