Saturday, June 21, 2025

വൈസ് പ്രസിഡന്റിന്റെമേൽ പഞ്ചായത്ത് പ്രസിഡന്റ്ചൂടുവെള്ളമൊഴിച്ചെന്ന് പരാതി......

പൂവാർ: പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനിടെ, വൈസ് പ്രസിഡന്റിന്റെ ദേഹത്ത് പ്രസിഡന്റ് ചൂടുവെള്ളമൊഴിച്ചു. കൈക്കും വയറിനും പൊള്ളലേറ്റ വൈസ്‌ പ്രസിഡന്റ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ പഞ്ചായത്ത് കമ്മിറ്റിയിൽ ബഹളമുണ്ടാക്കി പോകുന്നതിനിടെ, വൈസ്‌ പ്രസിഡന്റിന്റെ കൈ തട്ടി വെള്ളം വെച്ചരുന്ന കുപ്പി മറിഞ്ഞുവീഴുകയായിരുന്നെന്നാണ് പ്രസിഡന്റ് പറയുന്നത്.യുഡിഎഫ് അധികാരത്തിലുള്ള തിരുപുറം ഗ്രാമപ്പഞ്ചായത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സിഎംപിയിലെ വൈസ്‌ പ്രസിഡന്റ് തിരുപുറം സുരേഷിനാണ് പൊള്ളലേറ്റത്.ലൈഫ് ഭവനപദ്ധതിക്കായി അനുവദിച്ച തുക, പ്രസിഡന്റ് വകമാറ്റി അനർഹർക്കു കൈമാറിയതായി വൈസ്‌ പ്രസിഡന്റ് ആരോപിച്ചു. പലർക്കും കിട്ടേണ്ട പണം വീതംെവച്ചുനൽകിയെന്നാണ് ആക്ഷേപം. കമ്മിറ്റിയിൽ ഈ പ്രശ്നം ഉന്നയിച്ചതാണ് കോൺഗ്രസ് അംഗമായ പ്രസിഡന്റ് ഷീനാ എസ്.ദാസിനെ പ്രകോപിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു. തുടർന്ന് കുടിക്കാനായി െവച്ചിരുന്ന ചൂടുവെള്ളം മുഖത്തേക്കൊഴിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ വെള്ളം കൈയിലും വയറ്റിലുമാണ്‌ വീണത്. സംഭവത്തിൽ പൂവാർ പോലീസിൽ പ്രസിഡന്റിനെതിരേ വൈസ് പ്രസിഡന്റ് പരാതി നൽകി."എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്നാണ് പ്രസിഡന്റ് ഷീനാ എസ്.ദാസ് പറയുന്നത്.  സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്തു.
 

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...