കോരിച്ചൊരിയുന്ന മഴയത്ത് വാഹനാപകട സാധ്യത കുറക്കാനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ഇരുചക്രവാഹന യാത്രക്കാർ പരമാവധി ശ്രദ്ധിക്കണമെന്നും മഴക്കാലത്ത് തിരക്ക് കൂട്ടിയുള്ള യാത്ര പാടില്ലെന്നും വകുപ്പ് നിർദേശിക്കുന്നു. ഡ്രൈവിങ്ങ് കരുതലോടെ വേണമെന്നും വകുപ്പ് ആവശ്യപ്പെടുന്നു.
*മറ്റ് നിർദേശങ്ങൾ:*
▪️ഏത് സാഹചര്യത്തിലും ഹെൽമറ്റ് ധരിക്കണം. ഗുണനിലവാരമുള്ള ഹെൽമറ്റ് തിരഞ്ഞെടുക്കുക, ഇരുണ്ട ഗ്ലാസോടു കൂടിയവ മഴക്കാലത്ത് ഒഴിവാക്കുക.
▪️ഒരു സാഹചര്യത്തിലും ഒരു കൈകൊണ്ട് വാഹനം ഓടിക്കരുത്.
▪️കുട നിവർത്തിപ്പിടിച്ച് വാഹനം ഓടിക്കരുത്. ഓടുന്ന വഹാനത്തിൽ പിൻസീറ്റിൽ കുട നിവർത്തിപ്പിടിച്ച് ഇരിക്കരുത്.
▪️ഇയർഫോൺ ഉപയോഗം ഒഴിവാക്കുക.
▪️ട്രാഫിക് സിഗ്‌നലുകളും സ്പീഡ് പരിധിയും ലംഘിക്കരുത്.
▪️ലെയ്ൻ ട്രാഫിക്കിൽ മുൻകൂർ ഇൻഡിക്കേറ്ററുകൾ പ്രകാശിപ്പിച്ച് ഡ്രൈവിങ് നടത്തുക.
▪️മദ്യപിച്ച് വാഹനം ഓടിക്കരുത്.
▪️ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ വാഹനത്തിൽ ബലം കൊടുത്ത് ഓടിക്കുക.
*വാഹനങ്ങൾ എങ്ങനെ സജ്ജമാക്കാം:*
♦️ടയർ പരിശോധിക്കുക. ടയർ മികച്ചതാവണം.
♦️വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക.
♦️ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഉപയോഗിക്കരുത്
♦️ഹെഡ് ലൈറ്റ് ഇടക്കിടെ ‘ഡിപ്’ ചെയ്ത് ശ്രദ്ധ കൂട്ടുക.
♦️ഇൻഡിക്കേറ്ററുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ശരിയായ ബസറുകളുടെ ഉപയോഗം, ഇൻഡിക്കേറ്ററുകൾ ആവശ്യത്തിനുശേഷം ഓഫ് ചെയ്യൽ എന്നിവ ശ്രദ്ധിക്കണം..
No comments:
Post a Comment