Sunday, November 23, 2025

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തിന് സഹായം നൽകി ആശുപത്രിയിൽ നിന്ന്  ഇറങ്ങുമ്പോൾ കൂട്ടുകാരി മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ചികിത്സയിലിരുന്ന സുഹൃത്തും മരിച്ചു. ഓർമകൾക്ക് മരണമില്ലാത്തതിനാലാണ് രോഗക്കിടക്കയിലായ ശ്യാമളയെ സഹായിക്കാൻ ഖദീജാകുട്ടി എത്തിയത്. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണം ഇരുവരെയും തട്ടിയെടുത്തു . ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ സഹായവുമായി എത്തിയ കൃഷ്ണപുരം കാവിന്റെ വടക്കതിൽ ഖദീജാകുട്ടി (49), ചികിത്സയിൽ കഴിഞ്ഞ കണ്ടല്ലൂർ വടക്ക് മഠത്തിൽ പടീറ്റതിൽ ശ്യാമള (50) എന്നിവരാണ് ഇന്നലെ മരിച്ചത്. ഒരു മാസമായി കാൻസർ ചികിത്സയുമായി ആശുപത്രിയിലായിരുന്നു ശ്യാമള. കായംകുളം എംഎസ്എം കോളജിലെ 1990–92 കാലത്ത് പ്രീഡിഗ്രി വിദ്യാർഥികൾ ചേർന്ന് രൂപം നൽകിയ സ്നേഹതീരം കൂട്ടായ്മയാണ് ഇതിൽ അംഗമായ ശ്യാമളയ്ക്ക് 42500 രൂപ ധനസഹായമായി സ്വരൂപിച്ചത്. കൂട്ടായ്മ അംഗങ്ങളായ ശ്രീജി, ഖദീജ, വിനീഷ്, റസിയ, ഷൈലജ എന്നിവർ വെള്ളിയാഴ്ച വൈകിട്ട് ആശുപത്രിയിൽ എത്തി ശ്യാമളയ്ക്ക് തുക കൈമാറിയിരുന്നു.ഇതിന് ശേഷം വാർഡിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് എക്സ്റേ എടുക്കാനായി കൊണ്ടുപോകുമ്പാഴാണ് ഖദീജ മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി.

ചുരത്തിൽ കാർ ഓവുചാലിൽ ചാടി.യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

താമരശേരി:ചുരം ഏഴാം വളവിന് താഴെ ഇന്നോവ കാർ ഓവുചാലിൽ ചാടി  അപകടത്തിൽ ആർക്കും പരിക്കില്ല അവധി ദിവസമായതിനാൽ ചുരത്തിൽ വാഹന ബാഹുല്യം കാരണം രൂക്ഷമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്,
ലക്കിടി മുതൽ രണ്ടാം വളവിന് താഴെ വരെ ഗതാഗത തിരക്ക് നേരിടുന്നുണ്ട്

വിദേശത്ത് ജനിച്ചവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയുന്നില്ല

തിരുവനന്തപുരം: ഇന്ത്യൻ പൗരത്വമുള്ളവരുടെ ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച മക്കൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി. സി റ്റിസൺഷിപ്പ് ആക്ടിലെ സെക്ഷൻ നാല് പ്രകാരം 1992ന് മുമ്പ് ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച വരിൽ ഇന്ത്യയിൽ പിതാവിന് പൗരത്വമുണ്ടെങ്കിലും അതേ പോലെ 1992ന് ശേഷം ജനിച്ചവരിൽ മാതാവിനും പിതാവിനും ഇന്ത്യയിൽ പൗരത്വമുണ്ടെങ്കിലും ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ട്.

ഇത്തരക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോഴാണ് പ്രശ്‌നമുള്ളത്. ഫോം 6എ പ്രകാരം വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ ജനിച്ച സ്ഥലത്തിൻ്റെ കോളത്തിൽ ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്തിന്റെ പേര് നൽകാൻ മാ ത്രമാണ് ഇപ്പോൾ സാധിക്കു ന്നത്. ഇതുമൂലം ഇത്തരക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്ത സാഹചര്യമുള്ള കാര്യം ഇന്നലെ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ മുസ്ല‌ിം ലീഗ് പ്രതിനി ധി അഡ്വ.മുഹമ്മദ് ഷായാണ്
മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെര ഞ്ഞെടുപ്പ് കമ്മിഷനെ വിവരം
അറിയിച്ചിട്ടുണ്ടെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ വുമായി ബന്ധപ്പെട്ട് നിർദേശങ്ങളും ബോധവത്കരണ പരിപാടികളും ലഭിക്കാത്തത് ഇവരെ ഏറെ ആശങ്കയിൽ ആഴ്‌തുന്നതായി യോഗത്തിൽ മുഹമ്മദ്ഷാ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ യോഗം വിളിക്കാൻ ആവശ്യപ്പെട്ട് നോർക്കയ്ക്ക് വീണ്ടും കത്തു നൽകുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ യോഗത്തെ അറിയിച്ചു.

Saturday, November 22, 2025

ഫ്രഷ് കട്ട് സമരം: സമരസമിതി ചെയർമാൻ കുടുക്കിൽ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

താമരശ്ശേരി : ഫ്രഷ് കട്ട് സമരത്തില്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയ സമരസമിതി ചെയര്‍മാന്‍ കുടുക്കില്‍ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. താമരശ്ശേരി പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. താമരശ്ശേരി പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെയാണ് കുടുക്കില്‍ ബാബുവിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്.

പത്രിക തയ്യാറാക്കാന്‍ സഹായിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഹാഫിസ് റഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ബാബു വിദേശത്താണ്. ബാബു എവിടെയാണെന്ന് കണ്ടെത്താനാണ് ഹാഫിസിനെ കസ്റ്റഡിയിലെടുത്തത് . സംഘര്‍ഷത്തില്‍ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ഒക്ടോബര്‍ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 

എളേറ്റിൽ നിയന്ത്രണം വിട്ട കാർ തൊട്ടിലേക്ക് വീണു:യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

എളേറ്റിൽ: വിവാഹ സൽകാരത്തിൽ പങ്കെടുക്കാനെത്തിയവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു യാത്ര ക്കാർ അൽഭുത കരമായിരക്ഷപ്പെട്ടു. പരപ്പൻപൊയിൽ പുന്നശ്ശേരി റോഡിൽ എളേറ്റിൽ വട്ടോളി -  കുളിരാന്തിരിയിലാണ് അപകടം 

ഇന്ന് വൈകുന്നേരം സെറായി റിസോർട്ടിന് അടുത്താണ് സംഭവം. റിസോർട്ടിലെ കല്യാണപരിപാടിയിൽ പങ്കെടുക്കാൻ വന്നവർ കാർ പാർക്കിങ്ങിൽ നിന്നും റോഡിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക് വീഴുകയായിരുന്നു.

കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് അംശം: ഫുഡ് സേഫ്ടി അതോറിറ്റി തീരുമാനമെടുക്കണമെന്ന് ഹൈകോടതി

കൊച്ചി:കുടിക്കാനുള്ള കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് അംശം കലർന്നിട്ടുണ്ടെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി വേണമെന്ന ആവശ്യത്തിൽ ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ഏറെ സുരക്ഷിതമെന്ന് കരുതി ജനങ്ങൾ കുടിക്കുന്ന കുപ്പിവെള്ളത്തിൽ മൈക്രോ, നാനോ പ്ലാസ്റ്റിക് അംശങ്ങൾ കലർന്നിട്ടുള്ളതായി ദേശീയ, അന്തർദേശീയ തലങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ നൽകിയ ഹരജിയിലാണ് നിർദേശം.   ഇതുസംബന്ധിച്ച് എഫ്.എസ്.എസ്.എ.ഐക്ക് നൽകിയ നിവേദനത്തിൽ നടപടിയെടുക്കാനാണ് നിർദേശം.പ്ലാസ്റ്റിക് ബോട്ടിലിൽനിന്നുതന്നെ വിവിധ പ്രക്രിയകൾക്കിടെ പല ഘട്ടങ്ങളിലായി പ്ലാസ്റ്റിക്ക് വെള്ളത്തിൽ കലരുന്നുവെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. തുടർച്ചയായി ഈ വെള്ളം ഉപയോഗിക്കുന്നത് തലച്ചോറിനെയും കരളിനെയും വൃക്കകളെയും ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കുപ്പിയുടെ പുറത്ത് മുന്നറിയിപ്പ് രേഖപ്പെടുത്താൻ നിർദേശിക്കാതെ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഈ വെള്ളം തുടർച്ചയായി കുടിക്കാൻ അനുവദിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനുള്ള പൗരന്‍റെ ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അപകടകരമായ സ്ഥിതി ഉപഭോക്താക്കളെ അറിയിക്കാനും വെള്ളത്തിലെ പ്ലാസ്റ്റിക് സാന്നിധ്യം ഇല്ലാതാക്കാൻ നടപടിയെടുക്കാനും എഫ്.എസ്.എസ്.എ.ഐക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് നൽകിയ നിവേദനത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്  

തിരക്ക് ഉണ്ടാക്കി പോക്കറ്റടി,വയോധികന്റെ പോക്കറ്റ് മുറിച്ച് 3.5 ലക്ഷം കവർന്നു: കൂടത്തായ് സ്വദേശി പിടിയിൽ

മഞ്ചേരി: മഞ്ചേരി എസ്എച്ച്ബിടി ബസ്‌സ്റ്റാൻഡിൽ സ്വകാര്യ ബസ്സിൽ തിരക്കുണ്ടാക്കി കയറി വയോധികന്റെ പാന്റിന്റെ പോക്കറ്റ് മുറിച്ചെടുത്ത് 25,000 രൂപയും 14,000 യുഎഇ ദിർഹവും (3,50,000 രൂപ) കവർന്ന കേസിൽ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. ഓമശ്ശേരി കൂടത്തായി സ്വദേശി പുതിയേടത്ത് വീട്ടിൽ അർജുൻ ശങ്കറിനെ (35)യാണ് മഞ്ചേരി എസ്ഐ അഖിൽ രാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

നേരത്തേ ഈ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂർ വടക്കുംപുലാൻ വീട്ടിൽ അബ്ദുള്ളക്കോയ (46), കൂട്ടാളികളായ കൊണ്ടോട്ടി കാളോത്ത് തൊട്ടിയൻകണ്ടി ജുനൈസുദ്ദീൻ (50), ഊർങ്ങാട്ടിരി ആലിൻചുവട് മഞ്ഞക്കോടവൻ വീട്ടിൽ ദുൽകിഫ്‌ലി (45) എന്നിവരെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്. കഴിഞ്ഞ ഒക്ടോബർ 23ന്നാലോടെയായിരുന്നു സംഭവം. പിടിയിലായ അർജുൻ ശങ്കർ മുമ്പും സമാനകേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കവർച്ചയ്ക്കിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

മൈസൂർ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് റോഡരികിൽ വാഹനങ്ങൾ നിർത്തിയാലും മൃഗങ്ങളുടെ ഫോട്ടോയെടുത്താലും ഇനി ഇവന്റെ കണ്ണിൽപ്പെടും, നിയമ ലംഘകർക്കെതിരെ കർശന നടപടി

മൈസൂർ: നാം എല്ലാവരും മൈസൂർ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരും, പലരും സ്ഥിരമായി പോവുന്നവരുമാണല്ലോ,എന്നാൽ ഇനി പോകുന്ന സമയം ഏറെ ജാഗ്രതയോടെ യാണ് യാത്ര ചെയ്യേണ്ട തെന്ന് ഓർമ്മ നല്ലതാണ്.കാരണം ബന്ദിപ്പൂർ വനമേഖലയിൽ നമ്മെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് എന്ന് തന്നെ....

ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ വനം വകുപ്പ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാനും, വന്യമൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് അവരുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നതും ഒഴിവാക്കാനാണ് ഈ നീക്കം.ക്യാമറകൾ ബന്ദിപ്പൂർ മുതൽ കെക്കനഹല്ല ചെക്ക്‌പോസ്റ്റ് വരെയുള്ള ഹൈവേയിലെ 10 സ്ഥാനങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സൗരോർജയിൽ പ്രവർത്തിക്കുന്ന ഇവ, നിയമലംഘനങ്ങൾ നടന്നാൽ ദൃശ്യങ്ങൾ രേഖപ്പെടുത്തും. വാഹനങ്ങൾ ദേശീയപാതയിൽ നിർത്തുകയോ, വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ ശ്രമിക്കുകയോ ചെയ്യുന്നവർ ക്യാമറകളിൽ പകർപ്പെടും. ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നും ഇതെല്ലാം നിരീക്ഷിക്കും. നെറ്റ്‌വർക്ക് തകരാറിലായാലും, സംഭരിച്ച ദൃശ്യങ്ങൾ പിന്നീട് പരിശോധിക്കും, നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നു ബന്ദിപ്പൂർ ഫോറസ്റ്റ് കൺസർവേറ്റർ പ്രഭാകരൻ പറഞ്ഞു.

മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ചില വാഹനമോടിക്കുന്നവർ അനിവാര്യ മുന്നറിയിപ്പ് അവഗണിച്ച് റോഡരികിൽ നിർത്തുന്നത് തുടരുകയാണ്. ഇതുമൂലം മൃഗങ്ങൾ പ്രകോപിതരായി മനുഷ്യ-മൃഗ സംഘർഷങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൃത്യമായ നിയമ-പ്രവർത്തനം ഉറപ്പാക്കാൻ ക്യാമറകൾ സ്ഥാപിച്ചതായി അദ്ദേഹം വിശദീകരിച്ചു.

Friday, November 21, 2025

കാക്കിയേ പറയിപ്പിക്കാൻ:സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കും'; എസ്ഐ പണം തട്ടിയത് സിപിഒയിൽ നിന്നും

കാക്കിക്കുള്ളിലെ ക്രിമിനലുകൾ ഇപ്പോഴും സജീവമാണെന്ന് തെളിയിച്ചു എറണാകുളത്ത് സിപിഒയെ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെടുത്ത് എസ്ഐ. പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബിജുവിനെതിരേ കേസെടുത്തു. സിപിഒ സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്നു പറഞ്ഞാണ് എസ്‌ഐ ഭീഷണിപ്പെടുത്തിയത്. സിപിഒ സ്പായിലെത്തി മാല മോഷ്ടിച്ചുവെന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സ്പായിലെ ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പു നടത്തിയത്. സ്പാ ജീവനക്കാരും കേസില്‍ പ്രതികളാണ്. പരാതിക്കാരനായ സിപിഒ പാലാരിവട്ടം സ്റ്റേഷനിലെ തന്നെ പോലിസ് ഉദ്യോഗസ്ഥനാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സിപിഒ സ്പായില്‍ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതെ പോയെന്നു പറഞ്ഞ് സിപിഒയെ ഫോണ്‍ വിളിച്ചിരുന്നു. തുടര്‍ന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചുവെന്നു കാണിച്ച് സിപിഒയ്‌ക്കെതിരേ പരാതി ഉന്നയിക്കുകയായിരുന്നു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്‌ഐ ബിജു ഇടപെടുന്നത്. പണം നല്‍കണമെന്നും വീട്ടിലറിഞ്ഞാല്‍ വിഷയമാകുമെന്നും എസ്‌ഐ ബിജു സിപിഒയോട് പറയുന്നു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാലു ലക്ഷം രൂപ തട്ടുകയായിരുന്നു. കബളിക്കപ്പെട്ടതായി സംശയം തോന്നിയതിനെ തുടര്‍ന്ന് സിപിഒ പാലാരിവട്ടം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വസ്തുതയുണ്ടെന്ന് പോലിസ് കണ്ടെത്തി. പിന്നാലെ എസ്‌ഐയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ സ്പാ നടത്തുന്ന യുവതിയടക്കം മൂന്നുപേര്‍ പ്രതികളാണ്. ബിജുവിനെതിരേ വകുപ്പു തല നടപടിയുണ്ടാകും.

ലൈസൻസും നമ്പറും വേണ്ട, വിദ്യാര്‍ഥികളുടെ അഭ്യാസം ഇപ്പോള്‍ ഇലക്‌ട്രിക് സ്കൂട്ടറില്‍ : നിസഹയരായിപോലീസും,എം.വിഡിയും

അപകടം വരുത്തുന്നതിൽ മുൻപന്തിയിൽ 


രജിസ്ട്രേഷനും ഓടിക്കുന്നവർക്ക് ലൈസൻസും ആവശ്യമില്ലാത്ത ഇലക്‌ട്രിക് സ്കൂട്ടറുകള്‍ വ്യാപകമായതോടെ റോഡില്‍ അപകടം കൂടിയതായി മോട്ടോർ വാഹനവകുപ്പും പോലീസും.

ചെറുപ്രായത്തിലുള്ള വിദ്യാർഥികളാണ് യാത്രികർ. വിദ്യാലയ പരിസരങ്ങള്‍, ടൗണ്‍ എന്നിവിടങ്ങളിലെല്ലാം കറക്കം സാധാരണ കാഴ്ചയാകുകയാണ്. ലൈസന്സ വേണ്ടാത്ത വാഹനങ്ങളാണെന്നതിനാല് പരിശോധനയ്ക്കും പരിമിതികളേറെ. പലപ്പോഴും തിരക്കേറിയ സമയങ്ങളിലാണ് റോഡിലൂടെയുള്ള ഈ പറപറക്കല്.

ഒരാള്‍ക്ക് മാത്രം ഓടിക്കാവുന്ന 25 കിലോമീറ്റർ വരെ വേഗമെടുക്കാവുന്ന ഇരുചക്രവാഹനമാണ് റോഡില് നിറയുന്നത്. ഹെല്‍മെറ്റില്ലാതെ രണ്ടും മൂന്നും കുട്ടികള്‍ കയറി അമിത വേഗത്തിലാണ് യാത്ര. കുട്ടികളുടെ ഇത്തരം യാത്രനോക്കി നില്‍ക്കാനേ പോലീസിന് കഴിയുന്നുള്ളൂ. മുന്നില്‍ അഭ്യാസം കളിച്ചാലും ഒരുനടപടിയും സ്വീകരിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പോലീസ്.

ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നതിനെക്കറുച്ച്‌ മോട്ടോർവാഹനവകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു പരാമർശവും ഇതുവരെയുണ്ടായിട്ടില്ല. പ്രവൃത്തിനടക്കുന്ന ദേശീയപാതയിലൂടെയും ഇത്തരം ഇരുചക്രവാഹനങ്ങള്‍ ധാരാളം കടന്നുപോകുന്നുണ്ട്.

പ്രധാന റോഡുകളിലും തിരക്കേറിയ റോഡുകളിലും ഹെല്‍മെറ്റില്ലാതെ രണ്ടും മൂന്നും യാത്രികരുമായി പോകുന്നത് തടയാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നിർദേശമുണ്ടായാല്‍ മാത്രമേ നടപടി സ്വീകരിക്കാനാകൂ. 250 വാട്ട്സില്‍ താഴെയുള്ള ബാറ്ററി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ മോട്ടോർ വാഹനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് നടപടിയെടുക്കുന്നതിനുള്ള തടസ്സം. ഈ പഴുത് ഉപയോഗിച്ചാണ് ബാറ്ററി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ വ്യാപകമായത്.

തെരുവ് നായക്ക് എന്ത് തെരഞ്ഞെടുപ്പ് പ്രചരണം,സ്ഥാനാർഥിയെ തെരുവുനായ്​ കടിച്ചു

പത്തനംതിട്ട: ഓമല്ലൂർ പഞ്ചായത്ത് നാലാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി വി. ജലജയെ തെരുവുനായ്​ കടിച്ചു. കാലിനാണ് കടിയേറ്റത്. പട്ടിയുടെ രണ്ട് പല്ലുകൾ കൊണ്ട് ആഴത്തിൽ മുറിവുണ്ടായി.

നാമനിർദേശ പത്രിക സമർപ്പിച്ചശേഷം വെള്ളിയാഴ്ച ഉച്ചക്ക്​ മൂന്നോടെ വോട്ട് അഭ്യർഥിക്കുമ്പോൾ പുത്തൻപീടിക ഹോമിയോ ആശുപത്രി ജങ്​ഷനിലായിരുന്നു സംഭവം. പാർട്ടി പ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആശുപത്രിയിലെത്തിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ്​ നടത്തി.

വാർഡ് തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ആദ്യ നടപടിയായി പ്രദേശത്തെ തെരുവുനായ്​ക്കളെ ഇല്ലാതാക്കുമെന്ന് ജലജ പറഞ്ഞു."
 

ഓടിയെത്തി ആശ്വസിപ്പിച്ചവരില്‍ ഒരാള്‍''; കെഎസ്‍യു നേതാവിന് കെട്ടിവെക്കാനുള്ള പണം നല്‍കി താമരശ്ശേരിയിലെ ഷഹബാസിന്റെ പിതാവ്

താമരശേരി:കെഎസ്‍യു നേതാവ് മിവാ ജോളിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കി താമരശ്ശേരിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് മരിച്ച ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ 


എറണാകുളം വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ എടത്തല ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മിവാ ജോളി.

ഷഹബാസിന്റെ മരണ സമയത്ത് ജില്ലയോ ദൂരമോ നോക്കാതെ ഓടിയെത്തി കുടുംബത്തെ ആശ്വസിപ്പിച്ചവരില്‍ മിവയും ഉണ്ടായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍ പറയുന്നു. മത്സരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ വലിയ സന്തോഷം തോന്നി. അതുകൊണ്ട് അന്ന് തന്നെ ഇവിടെ വരണം എന്ന് തീരുമാനിച്ചിരുന്നു. വന്ന് തന്നാല്‍ കഴിയുന്നത്ര സഹായം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നതാണ്.ഇത്രയും നല്ല ഒരു സാരഥിയെ കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്കും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള മനസ്സാണ് മിവാ ജോളിയെ വ്യത്യസ്തയാക്കുന്നത് എന്ന് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍. കെഎസ്‍യുവിന്റെ സമരങ്ങളിലൂടെ ശ്രദ്ധ പിടിച്ച്‌ പറ്റിയ നേതാവാണ് മിവാ ജോളി.

കേരളത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഇന്ത്യൻ നാവിക സേനയുടെ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറി, യു.പി സ്വദേശി കളായ രണ്ട് പേർ അറസ്റ്റിൽ

ഉഡുപ്പി: ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ച ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേരെ മാൽപെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള വിവരങ്ങളാണ് ഇവർ കൈമാറിയത്. ഉത്തർപ്രദേശ് സ്വദേശികളായ രോഹിത് (29), ശാന്ത്രി (37) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സിഇഒ സമർപ്പിച്ച പരാതി പ്രകാരമായിരുന്നു അറസ്റ്റ്. പ്രധാന പ്രതിയായ രോഹിത് എം/എസ് സുഷ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് വഴി ജോലി ചെയ്യുന്ന ഇൻസുലേറ്ററാണ്. മുമ്പ് നാവിക കപ്പലുകൾ നിർമ്മിക്കുന്ന കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്നു. 

കേരളത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് നാവികസേനയുമായി ബന്ധപ്പെട്ട കപ്പലുകളുടെ തിരിച്ചറിയൽ നമ്പറുകൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങളുടെപട്ടിക രോഹിത് വാട്ട്‌സ്ആപ്പ് വഴി നിയമവിരുദ്ധമായി പങ്കുവെച്ചതായും നിയമവിരുദ്ധ ആനുകൂല്യങ്ങൾ നേടിയെടുത്തതായും ഉഡുപ്പി എസ്പി ഹരിറാം ശങ്കർ പറഞ്ഞു.  മാൽപെ കപ്പൽശാല യൂണിറ്റിൽ ചേർന്നതിനുശേഷം, കൊച്ചിയിലെ സുഹൃത്തിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്തു.

ൺപരാതിയുടെ അടിസ്ഥാനത്തിൽ മാൽപെ പൊലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152 പ്രകാരവും 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 5 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കാർക്കള സബ്‌ഡിവിഷൻ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഹർഷ പ്രിയംവദയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ സുൽത്താൻപൂർ സ്വദേശികളാണ് പ്രതികൾ. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. ഡിസംബർ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ദുബൈ എയർഷോക്കിടെ ഇന്ത്യൻ യുദ്ധവിമാനം ദുബൈയിൽ തകർന്നുവീണു; പൈലറ്റ് മരിച്ചു"

ദുബൈ: ദുബൈ എയർഷോക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബൈയിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു.  പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം.അപകടത്തെ തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി വെച്ചു.
വ്യോമാഭ്യാസത്തനിടെ യാണ് ഇന്ത്യൻ നിർമ്മിത യുദ്ധവിമാനമായ തേജസ് തകർന്നു വീണത്. എച്ച്എഎൽ ആണ് തേജസ് യുദ്ധവിമാനം നിർമ്മിച്ചത്. അപകടകാരണം വ്യോമസേന പരിശോധിക്കുന്നുണ്ട്. അതേസമയം, അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് പുറത്തേക്ക് ചാടി എന്ന രീതിയിൽ ചില വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകിയിരുന്നെങ്കിലും മരണം വ്യോമസേന പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഒരാൾക്ക് മാത്രമാണ് യുദ്ധവിമാനത്തിൽ ഉണ്ടായിരുന്നത്."
 
 

Thursday, November 20, 2025

കോഴി മുട്ട വിലയും മുകളിലേക്ക്

കോയമ്പത്തൂര്‍: ഉൽപാദനം കുറഞ്ഞതുംഡിമാന്റും കോഴി മുട്ട വിലയിൽ വൻ വർധനവ്.അഞ്ച് വർഷത്തെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴുളളത്.ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലില്‍ കോഴിമുട്ടയുടെ വില ഒന്നിന് 6.05 രൂപയായി. മുട്ടവില നിശ്ചയിക്കുന്ന നാഷണല്‍ എഗ് കോഡിനേഷന്‍ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയാണിത്. വരും ദിവസങ്ങളില്‍ ഇനിയും വില കൂടുമെന്നാണ് പറയുന്നത്. കേരളത്തില്‍ മുട്ടയുടെ ചില്ലറ വില്പനവില 7.50 രൂപയായിട്ടുണ്ട്. നാമക്കലില്‍നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേര്‍ത്ത് മൊത്തവ്യാപാരികള്‍ക്ക് 6.35 രൂപക്കാണ് മുട്ട കിട്ടുന്നത്. ഇവര്‍ ചെറുകിട വ്യാപാരികള്‍ക്ക് 6.70 രൂപക്ക് വില്‍ക്കും. ഇത് സാധാരണ കടകളിലെത്തുമ്പോള്‍ 7.50 രൂപയാവും.കോഡിനേഷന്‍ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബര്‍ ഒന്നിന് നാമക്കലില്‍ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടര്‍ന്ന്, ഓരോദിവസവും വില കൂടുകയായിരുന്നു. 15ന് 5.90 രൂപയായി. 17ന് ആറുരൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും വര്‍ധിച്ച് 6.05 രൂപയായി. 2021ല്‍ ഇതേസയമം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022ല്‍ 5.35, 2023ല്‍ 5.50, 2024ല്‍ 5.65 എന്നിങ്ങനെയായിരുന്നു വില. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാമക്കലില്‍ മുട്ടയുടെവില 5.70 രൂപയില്‍ കൂടുന്നത് ഇത്തവണയാണ്. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തില്‍ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാന്‍ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദനകേന്ദ്രങ്ങളായ ഹൈദരാബാദില്‍ 6.30 രൂപയും വിജയവാഡയില്‍ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ നാമക്കലില്‍നിന്ന് കൂടുതല്‍ മുട്ടവാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാനിടയാക്കിയത്. ഡിസംബര്‍ ആവുന്നതോടെ കേക്ക് നിര്‍മാണം സജീവമാകും. ഇതോടെ വില ഇനിയും വര്‍ധിക്കും.

"പി.വി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്

നിലമ്പൂർ:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി.അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്. ഒതായിലെ വീട്ടിലാണ് ഇ ഡിയുടെ പരിശോധന നടക്കുന്നത്.ഇന്ന് ഏഴുമണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്."
 അഞ്ച് വാഹനങ്ങളിലായി എത്തിയ സംഘമാണ് പരിശോധന നടത്തുന്നത്. അന്‍വര്‍ വീട്ടിലുണ്ടെന്നാണ് സൂചന.നേരത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനില്‍ നിന്ന് 12 കോടി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതില്‍ ഇഡി അന്വേഷണം നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് പുറത്ത് വരുന്ന വിവരം."കഴിഞ്ഞ ദിവസം വിജിലൻസും പരിശോധന നടത്തിയിരുന്നു. കെ.എഫ്‌.സി വായ്പയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലന്‍സ് കേസ്.
 

കുവൈത്തില്‍ നിന്നു നാട്ടിലെത്തിയ ഉടൻനാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

നാദാപുരം:കുവൈത്തില്‍ നിന്നു നാട്ടിലെത്തിയ ഉടൻ വീട്ടില്‍ കുഴഞ്ഞു വീണു വ്യാപാരി മരിച്ചു.പുളിയാവ് സ്വദേശി മീത്തലെ വല്ലംകണ്ടിയില്‍ ഹംസ (56) ആണ് മരിച്ചത് കുവൈത്തിലും നാട്ടിലും വ്യാപാരിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി അംഗവും പ്രധാന സഹകാരിയും നിരവധി ജീവകാരുണ്യ സാമൂഹിക മേഖലകളില്‍ സഹായങ്ങള്‍ നല്‍കുന്ന വ്യക്തിയുമായിരുന്നു.

ചെറിയ കുട്ടിയുടെ മുറിവില്‍ തുന്നലിനു പകരം പശ പുരട്ടി ഡോക്ടര്‍

മീററ്റ്:കുട്ടിയുടെ മുറിവില്‍ തുന്നലിടുന്നതിനു പകരം ഡോക്ടർ ഫെവിക്വിക്ക് പുരട്ടിയതായി പരാതി. ഉത്തര്‍ പ്രദേശിലെ മീററ്റിലുള്ള ഭാഗ്യശ്രീ ആശുപത്രിയിലാണ് സംഭവം. ജാഗ്രിതി വിഹാറില്‍ താമസിക്കുന്ന സര്‍ദാര്‍ ജസ്പീന്ദര്‍ സിങ്ങിന്റെ മകന്റെ മുറിവിലാണ് ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടിയത്. വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടിയുടെ തല ടേബിളിലിടിച്ച് നെറ്റിയില്‍ മുറിവേല്‍ക്കുകയായിരുന്നു. രക്തം വന്നതോടെ ഉടന്‍ കുഞ്ഞിനെ അടുത്തുള്ള ഭാഗ്യശ്രീ ആശുപത്രിയിലെത്തിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അഞ്ചു രൂപയുടെ ഫെവിക്വിക്ക് വാങ്ങിക്കൊണ്ടുവരാന്‍ കുട്ടിയുടെ കൂടെ എത്തിയവരോട് ആവശ്യപ്പെടുകയായിരുന്നു. പശ വാങ്ങി നല്‍കിയതും ഡോക്ടര്‍ ഇതെടുത്ത് കുട്ടിയുടെ മുറിവില്‍ പുരട്ടി. വേദന സഹിക്കവയ്യാതെ കുട്ടി കരയാന്‍ തുടങ്ങിയതും വീട്ടുകാര്‍ ഡോക്ടറോട് വിവരം തിരക്കി. എന്നാല്‍ കുട്ടി വേദനയില്‍ പരിഭ്രാന്തനായതാണെന്നും വേദനകുറയുമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. വേദന അസഹ്യമായതോടെ കുട്ടിയെ രാത്രിയില്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. മൂന്നു മണിക്കൂറോളം സമയമെടുത്താണ് മുറിവില്‍നിന്നും ഫെവിക്വിക്ക് ഇളക്കി മാറ്റിയത്. മുറിവ് വൃത്തിയാക്കി ഡോക്ടര്‍മാര്‍ തുന്നലിടുകയും ചെയ്തു. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരേ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിലും മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി. വിഷയത്തില്‍ അന്വേഷണ കമ്മിറ്റിയെ രൂപീകരിച്ചതായും തെളിവുകള്‍ ശേഖരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

കോഴിക്കോട് ജ്വല്ലറിയില്‍ പെപ്പര്‍ സ്പ്രേ ഉപയോഗിച്ച്‌ യുവതിയുടെ മോഷണ ശ്രമം

മോഷണം സാമ്പത്തിക പ്രതിസന്ധി മൂലമെന്ന്

*കോഴിക്കോട്*:പന്തീരങ്കാവിലെ ജ്വല്ലറിയില്‍ പെപ്പർ സ്പ്രേ ഉപയോഗിച്ച്‌ യുവതിയുടെ മോഷണ ശ്രമം നടത്തയ യുവതി പിടിയിൽ.സൗപർണിക ജ്വല്ലറിയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.ജ്വല്ലറി ഉടമയ്ക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചതിന് ശേഷം മോഷണം നടത്താനാണ് യുവതി ശ്രമിച്ചത്.സംഭവത്തില്‍ പൂവാട്ടുപറമ്പ് സ്വദേശിയായ സൗദാബിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.യുവതി ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ച് കൊടുത്തു.ഇതിനിടെ സൗദാബിയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു.ഈ തര്‍ക്കത്തിനിടെ ഇവർ പെപ്പർ സ്‌പ്രേ ഉപയോഗിച്ചു.ജുവലറി ഉടമ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി യുവതിയെ പിടികൂടുകയായിരുന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച്‌ ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മോഷണത്തിനിറങ്ങിയെന്നാണ് നാട്ടുകാരോട് യുവതി പറഞ്ഞത്.

സ്ഥാനാർഥിയായാൽ പോര, പക്വതയും സാമാന്യ ബോധവും വേണം; അത്യാവശ്യം നിയമങ്ങളും അറിയണം; -ഹൈകോടതി..!

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നവർക്ക് പക്വതയും സാമാന്യ ബോധവും വേണമെന്ന് ഹൈകോടതി. തെരഞ്ഞെടുപ്പ് നിയമങ്ങളെക്കുറിച്ചും അത്യാവശ്യം ധാരണ വേണം. മത്സരിക്കാൻ ഒരുങ്ങിയ ശേഷമാണ് തൻ്റെ പേര് വോട്ടർ പട്ടികയിലില്ലെന്ന് അറിയുന്നതെങ്കിൽ പിന്നെ അതേപ്പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ്.* 

*വോട്ടർ പട്ടികയിൽ പേരില്ലാത്തത് ചൂണ്ടിക്കാട്ടി സ്ഥാനാർഥികളടക്കം നൽകിയ ഒരു കൂട്ടം ഹരജികൾ പരിഗണിക്കവേയാണ് സിംഗിൾബെഞ്ചിന്റെ പരാമർശം.*

*വിദ്യാഭ്യാസം കുറഞ്ഞവർ പോലും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്‌തത്‌ ചോദ്യം ചെയ്ത് യഥാസമയം കോടതിയിൽ നിന്ന് പരിഹാരം കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വന്തം പേര് പട്ടികയിലുണ്ടോ എന്ന് നോക്കാനുള്ള ബോധമെങ്കിലും സ്ഥാനാർഥികളാകാൻ പോകുന്നവർ കാണിക്കേണ്ടതുണ്ട്.* 

*കരട് പട്ടികയിൽ പോലും പേരില്ലാതിരുന്നവരുടെ ഹരജികൾ കോടതി തള്ളി. അതേസമയം, ആരോപണം നിലനിൽക്കുന്നതാണെന്ന് വിലയിരുത്തിയ ചില കേസുകൾ ഫയലിൽ സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ്റെ വിശദീകരണവും തേടി.*

*വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കരട് പട്ടിക വന്ന ശേഷവും പേര് ചേർക്കാൻ അവസരമുണ്ടായിരുന്നു. ഈ ഘട്ടങ്ങളിൽ ഒട്ടേറെ പേർ കോടതിയെ സമീപിച്ച് പരിഹാരം കണ്ടിട്ടുണ്ട്.* 

പുക സര്‍ട്ടിഫിക്കറ്റ് ;ഒ.ടി.പിയും നിര്‍ബന്ധം

ഡൽഹി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാനായി വാഹന ഉടമകൾക്ക് പുതിയ സംവിധാനവുമായി സർക്കാർ.

ആർ.സി ബുക്ക് മൊബൈൽ നമ്പറും ലിങ്ക് ചെയ്തില്ലെങ്കില് ഇനി മുതല് പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് മാത്രമല്ല വാഹന ഉടമകളുടെ മൊബൈൽ നമ്പർ ആര്.സിയുമായി പരിവാഹൻ മുഖേന ലിങ്ക് ചെയ്യുകയും ഈ മൊബൈല് നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നല്കിയാൽ മാത്രമേ ഇനി പുക പരിശോധന പൂര്ത്തിയാക്കാന് സാധിക്കുകയുമുള്ളൂ.ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മുതലാണ് പുതിയ സംവിധാനം നിലവില് വന്നത്. ഇതിനു മുന്പ് പുക പരിശോധന സര്ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില് ഏതെങ്കിലും ഒരു മൊബൈൽ നമ്പർ പരിശോധനാകേന്ദ്രത്തില് നല്കിയാൽ മതിയായിരുന്നു. എന്നാല് പുതിയ സംവിധാനത്തില് ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ആവശ്യമാണ്. എന്നാല് മാത്രമേ പരിവാഹന് വെബ്സൈറ്റില് നിന്ന് പുക സര്ട്ടിഫിക്കറ്റ് ലഭിക്കുകയുളളൂ.
മൊബൈല് നമ്ബര് അപ്ഡേറ്റ് ചെയ്യണമെങ്കില് ഉടമയുടെ ആധാര് കാര്ഡിലെയും ആർ.സി ബുക്കിലെയും പേരുകള് തമ്മില് 50 ശതമാനം സാമ്യമെങ്കിലും വേണം. അല്ലാത്തപക്ഷം ആർ.ടി ഓഫിസിൽ ആര്.സി ബുക്ക്, ആധാർ തുടങ്ങിയ രേഖകളുടെ കോപ്പികളുമായി നേരിട്ടെത്തേണ്ടതാണ്.

ബന്ധം വേറെ, പാർട്ടി വേറെ,സഹോദരങ്ങൾ നേർക്കുനേർ

കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ


താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർച്ച യുമായി മാറുന്നു.രണ്ട്മുന്നണിക ളുടെ സ്ഥാനാർത്ഥികളായി പ രസ്പരം ഏറ്റുമുട്ടുന്ന സഹോദര ങ്ങളെ ചേർത്തുനിർത്തി കെ ട്ടിവയ്ക്കാനുള്ള കാശ് നൽകി അനുഗ്രഹിച്ചുവിടുന്നത് ഇവരുടെ ഉ മ്മ ഇമ്പിച്ചി അയിഷയും.പലർക്കും ഉൾകൊള്ളാൻ കഴിയാത്തതാണെങ്കിലും കൊടുവള്ളി  കിഴക്കോത്ത് പഞ്ചാ യത്തിലെ രണ്ടാം വാർഡിലാ ണ് അപൂർവ സഹോദരപോ രാട്ടം. യു.ഡി.എഫിന്റെ സ്ഥാ നാർത്ഥി ഇസ്ഹാഖ് പൂക്കോട്ടി ൽ കൈപ്പത്തി ചിഹ്നത്തിൽ മ ത്സരിക്കുമ്പോൾഇളയസഹോ ദരൻ അയ്യൂബ്‌ പൂക്കോട്ടിൽ ത്രാ സ് ചിഹ്നത്തിൽ എൽ.ഡി.എ ഫ് സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്. ആര്‌ജയി ച്ചാലും സന്തോഷം മാത്രമേയു ള്ളൂവെന്ന് ഉമ്മ ഇമ്പിച്ചി അയി ഷ നയം വ്യക്തമാക്കി. ആർ ക്ക് വോട്ട് ചെയ്യണമെന്ന് തീ രുമാനിച്ചിട്ടില്ല. പോളിംഗ് ബൂത്തിലെത്തുമ്പോൾ തോന്നുന്ന ആൾക്ക് വോട്ട്ചെയ്യും. മക്കൾ രണ്ടാളും തന്നോട്‌വോ ട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്നും ഉമ്മ പറഞ്ഞു. നാട്ടുകാരേ, പ്രിയ വോട്ടർമാരെ, ന്റെ മാമ

ൻമാരെ നിങ്ങൾ ജയിപ്പി ക്കണേ.."എന്ന പാട്ടുമായി സ്ഥാനാർത്ഥികളുടെ മരു മകൻ ജയ്‌സലും രംഗത്തു വന്നതോടെ സംഭവം കള റായിരിക്കുകയാണ്.

ഇസ്ഹാഖിനും അയ്യൂ ബിനും അഞ്ച് സഹോദ രിമാരാണുള്ളത്. മൂത്ത സഹോദരിയുടെ മകനാ യ ജയ്‌സൽ രണ്ട് മാമൻ മാർക്കും വേണ്ടി വോട്ട് അ ഭ്യർത്ഥിച്ച് ഇറക്കിയ പാ ട്ടാണ് ഇപ്പോൾ സോഷ്യ ൽ മീഡിയയിൽ വൈറ ലായിരിക്കുന്നത്. കുന്ദമം ഗലം യുപി സ്കൂളിൽ നി ന്നും വിരമിച്ച ഇസ്ഹാക്ക് മാഷ് കോൺഗ്രസ്സിന്റെ മ ണ്ഡലം പ്രസിഡന്റാണ്. മെഡിക്കൽ കോളേജ്‌ഡി വിഷനിൽ പി.ഡബ്ല്യ ഡി എ.ഇയായി വിരമിച്ച അ യൂബ് ആവട്ടെ പി.ടി.എ റ ഹിമിന്റെ റഹിം ലീഗിന്റെ സജീവ പ്രവർത്തകനും.

Wednesday, November 19, 2025

മൂന്നര മിനിറ്റ്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക**   ഒരു ഡോക്ടർ പങ്കിട്ടത്!  വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ  രാത്രി എഴുന്നേൽക്കുന്ന  ഓരോ വ്യക്തിയും *മൂന്നര മിനിറ്റ്* ശ്രദ്ധിക്കണം.  കാരണം ഇത് പ്രധാനപ്പെട്ടതാണു്.   *മൂന്നര മിനിറ്റ്* പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കും.   മിക്കപ്പോഴും ഇത് സംഭവിക്കുന്നു:  ആരോഗ്യവാനായി കാണപ്പെടുന്ന ഒരാൾ രാത്രിയിൽ മരിച്ചു എന്ന് ആളുകൾ പറയുന്നത് നാം പലപ്പോഴും കേൾക്കാറുണ്ട്.  എന്തുകൊണ്ടാണ് അദ്ദേഹം പെട്ടെന്ന് മരിച്ചത്? ' *മൂന്നര മിനിട്ടു്* 'ന്റെ പ്രാധാന്യം എന്ത്?   അർദ്ധരാത്രിയിൽ, മൂത്രമൊഴിക്കാനുള്ള ആഗ്രഹം നിങ്ങളെ ഉണർത്തുമ്പോൾ,  രാത്രിയിൽ നിങ്ങൾ കുളിമുറിയിൽ പോകാൻ തിരക്കിട്ടു എഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്ക് രക്തയോട്ടം ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കും. പെട്ടെന്ന് ഉയരുമ്പോൾ തലച്ചോറ് വിളർച്ചയും രക്തക്കുറവും മൂലം ഹൃദയസ്തംഭനവും ഉണ്ടാക്കും.   " *മൂന്നര മിനിറ്റ്* " പരിശീലിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു, അവ:   1. നിങ്ങൾ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ, ആദ്യത്തെ ഒന്നര മിനിറ്റ് കിടക്കയിൽ തന്നെ തുടരുക;   2. അടുത്ത അര മിനിറ്റ് കിടക്കയിൽ ഇരിക്കുക;   3. നിങ്ങളുടെ കാലുകൾ താഴ്ത്തുക, അവസാന അര മിനിറ്റ് കട്ടിലിന്റെ അരികിൽ ഇരിക്കുക.   *മൂന്നര മിനിറ്റിനു* ശേഷം, നിങ്ങൾക്ക് വിളർച്ച മസ്തിഷ്കമുണ്ടാകില്ല, ഹൃദയം പരാജയപ്പെടില്ല, വീഴ്ചയ്ക്കും പെട്ടെന്നുള്ള മരണത്തിനും സാധ്യത കുറയുന്നു.   നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ എന്നിവരുമായി പങ്കിടുക.    ഇത് സംഭവിക്കുന്നതിനു് പ്രായം ഒരു ഘടകമേയല്ല.  (സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.)

വരാനിരിക്കുന്ന കാര്യങ്ങള്‍': ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ അറസ്റ്റിന്റെ ചിത്രം പോസ്റ്റ് ചെയ്ത് മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: ബംഗ്ലാദേശിലെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുപ്പ് കൃത്രിമത്വ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ പഴയ ഫോട്ടോ പങ്കുവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവ് മഹുവ മൊയ്ത്ര. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഭരണകക്ഷിയായ ബിജെപിയുമായി ഒത്തുകളിച്ച് തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കുന്നു എന്ന ഇന്ത്യ മുന്നണിയുടെ ആരോപണത്തെ പരാമര്‍ശിച്ചുകൊണ്ട് ഇത് 'വരാനിരിക്കുന്ന കാര്യങ്ങളുടെ' സൂചനയാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ബിജെപി മഹുവക്കെതിരേ രംഗത്തെത്തി. 'മഹുവ മൊയ്ത്ര ഇന്ത്യന്‍ പാര്‍ലമെന്റ് അംഗമാണ്, പക്ഷേ അവര്‍ രാജ്യത്തിന്റെ ശത്രുവിനെപ്പോലെയാണ് സംസാരിക്കുന്നത്. അവര്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് - ഇന്ത്യയുടെ ജനാധിപത്യം ബംഗ്ലാദേശിന്റെ ജനാധിപത്യം പോലെയാണെന്ന് പറയാന്‍ ശ്രമിക്കുകയാണോ?' 'തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജ്യത്തെ ബംഗ്ലാദേശോ നേപ്പാളോ ആക്കുമെന്ന് ആര്‍ജെഡി നേതാക്കള്‍ നേരത്തെ പറഞ്ഞതും നമ്മള്‍ കണ്ടിട്ടുണ്ട്, ഇത് അത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നു. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി പറയുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്,'-ബിജെപി നേതാവ് ഷെഹ്‌സീന്‍ പൂനെവാല പറഞ്ഞു.

ബിജെപിയുടെ ദേശീയത ആകര്‍ഷിച്ച് ലീഗ് നേതാവ് ബീജെപിയിൽ

കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ബിജെപിയില്‍ ചേര്‍ന്നു. ലീഗീന്റെ പാനൂര്‍ മുന്‍സിപ്പല്‍ കമ്മറ്റി അംഗം ഉമ്മര്‍ ഫറൂഖ് കീഴ്പ്പാറയാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടി മാറിയതെന്നാണ് വിശദീകരണം.'40 വര്‍ഷക്കാലം ലീഗിന്റെ പ്രവര്‍ത്തകനായിരുന്നു. നിലവില്‍ ലീഗ് പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി എന്നല്ലാതെ ദേശിയ തലത്തിലേക്ക് ഉയരാനായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനും ആകുന്നില്ല. കൂടുതല്‍പ്പേര്‍ ബിജെപിയിലേക്ക് വരണം'- ഉമ്മര്‍ ഫറൂഖ് പറഞ്ഞു. ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി ഉമ്മറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സംസ്ഥാന മുഖ്യവക്താവ് ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ പരാതി തള്ളി;വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് കമ്മിഷൻ.

തിരുവനന്തപുരം മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ പുനസ്ഥാപിച്ചു. വൈഷ്ണയുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയില്‍ വൈഷ്ണയ്ക്കു മത്സരിക്കാനുള്ള തടസങ്ങള്‍ നീങ്ങി. വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 27-ാം വാര്‍ഡ്, മുട്ടട പാര്‍ട്ട് നമ്പര്‍ 5-ലെ വോട്ടര്‍ പട്ടികയില്‍ പുനസ്ഥാപിക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മിഷനെ അറിയിക്കണമെന്നും കോര്‍പ്പറേഷന്‍ ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹിയറിങ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് വോട്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനം എടുത്തത്. വോട്ടര്‍ അപേക്ഷയില്‍ കെട്ടിട നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയെന്നു കാട്ടി സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവായത്. ഒരു പ്രത്യേക പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കില്‍, വാസസ്ഥലം മാറുന്നില്ലെങ്കില്‍, അല്ലെങ്കില്‍ മറ്റുതരത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹരാണ് എന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തദ്ദേശസ്ഥാപനം നല്‍കുന്ന വീട്ടുനമ്പരോ ഉടമസ്ഥാവകാശമോ വാടക കരാറോ ഒന്നും ഇതിലേക്ക് അവശ്യ രേഖകളല്ല. എന്നാല്‍ ഇതിന്റെ അന്തഃസത്ത ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി.

ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി: രൂക്ഷമായ ഗതാഗത തടസം

താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിൽ  ലോറി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.ഇശ്ന് മൂന്നോടെ യാണ് 
ഏഴാം വളവിൽ ലോറി എഞ്ചിൻ തകരാറ് മൂലം കുടുങ്ങിയ ത്.വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട്. വലിയ മൾട്ടി ആക്സിൽ വണ്ടികൾ കടന്ന് പോവാൻ പ്രയാസം നേരിടുന്നു 

വേര്‍പിരിഞ്ഞെങ്കിലും ആ മൃതദേഹത്തെ കൈവിട്ടില്ല, ഇതാണ് ഒരു പെൺമനസ്'

സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച മറ്റൊരു കുറിപ്പുകൂടി വായനക്കാരുടെ കണ്ണുകളെ ഈറനണിയിച്ചിരിക്കുകയാണ്.

ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞ ഒരു മനുഷ്യന്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്തത് മുൻ ഭാര്യയാണെന്ന് പറയുകയാണ് അഷ്‌റഫ് തന്റെ കുറിപ്പില്‍. വേര്‍പിരിഞ്ഞെങ്കിലും ഇരുവരും മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്യാനെത്തിയ ആ സ്ത്രീയില്‍ യാതൊരു വെറുപ്പോ വിദ്വേഷമോ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. ഇതാണ് ഒരു പെണ്ണിന്റെ മനസെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.






അഷ്‌റഫ് താമരശ്ശേരിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട ഒരു മൃതദേഹത്തിന്റെ അവസ്ഥ ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഇദ്ദേഹം ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു, വേറെ വിവാഹം കഴിച്ചതുമില്ല. ഇതുപോലെതന്നെ ഇദ്ദേഹത്തില്‍നിന്നും വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയും വേറെ വിവാഹം കഴിച്ചതുമില്ല. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞയുടനെ അദ്ദേഹത്തോട് യാതൊരു വെറുപ്പോ വിദ്വേഷമോ ഒന്നും കാണിക്കാതെ ആ മയ്യിത്ത് നാട്ടിലെത്തിക്കുവാനുള്ള എല്ലാ ഏര്‍പ്പാടുകളും ആ സ്ത്രീ ചെയ്തു. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞു നിന്നതാണെങ്കില്‍കൂടി ഭര്‍ത്താവിനോടുള്ള കടമകള്‍ ആ സ്ത്രീ നിര്‍വഹിച്ചു. അതാണ് ഒരു പെണ്ണിന്റ മനസ്സ്.

എല്ലാ ഭര്‍ത്താക്കന്മാരും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുയുണ്ട്, ഭാര്യ ഭര്‍തൃ ബന്ധങ്ങള്‍ക്കിടയില്‍ കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ടാവാം എങ്കിലും അതൊന്നും ഒരു ബന്ധം വേര്‍പിരിയാനായി എടുത്തുചാടരുത്. ഭാര്യ എന്ന സ്ത്രീയെക്കൂടി ഭര്‍ത്താവായ പുരുഷന്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരുപാട് മോഹങ്ങളും സ്വാപ്നങ്ങളും കണ്ടുനടന്നവള്‍ ഒരുനാള്‍ തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞ്, നാടും വീടും ഉപേക്ഷിച്ചു ഹൃദയം മുറിയുന്ന വേദനയുമായി കളിച്ചു വളര്‍ന്ന സ്വന്തം വീട്ടില്‍നിന്നും പടിയിറങ്ങുമ്ബോള്‍ തന്റെ രക്ഷിതാവിനെ പിരിഞ്ഞ് വന്നപ്പോ അവള്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ഭര്‍ത്താവ് അവള്‍ക്ക് ഒരു രക്ഷിതാവാകുമെന്ന്? ഭര്‍ത്താവിന്റെ കൈ പിടിച്ചപ്പോ ഒരു സുരക്ഷിതത്വം നീ അവള്‍ക്ക് എന്നും ഒരു താങ്ങാകും എന്നൊക്കെ അവള്‍ പ്രതീക്ഷിക്കും. അതുവരെ സ്വരുകൂട്ടി വച്ച മുഴുവന്‍ സ്‌നേഹവും പ്രണയവുമെല്ലാം ഒരു കളങ്കവുമില്ലാതെ നിനക്ക് തരുന്നവളാണ് ഭാര്യ.പരിഭവങ്ങളും പിണക്കങ്ങളുമൊക്കെയുണ്ടാവാം, ഇഷ്ടമുള്ളിടത്തെ ഈ വികാരങ്ങളൊക്കെ ഉണ്ടാവൂ. ഒരായുസ്സ് മുഴുവനും നിനക്കായ് നല്‍കേണ്ടവളാണ് ഭാര്യ. കണ്ണിലെ കൃഷ്ണമണിപോലെ നീ അവളെ കാത്തുസൂക്ഷിക്കണം, അവിടെയെ ജഗന്നിയന്തവായ റബ്ബിന്റെ തിരുനോട്ടം ഉണ്ടാവൂ..

Tuesday, November 18, 2025

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

കുന്ദമംഗലം : കുന്ദമംഗലം പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. ആരാമ്പ്രത്ത് താമസിക്കുന്ന എകരൂൽ സ്വദേശിനി വഫ ഫാത്തിമ (18) യാണ്  മരണപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ വഫ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലത്തായി പീഡനക്കേസ്:സിപിഎം- ബിജെപി ധാരണയുടെ ഭാഗമായി പ്രതിയെ ശൈലജ സഹായിച്ചു -കെ.എം ഷാജി

പാലത്തായി പീഡനക്കേസിൽ സിപിഎം- ബിജെപി ധാരണയുടെ ഭാഗമായി പ്രതിയെ ശൈലജ സഹായിച്ചെന്നാരോപണവുമായി കെ.എം ഷാജി 

ടീച്ചറെന്നോ അമ്മയെന്നോ ഉള്ള വിളിക്ക് അവർ അർഹയല്ല. സ്‌ത്രീയെന്ന മര്യാദ പോലും പാലത്തായി കേസില്‍ ശൈലജ കാണിച്ചിട്ടില്ല. സിപിഎം- ബിജെപി ധാരണയുടെ ഭാഗമായി പ്രതിയെ ശൈലജ സഹായിച്ചെന്നും കെ.എം ഷാജി ഒരു ചാനലിനോട് പറഞ്ഞു.

അതേസമയം കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്ന് കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. നിക്ഷിപ്ത താത്പര്യക്കാരാണ് പ്രചാരണത്തിന് പിന്നില്ലെന്നും അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കുടുംബം തന്നെ ബന്ധപ്പെട്ടിരുന്നെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു."
 അതേസമയം കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും  ഷൈലജ ടീച്ചർ പറഞ്ഞു


ഇരയെ കൗൺസലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ ശൈലജ നടപടി എടുത്തില്ലെന്ന് വിധിന്യായത്തിൽ പറഞ്ഞിരുന്നു. കൗൺസലർമാർ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നൽകിയ പരാതിയിൽ കെ.കെ ശൈലജ നടപടിയെടുത്തില്ലെന്നായിരുന്നു വിമര്‍ശനം"
 

മുസ്‌ലിംകളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കളെ ഐഎസ് റിക്രൂട്ട് ചെയ്‌തെന്ന് അജിത് ഡോവല്‍; വിവാദമായപ്പോള്‍ ഡീപ് ഫേക്കെന്ന് വാദം, പൊളിച്ച്‌ ആള്‍ട്ട് ന്യൂസ്‌

ഇത്രയൊക്കെ പറഞ്ഞ സ്ഥതിക്ക് ഞാൻ നിങ്ങളോട് ചെറിയൊരു കാര്യം പറയട്ടെ, ഇന്ത്യയില്‍ ഇന്റലിജൻസ് ജോലികള്‍ക്കായി, ഐഎസ്‌ഐ റിക്രൂട്ട് ചെയ്ത ആളുകളുടെ എണ്ണം എത്രയാണെങ്കിലും, മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളാണ്. 1947 മുതലുള്ള എല്ലാ കേസുകളെടുത്താല്‍, 4,000-ത്തിലധികം കേസുകള്‍, ഒരുപക്ഷേ 20% പോലും മുസ്‌ലിംകള്‍ ആയിരിക്കില്ല. മറിച്ചുള്ളതൊക്കെ തെറ്റാണ്. മുസ്‌ലിംകളെ ഞങ്ങള്‍ കൂടെക്കൂട്ടും. രാജ്യത്തെ ഉന്നതിയിലെത്തിക്കും




ന്യൂഡൽഹി: നവംബർ 10ന് ചെങ്കോട്ടക്ക് മുന്നിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പല തരത്തിലുള്ള പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്.

ഇതിന് മറുപടിയെന്നോണം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേരിലുള്ള വീഡിയോയും പ്രചരിച്ചിരുന്നു.

ഇന്ത്യയില്‍ മുസ്‌ലിംകളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കളെ ഐഎസ്‌ ചാരവൃത്തിക്കായി റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന് അജിത് ഡോവല്‍ പറയുന്നതാണ് വീഡിയോയിലുള്ളത്. 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് പലരും വ്യാപകമായി പങ്കിട്ടിരുന്നു. എന്നാല്‍ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്നും സംഭവം ഡീപ് ഫേക്കാണെന്നുമാണ് അജിത് ഡോവല്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ അജിത് ഡോവലിന്റേത് തെറ്റായഅവകാശവാദമാണെന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തുന്നത്.

നവംബർ 17ന് സിഎൻഎൻ-ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് വീഡിയോ വ്യാജമാണെന്ന് അജിത് ഡോവല്‍ അവകാശപ്പെട്ടത്. പറയാത്ത കാര്യങ്ങളാണിതെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെ വളച്ചൊടിക്കാൻ ഇത്തരം മാധ്യമ ഉപകരണങ്ങള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ടെന്നും ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രചാരത്തിനിതിരെ നടക്കുന്ന ശ്രമമാണിതെന്നും അദ്ദേഹം വ്യക്താക്കിയിരുന്നു. പിന്നാലെ അജിത് ഡോവലിനെ ഉദ്ധരിച്ച്‌ പല ദേശീയ മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തു.

ആള്‍ട്ട് ന്യൂസിന്റെ കണ്ടെത്തല്‍

എന്നാല്‍ വീഡിയോയുടെ നിജസ്ഥിതി ആള്‍ട്ട് ന്യൂസ് പരിശോധിക്കുകയും ഡോവല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും കണ്ടെത്തി. ആസ്‌ട്രേലിയ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് 2014 മാർച്ച്‌ 20 ന് അപ്‌ലോഡ് ചെയ്ത 1 മണിക്കൂർ 17 മിനിറ്റ് ദൈർഘ്യമുള്ള ഒരു യൂട്യൂബ് വീഡിയോയില്‍ നിന്നാണ് ഈ ക്ലിപ്പ് എടുത്തതെന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തിയത്.

അതില്‍ 1:04:00ാമത്തെ മിനുറ്റില്‍ ഡോവല്‍ പറയുന്നത് ഇങ്ങനെ; '' ഇത്രയൊക്കെ പറഞ്ഞ സ്ഥതിക്ക് ഞാൻ നിങ്ങളോട് ചെറിയൊരു കാര്യം പറയട്ടെ, ഇന്ത്യയില്‍ ഇന്റലിജൻസ് ജോലികള്‍ക്കായി, ഐഎസ്‌ഐ റിക്രൂട്ട് ചെയ്ത ആളുകളുടെ എണ്ണം എത്രയാണെങ്കിലും, മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളാണ്. 1947 മുതലുള്ള എല്ലാ കേസുകളെടുത്താല്‍, 4,000-ത്തിലധികം കേസുകള്‍, ഒരുപക്ഷേ 20% പോലും മുസ്‌ലിംകള്‍ ആയിരിക്കില്ല. മറിച്ചുള്ളതൊക്കെ തെറ്റാണ്. മുസ്‌ലിംകളെ ഞങ്ങള്‍ കൂടെക്കൂട്ടും. രാജ്യത്തെ ഉന്നതിയിലെത്തിക്കും''.

2014 മാർച്ച്‌ 11ന് ആസ്‌ട്രേലിയ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഗ്ലോബല്‍ ചലഞ്ചസ് സീരീസിന്റെ ഭാഗമായി ഡോവല്‍ നടത്തിയ പ്രഭാഷണമാണിത്. 2014ലെ ഈ പ്രഭാഷണ വീഡിയോ ഒരു ഡീപ്ഫേക്ക് അല്ലെങ്കില്‍ എഐ സൃഷ്ടിച്ചതായിരിക്കാൻ സാധ്യതയില്ല, കാരണം അന്ന് ആ സാങ്കേതികവിദ്യ അത്ര വ്യാപകമായി ഉപയോഗിച്ചിരുന്നില്ലെന്നും ആള്‍ട്ട് ന്യൂസ് പറയുന്നു.

ഇന്ത്യ നേരിടുന്ന ഭീകരാക്രമണ ഭീഷണികളോടുള്ള പ്രതികരണത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് ഡോവല്‍ ഈ പ്രസ്താവന നടത്തിയത്. ഭീകരതയെ വർഗീയ കണ്ണടയിലൂടെ കാണരുതെന്നും ഡോവല്‍ പറയുന്നു. ഭീകരതയ്‌ക്കെതിരെ പോരാടുമ്ബോള്‍ അത് മുസ്‌ലിം ജനസംഖ്യയും ഹിന്ദു ജനസംഖ്യയും തമ്മിലുള്ള പ്രശ്നമല്ല, മറിച്ച്‌ ഒരു ദേശീയ പ്രശ്‌നമാണെന്നും ഇന്ത്യൻ മുസ്‌ലിംകള്‍ ഭീകരതയെ നിരന്തരം എതിർത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2012ല്‍ രാംലീല മൈതാനത്ത് 50,000 മൗലാനമാര്‍ ആഗോള ഭീകരവാദത്തിനെതിരെ ഫത്വ പുറപ്പെടുവിച്ച സംഭവം അദ്ദേഹം ഉദാഹരണമായും സൂചിപ്പിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ 2014ല്‍ ആഗോള ഭീകരതയെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തില്‍ ഇന്ത്യയില്‍ ചാരവൃത്തിക്കായി മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളെ ഐഎസ് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അജിത് ഡോവല്‍ പറഞ്ഞിട്ടുണ്ടെന്ന് ആള്‍ട്ട് ന്യൂസ് കണ്ടെത്തുന്നു. തീവ്രവാദത്തെ മുസ്‌ലിം vs ഹിന്ദു വിഷയമായി പരാമർശിക്കരുതെന്നും അദ്ദേഹം വ്യക്തമായി ആഹ്വാനം ചെയ്യുന്ന നീണ്ട പ്രഭാഷണത്തില്‍ നിന്നാണ് വൈറല്‍ വീഡിയോ എടുത്തിരിക്കുന്നത്. അതിനാല്‍ ഡീപ് ഫേക്കാണെന്ന് ഡോവലിന്റെ തന്നെ പ്രസ്താവന തെറ്റാണെന്നും ആ പരാമർശങ്ങള്‍ വാസ്തവത്തില്‍ അദ്ദേഹം തന്നെയാണ് നടത്തിയതെന്നും ആള്‍ട്ട് ന്യൂസ് പറയുന്നു.

രാജീവ് ഗാന്ധിയെ കൊന്നത് പോലെ മുഖ്യമന്ത്രിയേയും കൊല്ലണമെന്ന ആഹ്വാനവുമായി അഭിഭാഷകയുടെ കമന്റ്

രാജീവ് ഗാന്ധിയെ കൊന്നത് പോലെ കേരള മുഖ്യമന്ത്രിയെയും കൊലപ്പെടുത്തണമെന്ന് ടീന ജോസ് എന്ന അഡ്വക്കേറ്റ് മേരി തെരേസ പി ജെ.

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പിനായി പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുള്ള സെല്‍റ്റൻ എല്‍ ഡിസൂസ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ‘അഡ്വ. മേരി തെരേസ പി ജെ’ എന്ന പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ കൊലപാതകാഹ്വാനം ഉയർന്നത്. “അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.” എന്നതാണ് പോസ്റ്റിനടിയില്‍ ഈ പ്രൊഫൈലില്‍ നിന്നും വന്ന കമന്റ്.

ഈ കമന്റ് ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ് എന്നും ഇതിനെക്കുറിച്ച്‌ ഫേസ്ബുക്കില്‍ ഷെയർ ചെയ്ത പോസ്റ്റില്‍ ബിനീഷ് കോടിയേരി പറഞ്ഞു. ഇത് വെറുമൊരു കമന്റ് മാത്രമല്ല എന്നും ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കാനുള്ള പരസ്യമായ ആഹ്വാനമാണെന്നും പ്രത്യേകിച്ചും, ‘കന്യാസ്ത്രീയും അഡ്വക്കേറ്റും’ എന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയ ഒരാള്‍ ഇങ്ങനെയൊരു കമൻ്റ് ഇടുന്നത് അത്യന്തം ഗൗരവതരമാണ് എന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ഗുരുതരമായ ക്രിമിനല്‍ കുറ്റവും ഭീകരവാദവുമാണ് ഇത്. ഇത്തരം സൈബർ വിഷങ്ങള്‍ക്കെതിരെ പോലീസ് ഉടനടി നടപടിയെടുക്കണം’. മാത്രമല്ല ഇതൊരു യഥാർത്ഥ അക്കൗണ്ടാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മുഖ്യമന്ത്രിയെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള തീവ്രമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്, ഏതെങ്കിലും സംഘപരിവാർ പ്രവർത്തകൻ ഒരു സന്യാസിയുടെ പേരും ചിത്രവും ഉപയോഗിച്ച്‌ വ്യാജമായി ഉണ്ടാക്കിയ അക്കൗണ്ടാണോ എന്ന സംശയം ബലപ്പെടുത്തുന്നുവെന്നും അക്കൗണ്ടിൻ്റെ ആധികാരികതയെക്കുറിച്ചും പോലീസ് അന്വേഷിക്കണമെന്നും ബിനീഷ് കോടിയേരി പോസ്റ്റില്‍ പറയുന്നു.

ഫ്രഷ്ക്കട്ട്;സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ കേന്ദ്രസർക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചു...

പോലീസും കമ്പനിയും നടത്തിയ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട്   സമരസമിതി അംഗവും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ  ഷീജ നൽകിയ ഹരജിയിൻ മേൽ ബഹു. ഹൈക്കോടതി കേന്ദ്രസർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു.
 കേന്ദ്രസർക്കാരിന് വേണ്ടി ഡെപ്യൂട്ടി സോൾസിറ്റർ ജനറലിനും 
 സിബിഐ വണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഓഫ് സിബിഐ എന്നിവർക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

കട്ടിപ്പാറയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കളെ പ്രഖ്യാപിച്ചു

താമരശേരി:കട്ടിപ്പാറ പഞ്ചായത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.ആകെയുളള  17 വാർഡിൽ സിപിഐ എം -13,സിപിഐ-2, ഐഎൻഎൽ-1, നാഷണൽ ലീഗ്- 1 സ്ഥാനാർഥികൾ മത്സരിക്കും.വാർഡ്‌ 1 കല്ലുള്ളത്തോട്
നിധീഷ് കല്ലുള്ളതോട് (സിപിഐ എം),2അമരാട് പ്രതിഭ (സിപിഐ എം),3താഴ് വാരം കായൽ സുബൈർ
(സിപിഐ),4 ചമൽ നോർത്ത് സൗമ്യ പ്രജീഷ്(സിപിഐ എം), ,5പയോണ പി സി തോമസ് (സിപിഐ),6പൂലോട് ബേബി ബാബു (സിപിഐ എം),7 ചുണ്ടൻകുഴി  കെ സി ലെനിൻ (സിപിഐ എം), 8ചമൽ സൗത്ത് 
ശ്രീജില ശ്രീജിത്ത്(സിപിഐ എം)
9 കന്നൂട്ടിപ്പാറ നജ്മ മുജീബ് (സിപിഐ എം),10 പുല്ലാഞ്ഞിമേട്,
എൻ അഖിൽ(സിപിഐ എം)
11 അമ്പായത്തോട്  അയ്യൂബ് കാറ്റാടി,(സിപിഐ എം),12 വെട്ടിയൊഴിഞ്ഞ തോട്ടം ഷമീന അനസ്(നാഷണൽ ലീഗ്),13 ആര്യംകുളം ആഷിറ (ഐഎൻഎൽ),14കോളിക്കൽ
സ്മിത(സിപിഐ എം),15 വടക്കും മുറി         
കെ ടി മുഹമ്മദ്(സിപിഐ എം),
16 ചെമ്പ്രകുണ്ട  ലത്തീഫ് ക്വാറി( സിപിഐ എം), 17-കട്ടിപ്പാറ 
റസിയ സുബൈർ (സിപിഐ എം),

ബ്ലോക്ക്‌ പഞ്ചായത്ത്‌ :
കട്ടിപ്പാറ ഡിവിഷൻ-സീന സുരേഷ്, കോളിക്കൽ ഡിവിഷൻ-മദാരി ജുബൈരിയ

താമരശ്ശേരി ചുരത്തിൽ ലോറി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അടിവാരം: താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് പഞ്ചസാരയുമായി പോവുന്ന ലോറിയാണ് ചുരത്തിൽ തലകീഴായി മറിഞ്ഞത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.

നൂറ് മീറ്ററോളം താഴ്ചയിലേക്കാണ് ലോറി പതിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ലോറിയുടെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Monday, November 17, 2025

പാലത്തായി പോക്‌സോ കേസ്:പരാതിയിൽ നടപടിയെടുത്തില്ല; കെ.കെ ശൈലജക്ക് കോടതിയുടെ വിമർശനം

അപമര്യാദയായി പെരുമാറിയ കൗൺസലർമാരെ പിരിച്ചു വിടണം


കണ്ണൂർ: പാലത്തായി പോക്‌സോ കേസ് വിധിയിൽ മുൻ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമർശനം. ഇരയെ കൗൺസലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ നടപടി എടുത്തില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. കൗൺസലർമാർ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നൽകിയ പരാതിയിൽ കെ.കെ ശൈലജ നടപടിയെടുത്തില്ല.


അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗൺസലർമാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗൺസലർമാർക്കെതിരെ നടപടി വേണമെന്ന് കോടതി പറഞ്ഞു കൗൺസലിങ്ങിൻ്റെ പേരിൽ കൗൺസലർമാർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും കോടതി പറഞ്ഞു"2020 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യത്തെ രണ്ട് മാസം കൗൺസലർമാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നൽകുന്നത്. കൗൺസലർമാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയിൽ പറയുന്നു. ഈ പരാതിയിൽ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തിൽ എടുത്ത് പറയുന്നത്."
 
 

മരിച്ച ഒമ്പതു വയസുള്ള കുട്ടിയെ അപമാനിച്ചുഅശ്ലീല പോസ്റ്റ് ;ശൂരനാട് സ്വദേശി ആകാശ് ശശിധരൻ അറസ്റ്റില്‍

ദുഷിച്ച മനസിൻ്റെ ഉടമ യെന്നു സാമൂഹ്യ മാധ്യമങ്ങൾ 





ആലപ്പുഴ പുന്നപ്രയില്‍ ഒമ്പത് വയസുകാരന്റെ മരണ വിവരം അറിയിച്ചു കൊണ്ടുള്ള ഫേസ് ബുക്ക്‌ പോസ്റ്റിനടിയില്‍ അശ്ലീല കമന്റിട്ട യുവാവിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് അറസ്റ്റിലായത്. മരിച്ച മുഹമ്മദ് സഹിലിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. ഒക്ടോബർ മൂന്നിനാണ് ആലപ്പുഴ പുന്നപ്രയില്‍ വച്ച്‌ സൈക്കിളില്‍ കാറിടിച്ച്‌ ഒമ്പതു വയസുകാരൻ മുഹമ്മദ് സഹില്‍ മരിച്ചത്. വിദേശത്തായിരുന്ന പിതാവ് അബ്ദുല്‍ സലാമിന് സാങ്കേതിക തടസങ്ങള്‍ മൂലം മകനെ അവസാനമായി ഒരു നോക്ക് കാണാണോ സംസ്‍കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. വേദനയോടെ നാട്ടിലെത്തിയ അബ്ദുല്‍ സലാം, സുഹൃത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനടിയിലെ മകനെതിരായ അശ്ലീല കമന്റ് കണ്ടു.

തുടർന്ന് പുന്നപ്ര പൊലീസിലും സൈബർ സെല്ലിലും പരാതി നല്‍കി. പൊലീസ് അന്വേഷണത്തിലാണ് കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് പോസ്റ്റിനടിയില്‍ അശ്ലീല കമന്റിട്ടതെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരിച്ച ഒമ്പത് വയസുകാരനെ അപമാനിക്കുന്നതിനൊപ്പം സാമുദായിക സ്പർദ്ദ വളർത്തുന്നതാണ് ആകാശ് ഫേസ്ബുക്കിലിട്ട കമന്റ് എന്നാണ് പൊലീസ് വിശദമാക്കുന്നത്. സൈബർ പൊലീസ് പിടികൂടിയ പ്രതിയെ പുന്നപ്ര പൊലീസിന് കൈമാറി.കമന്റിനെതിരെ ജീവിതത്തിൻ്റെ നാനാ തുറകളിൽ പെട്ട വരും പ്രതി ഷേധം പ്രകടിപ്പിച്ചു.ദുശിച്ച മനസുളളവരിൽ നിന്ന് മാത്രം കാണുന്ന പ്രവണതയാണ് ഇതെന്നും കേരളത്തിലും ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്നതായും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പറയുന്നു.

കൊടുവള്ളി നഗരസഭക്ക് മുന്നില്‍ മരിച്ചവരുടെ 'ബഹളം

ജൂസ് കച്ചവടം തകൃതി

കൊടുവള്ളി:മരിച്ച ചിലർ ജ്യൂസ് വാങ്ങാൻ വരുന്നു, ഗ്ലാസ് നിറയെ ജ്യൂസുമായി നഗരസഭയിലേക്ക് പോകുന്നു. ഒന്നല്ല, നിരവധി പേരാണ് ഇങ്ങനെ ജ്യൂസ് വാങ്ങാൻ എത്തുന്നത്. വോട്ട‍ർപട്ടികയില്‍ നിന്നും മരിച്ചെന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ട ജീവിച്ചിരിക്കുന്നവരാണ് കൊടുവള്ളിയില്‍ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞങ്ങളിതാ മരിച്ചിട്ടില്ല സാർ എന്ന് പറഞ്ഞ് അധികൃതർക്കൊക്കെ ജ്യൂസ് കൊടുത്ത് പ്രതിഷേധിക്കുകയാണ് ഇവ‍‍ർ. അത്രയേറെ പേരെയാണ് മരിച്ചെന്ന് പറഞ്ഞ് വോട്ടർപട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

ജീവനോടെയുള്ള എന്നെ മരിച്ചു എന്ന കാരണത്താല്‍ വോട്ടർ പട്ടികയില്‍ നിന്നും ഡിലീറ്റ് ആക്കി എന്നാണ് മുനിസിപ്പാലിറ്റിയില്‍ നിന്നും സൂപ്രണ്ട് പറഞ്ഞത്. ഇതോടെയാണ് പ്രതിഷേധമെന്ന നിലക്ക് ഉദ്യോഗസ്ഥ‍ർക്ക് ജ്യൂസ് നല്‍കിയതെന്ന് ആദ്യമായി പരാതിയുമായി രംഗത്തെത്തിയ കൊടുവള്ളി സ്വദേശി പറഞ്ഞു. പരാതിപ്പെട്ടതോടെ മരിച്ച ഞാൻ മറ്റൊരു വാർഡില്‍ പൊന്തിയിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ളിടത്ത് ഇനി മുനിസിപ്പാലിറ്റി ഒരു വീട് കെട്ടിത്തരട്ടേയെന്ന് ഇവ‍‍ർ പരിഹസിക്കുന്നു. വോട്ടേഴ്സ് ലിസ്റ്റിലെ അപാകതമൂലം കോണ്‍ഗ്രസിന് പത്താം ഡിവിഷണില്‍ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് നേതാക്കള്‍ പറയുന്നു.

വാർഡിലേക്ക് സ്ഥാനാ‍ത്ഥിയായി കണ്ടിരുന്നത് നിലവിലെ കൗണ്‍സിലറുടെ ഭാര്യയെ ആയിരുന്നു. അവ‍ർക്ക് ഒരു സുപ്രഭാതത്തില്‍ വോട്ടില്ലാതായി. അതിനാല്‍ സ്ഥാനാ‍ർത്ഥി പട്ടിക പുറത്തിറക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. 1400 വോട്ടുകളില്‍ ക്രമക്കേട് ഉണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. യുഡിഎഫ് വാർഡുകളില്‍ നിന്നാണ് വ്യാപകമായി വോട്ടർമാരെ വെട്ടിയിരിക്കുന്നത്. അതേസമയം എല്‍ഡിഎഫ് വാർഡുകളില്‍ കൂടുതല്‍ വോട്ടർമാരെ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ആരോപിച്ചു. അതിർത്തികള്‍ പരിഗണിക്കാതെ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സിപിഎം വ്യാപകമായി വോട്ടു മാറ്റിയെന്ന് അബ്ദു ആരോപിക്കുന്നു.

എന്നാല്‍ ഇത് ഏകപക്ഷീയമായ നടപടിയല്ലെന്നും, കളക്ടറുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും കേട്ട്, സ്ഥലങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തിയാണ് ലിസ്റ്റ് പുറത്തിറക്കിയതെന്നാണ് സിപിഎം വാദം. എന്തായാലും മതപരമായാണ് മൂന്നിന്‍റന്ന് ജ്യൂസ് കൊടുത്ത് പ്രതിഷേധിച്ചത്. ഇനി 15നും 40നും ഒക്കെ ജ്യൂസും ഭക്ഷണമൊക്കെ കൊടുത്ത് പ്രതിഷേധിക്കേണ്ടി വരുമെന്നാണ് ജീവനോടെയിരിക്കുന്ന 'മരിച്ച'വർ പറയുന്നത്

എസ്ടിയു മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി യു പോക്കർ ലീഗ് വിട്ടു

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എസ്.ടി യു.പോക്കർ പാർട്ടി വിട്ടു. ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
ഡിസിസി ജനറല്‍ സെക്രട്ടറി ബാബുരാജും കോണ്‍ഗ്രസ് വിട്ടു.

പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പോക്കർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങള്‍ക്ക് പൂർണ പിന്തുണ നല്‍കുമെന്നും സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും പോക്കർ വ്യക്തമാക്കി.

 ബാബുരാജും സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

ബംഗ്ളാദേശ്;ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍. മാനുഷികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രക്ഷോഭം ശക്തിപ്രാപിച്ചതിനു പിന്നാലെ രാജ്യംവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ നിലംപൊത്താന്‍ കാരണമായ വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ അടക്കമുള്ളവയില്‍ ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒരു മാസത്തോളം നീണ്ട വിചാരണയിലാണ് മുന്‍ പ്രധാനമന്ത്രി കുറ്റക്കാരിയാണെന്ന കണ്ടെത്തലിലേക്ക് കോടതി എത്തിയത്.

ഹസീനയ്ക്കു പുറമേ മുന്‍ ആഭ്യന്തരമന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനും മുന്‍ പോലീസ് മേധാവി ചൗധരി അബ്ദുല്ല അല്‍ മാമൂനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

റോഡിൻ്റെ ശോച്യാവസ്ഥ തിരഞ്ഞെടുപ്പ് ബഹിഷകരിക്കാനൊരുങ്ങി ആര്യങ്കുളം നിവാസികൾ

താമരശ്ശേരി : കട്ടിപ്പാറ പഞ്ചായത്തിലെ 12-ാം വാർഡ് ആര്യങ്കുളം തെയ്യത്തുംപാറ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ 
തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു.
50 വർഷത്തോളമായി റോഡിൻ്റെ ശോചനീയാവസ്ഥ തുടരുന്നു

പലവാഗ്ദാനങ്ങളും നൽകി ഓരോ 5വർഷവും  പ്രദേശവാസികളെ  ജനപ്രതിനിധികൾ കബളിപ്പിക്കുന്നതായി നാട്ടുകാർക്ക് പറയാനുള്ളത്.
 ഹോസ്‌പിറ്റൽ കേസിനോ മറ്റ് അത്യാവശ്യങ്ങൾക്കോ ഒരു വാഹനം വിളിച്ചാൽപോലും വരാത്ത അവസ്ഥയാണ്

ഇപ്പോഴത്തെ അവസ്ഥയിൽ കാൽനടയാത്ര വരെ വളരെ ദുഷ്‌കരമാണ്. ഇനി വാഗ്ദാനങ്ങൾ നൽകി തിരഞ്ഞെടുപ്പ് വരുമ്പോൾ പ്രദേശത്തേക്ക് വരണ്ട എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്

Sunday, November 16, 2025

"ഉംറ സംഘം സഞ്ചരിച്ച ബസിന് തീപ്പിടിച്ച് ഇന്ത്യക്കാരായ 42 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 11 കുട്ടികളും"

മദീന:സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേർക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു.ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത് 20 സ്ത്രീകളും 11 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.

"43 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. വിശാലമുള്ള റോഡ് ആയതുകൊണ്ടുതന്നെ അതിവേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന പാതയായിരുന്നു ഇത്. ഇവിടെവെച്ചാണ് യാത്രാ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചത്."
 
 

പുരുഷന്മാരും നിശബ്ദമായി കരയും

കഴിഞ്ഞ ദിവസം മുംബൈയിലെ ബോറിവലി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തിലക് ദുബെ എന്നയാള്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് നമ്മുടെ ചിന്താഗതികള്‍ എല്ലാം മാറ്റിമറിയ്ക്കുകയാണ്. സ്ത്രീ കൾ എപ്പോഴും എന്തെങ്കിലും ഒരു കാരണം കൊണ്ട് കരയാറുണ്ട്,എന്നാൽപുരുഷന്മാർ കരയാറില്ല എന്നാണല്ലോ ചൊല്ല്.ഇതിന് വിരുദ്ധ മായി

വൈകാരികമായ ഒരു അനുഭവം പങ്കുവെക്കുകയായിരുന്നു തിലക്. പുരുഷന്മാരും പലപ്പോഴും നിശബ്ദമായി കരയുമെന്നും അവര്‍ക്കും പരിഗണനയും പിന്തുണയും ആവശ്യമാണെന്നും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ട്രെയിനില്‍ കയറാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിലക് ആളൊഴിഞ്ഞ പ്ലാറ്റ്‌ഫോമില്‍ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് തല കുനിച്ച്‌, കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന ഒരു യുവാവിലേക്ക് ശ്രദ്ധ തിരിഞ്ഞത്.

അയാള്‍ ഉറക്കെ കരയുകയായിരുന്നില്ല, പക്ഷേ എന്തോ ഒരു വലിയ ദുഃഖത്തോട് മല്ലിടുകയാണെന്ന് തിലകിന് തോന്നി. തിലക് അദ്ദേഹത്തെ സമീപിക്കുകയും നിങ്ങള്‍ ഓക്കെയാണോ എന്ന് ചോദിക്കുകയും ചെയ്തു. മറുപടിയായി, ആ അപരിചിതന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു 'വെറുതെ ഓര്‍മ്മ വന്നു പോയതാണ്... ചോദിച്ചതിന് നന്ദി'. ഒരു നിമിഷത്തിനു ശേഷം ട്രെയിനിനു വേണ്ടിയല്ലാതെ മറ്റെന്തോ ഒന്നിനായി കാത്തിരിക്കുന്നത് പോലെ അദ്ദേഹം ട്രാക്കുകളിലേക്ക് കണ്ണും നട്ട് വീണ്ടും നിശബ്ദനായി. 'വേദനയുടെ ഏകഭാഷയായി നിശബ്ദത മാറുന്നു' എന്ന് തിലക് തന്റെ പോസ്റ്റില്‍ കുറിച്ചു. വികാരങ്ങള്‍ പ്രകടിപ്പിച്ചാല്‍ വിധിക്കപ്പെടുമോ എന്ന ഭയം കാരണം പുരുഷന്മാര്‍ എങ്ങനെയാണ് വിഷമങ്ങള്‍ അടക്കിപ്പിടിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ മനുഷ്യന് സമാധാനവും സന്തോഷവും ലഭിക്കട്ടെയെന്ന് തിലക് ദുബെ ആശംസിച്ചു.

പോസ്റ്റ് വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് ദുബെയുടെ പോസ്റ്റിനോട് പ്രതികരിച്ചത്. മറ്റൊരാളുടെ വേദനയെ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തെ പലരും അഭിനന്ദിച്ചു. പുരുഷന്മാര്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സമൂഹം ഇടം നല്‍കുന്നില്ലെന്ന് കമന്റുകള്‍ വന്നു. പുരുഷന്മാരുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് പോസ്റ്റ് വഴി വച്ചത്. തുറന്നുപറച്ചിലിന് കൊതിക്കുന്നവരും സഹാനുഭൂതി ആഗ്രഹിക്കുന്നവരും നമ്മുടെ ഇടയില്‍ ധാരാളം ഉണ്ടെന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നു

ഫ്രഷ്‌കട്ട്; മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ അനിവാര്യം: നജീബ് കാന്തപുരം

താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ്‌കട്ട് കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായ സാഹചര്യത്തില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ നേരിടുന്നത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാണെന്ന നിലയില്‍ സര്‍ക്കാര്‍ വിഷയത്തില്‍ അതീവ ഗൗരവത്തോടെ ഇടപെടണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ ആവശ്യപ്പെട്ടു. ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി പോരാടുന്ന ജനങ്ങള്‍ നടത്തുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ അഡ്വ. ബിജു കണ്ണന്തറ നടത്തുന്ന നീരാഹാര സമര പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഒരു നാടിനെ ഒന്നടങ്കം ദുരിതത്തിലാക്കിയും വെല്ലുവിളിച്ചും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ഉദ്യോഗസ്ഥരും-പോലീസും ഒത്താശ ചെയ്യുന്നു എന്നത് അംഗീകരിക്കാനാവില്ല. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി നിലക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. പിറന്ന മണ്ണില്‍ ജീവിക്കാന്‍ വേണ്ടി ഒരു നാട് ഒന്നടങ്കം സമരം ചെയ്യുകയാണ്. ഇത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ ആരുടെ പക്ഷത്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മൗലികാവകാശ സംരക്ഷണത്തിനായി പോരാടുന്ന ജനതയെ വര്‍ഗ്ഗീയവാദികളാക്കി ചിത്രീകരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇത് സര്‍ക്കാറിന്റെ അറിവോടെയാണ്. പാവപ്പെട്ട ജനങ്ങളുടെ വേദന കേള്‍ക്കാന്‍ ഈ സര്‍ക്കാറിന് സാധിക്കുന്നില്ല. കോര്‍പ്പറേറ്റുകളോട് മാത്രമേ ഈ സര്‍ക്കാറിന് താല്‍പ്പര്യമുള്ളൂ. ഫ്രഷ്‌കട്ട് വിഷയത്തില്‍ സര്‍ക്കാറിന്റെ മൗനം വ്യക്തമാക്കുന്നത് ഇതാണെന്നും കള്ളക്കേസുകള്‍ കൊണ്ടും പീഡനങ്ങള്‍ കൊണ്ടും ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുന്ന ജനതയെ നിശബ്ദമാക്കാമെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

ചെങ്കോട്ട സ്ഫോടനം;പങ്ക് കണ്ടെത്താനായില്ല; എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം നാല് പേരെ വിട്ടയച്ചു"

ഡൽഹി ചെങ്കോട്ടയ്ക്കടുത്ത് നടന്ന കാർ സ്ഫോടനത്തിൽ പങ്കുണ്ടെന്നാരോപിച്ച് എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം നാല് പേരെ വിട്ടയച്ചു. മുഖ്യപ്രതി ഡോ. ഉമർ നബിയുമായി ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണ ഏജൻസി ഇവരെ വിട്ടയച്ചത്.

ഫിറോസ്പൂർ ഝിർക്ക സ്വദേശി ഡോ. മുസ്തഖീം, അഹ്മദ്ബാസ് സ്വദേശി ഡോ. മുഹമ്മദ്, ഡോ. റെഹാൻ ഹയാത്ത്, വളം വ്യാപാരി ദിനേശ് സിംഗ്ല എന്നിവരെയാണ് മോചിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഹരിയാന നൂഹിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡോക്ടർമാർക്ക് ഉമറുമായും അൽ- ഫലാഹ് സർവകലാശാലയുമായും ബന്ധമുണ്ട് എന്നായിരുന്നു എൻഐഎ ആരോപണം.

നവംബർ 10ന് വൈകീട്ട് 6.55ഓടെയായിരുന്നു ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ഐ20 കാറിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ജമ്മു കശ്മീരിലെ പുൽവാമ സ്വദേശി ഉമർ നബി ആണ് കാറിലുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഡിഎൻഎ ടെസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തിന്‍റെ സൂത്രധാരൻ ഇയാളൊണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ."
 തുടർന്ന്, അൽ ഫലാഹ് സർവകലാശാലയ്ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വഞ്ചന, വ‍്യാജരേഖ ചമയ്ക്കൽ അടക്കം രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ഡൽഹിയിലെ ക്രൈംബ്രാഞ്ച് ഉദ‍്യോഗസ്ഥർ സർവകലാശാലയുടെ ഡൽഹിയിലെ ആസ്ഥാനത്ത് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്."
 

പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയില്‍ നിന്ന് പുറത്താക്കിൽ

ഈ കേസ് കാരണം ഭാര്യയോ മക്കളോ ജീവനൊടുക്കിയാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനായിരിക്കുമെന്ന് പ്രതിയുടെ വക്കീൽ 





പാലത്തായി പീഡനക്കേസില്‍ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ.പത്മരാജനെ വിദ്യാഭ്യാസ വകുപ്പ് സർവീസില്‍ നിന്ന് പുറത്താക്കി. ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഇയാളെ ജോലിയില്‍ നിന്ന് നീക്കം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ മാനേജ്മെൻ്റിന് നിർദ്ദേശം നല്‍കിയത്.തലശ്ശേരി അതിവേഗ കോടതിയാണ് പത്മരാജനെതിരെ ശിക്ഷ വിധിച്ചത്. നാലാം ക്ലാസുകാരിയായ 10 വയസ്സുകാരിയെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച്‌ മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. വിദ്യാർത്ഥിനിക്ക് സംരക്ഷകനാകേണ്ട അധ്യാപകൻ നടത്തിയ ക്രൂരകൃത്യത്തിന് കഠിനമായ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മരണം വരെ ജീവപര്യന്തം തടവ് ശിക്ഷിച്ചു. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ സ്കൂളില്‍ വെച്ച്‌ പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ ചേർത്താണ് 40 വർഷം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ, രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.

ലോക്കല്‍ പൊലിസ്, ക്രൈംബ്രാഞ്ച്, പ്രത്യേക അന്വേഷണ സംഘം എന്നിവയുടെ അഞ്ച് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിധി. ഡിവൈഎസ്പി ടി.കെ. രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച ശാസ്ത്രീയ തെളിവുകള്‍ കേസിന് നിർണായകമായി. വിധി പ്രോസിക്യൂഷന് ആശ്വാസമായി. വിധി രാഷ്ട്രീയ പ്രേരിതമാണെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

പാലത്തായി പീഡനക്കേസില്‍ ലീഗിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകർ കേസ് അട്ടിമറിക്കാനാണ് തുടക്കത്തില്‍ ശ്രമിച്ചതെന്ന് സിപിഎം നേതാവും സ്ഥലം എംഎല്‍യുമായ കെ.കെ ശൈലജ പറഞ്ഞു

പൊലീസിനെതിരെയും അവിടുത്തെ എംഎല്‍എയുമായിരുന്ന തനിക്കെതിരെയും ലീഗിന്റെയും എസ്ഡിപിഐയുടെയും ബിജെപിയുടെയും പ്രവർത്തകർ ഒരുപാട് അപവാദപ്രചാരണങ്ങള്‍ നടത്തിയതായും അതെല്ലാം ആസ്ഥനത്ത് ആക്കികൊണ്ട് കേരള പൊലീസിന്റെ അന്വേഷണം തൃപ്തികരമായി നടന്നു എന്നതാണ് അങ്ങേയറ്റം ചാരിതാർഥ്യമുണ്ടാക്കുന്ന കാര്യമെന്നും ശൈലജ കൂട്ടിച്ചേർത്തു.

പാലത്തായി പീഡനക്കേസിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയ്യുമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രേമരാജൻ പറഞ്ഞിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് കെ.പത്മരാജൻ ശിക്ഷിക്കപ്പെടുന്നതെന്നും പ്രേമരാജൻ പറഞ്ഞു. 'ഈ കേസ് കാരണം ഭാര്യയോ മക്കളോ ജീവനൊടുക്കിയാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനായിരിക്കുമെന്ന് പത്മരാജൻ കോടതിയില്‍ പറഞ്ഞു. നാളെ ഒരു പൊതു പ്രവര്‍ത്തകനോ അധ്യാപകനോ രാഷ്ട്രീയ പ്രവര്‍ത്തകനായി എന്ന പേരില്‍ ഇത്തരമൊരു കെട്ടിച്ചമച്ച കേസുകളുണ്ടാവാതിരിക്കട്ടെ എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു' എന്നും പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞു

Saturday, November 15, 2025

അയക്കൂറയും ചിക്കനും കിട്ടിയില്ല; സൽക്കാരത്തിന് എത്തിയവർ ഹോട്ടൽ അടിച്ചു തകർത്തു: സംഭവം നന്മണ്ട യിൽ

ബാലുശ്ശേരി:ഹോട്ടലിൽ സംഘടിപ്പിച്ച സൽക്കാരത്തിൽ മീനും ചിക്കനും കിട്ടാത്തതിൽ പ്രകോപിതരായി ഹോട്ടൽ അടിച്ചു തകർത്തു. ബാലാശേരി നന്മണ്ടയിലാണ് സംഭവം 

ചിക്കനും കിട്ടാത്തതിൽ പ്രകോപിതരായി ഹോട്ടൽ അടിച്ചു തകർത്തു. ബാലുശേരി നന്മണ്ട പതിനാലിലെ ഫോർട്ടിൻസ് ഹോട്ടലിലാണ് സംഭവം. അയക്കൂറയും ചിക്കനും ലഭിക്കാത്തതിൽ പ്രകോപിതരായാണ് അക്രമം കാട്ടിയത്. ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകർത്തു.

ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി അല്ലെങ്കിൽ മീൻകറിയടക്കമുള്ള ഊണ് എന്നിവയായിരുന്നു വിഭവങ്ങൾ. പൊള്ളിച്ച അയക്കൂറയും ചിക്കനുമാണ് ഇവർ ആവശ്യപ്പെട്ടത്. അത് ലഭിക്കാതായതോടെയാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ ഹോട്ടൽ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസിന് നേരെയും സംഘം തട്ടിക്കയറി. നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു 

പാലത്തായി പീഡനക്കേസ്; അധ്യാപകനായ ബി.ജെ.പി നേതാവ് പത്മരാജന് മരണംവരെ ജീവപര്യന്തം

തലശ്ശേരി പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജൻ. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376AB IPC പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്സോ സെക്ഷൻ 5(f) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ സെക്ഷൻ 5(l) പ്രകാരം 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു"

കേസ് കെട്ടിച്ചമച്ചതല്ലെന്നും പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. വിധിയിൽ എതിർപ്പുണ്ടെങ്കിൽ മേൽകോടതിയെ സമീപിക്കാമെന്നും തലശേരി ജില്ലാ പോക്സോ കോടതി ജഡ്ജി എ.ടി ജലജാറാണി പറഞ്ഞു. കേസ് കെട്ടിചമച്ചതാണെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ പ്രധാന വാദം. മാനുഷിക പരിഗണന വേണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരി​ഗണിച്ചില്ല. പ്രതിക്ക് കുടുംബവും പ്രായമായ രക്ഷിതാക്കളും രോഗാവസ്ഥയിലുള്ള കുട്ടികളുമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ അവകാശപ്പെട്ടു. എന്നാൽ അതൊന്നും പരിഗണിക്കാനാവില്ലെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി"
 
 

ഹംസക്ക ഇന്നലെ മരിച്ചു. 76 വയസ്സായിരുന്നു. ഏത് ഹംസക്കയെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം.കരുവാരകുണ്ടിലെ 'കംപ്യൂട്ടര്‍ ഹംസക്ക'.!

കിഴക്കന്‍ ഏറനാട്ടില്‍ ഹംസക്കയെ  കുറിച്ച് കേള്‍ക്കാത്തവര്‍ വിളമായിരിയ്ക്കും. വെളുത്ത് തടിച്ച ദേഹം. മുറുക്കിയുടുത്ത ലുങ്കി. എപ്പോഴും ഷര്‍ട്ട് ധരിയ്ക്കാത്ത പ്രകൃതം. മുണ്ഡനം ചെയ്ത തലയില്‍ ചുറ്റിക്കെട്ടിയ വെളുത്ത തോര്‍ത്ത്. ക്രമരഹിതമായ പല്ലുകള്‍ പുറത്ത് കാട്ടി വെളുക്കെയുള്ള നിഷ്‌കളങ്കമായ ചിരി. 'സാക്ഷാല്‍ ഒരു മലപ്പുറം കാക്ക'. ഇതാണ് 'കംപ്യൂട്ടര്‍ ഹംസ'.
 
കരുവാരകുണ്ട് പഞ്ചായത്തില്‍ ചിറ ക്കല്‍-ചെമ്പന്‍കുന്ന്  കോളനിയ്ക്ക് സമീപമാണ് ഹംസക്കയുൂടെ വീട്. കേള്‍ക്കുന്നതും, കാണുന്നതുമെല്ലാം അസാധാരണ ഓര്‍മ്മ ശക്തിയോടെ, തലച്ചോറില്‍ സൂക്ഷിച്ചിരുന്ന ഹംസക്ക ഒരു അത്ഭുത മനുഷ്യന്‍ തന്നെയാണെന്ന് വിശേഷിപ്പിക്കാനാകും. നാട്ടുകാര്‍ക്ക് പുറമെ, ടാക്സി-ഓട്ടോ  ഡ്രൈവര്‍മാര്‍ക്കും ബസ്സ് തൊഴിലാളികള്‍ക്കും എന്ന് വേണ്ട, വിദ്യാര്‍ഥികള്‍ക്ക് പോലും ഈ ഏറനാടന്‍ ഗ്രാമീണന്‍ സുപരിചിതനാണ്. റബ്ബര്‍ ടാപ്പിംഗായിരുന്നു ജോലി. 12 മണിയോടെ ടാപ്പിംഗ് ജോലി പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍, കരുവാരകുണ്ട് ചിറക്കലങ്ങാടിയില്‍ വായന ശാലയിലോ, ചായക്കടയിലോ ഹംസക്ക മിക്ക ദിവസങ്ങളിലുമുണ്ടാകും. 

ഒരു തവണ വായിക്കുകയോ, കേള്‍ക്കുകയോ ചെയ്ത ഏത് കാര്യവും ഹംസക്കയുടെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞ് പോകില്ല എന്നതാണ് ഇദ്ദേഹത്തിനുള്ള പ്രത്യേകത. 1993-ല്‍ കരുവാരകുണ്ടിലെ ശാസ്ത്ര-സാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍  ജല്ലാ തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ജേതാവായ ഹംസക്കയെക്കുറിച്ച് പരിഷത്തിന്റെ പ്രസിദ്ധീകരണത്തില്‍ വന്ന സചിത്ര വാര്‍ത്തയോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.  

'വാരാദ്യ മാധ്യമ'ത്തിന് വേണ്ടി ഒരു റൈറ്റപ്പ് തയ്യാറാക്കുന്നതിനായി 1998-ലാണ് ഞാന്‍ ഹംസക്കയെ കാണുന്നത്. നാലാം ക്ലാസ് മാത്രമാണ് ഈ 'മലപ്പുറം കാക്ക' യുടെ വിദ്യാഭ്യാസം.  പൊതു വിഷയങ്ങളിലുള്ള ഏത് തരം ചോദ്യങ്ങള്‍ക്കും നിമിഷാര്‍ദ്ധം കൊണ്ട് ശരിയുത്തരം പറയുന്ന ഹംസക്കയെ മറി കടക്കാന്‍ അഭ്യസ്ത വിദ്യര്‍ക്ക് പോലും കഴിഞ്ഞിരുന്നില്ല. ഹംസയുടെ അസാധാരണമായ കഴിവിനെ മാനിച്ച് നാട്ടുകാര്‍ കനിഞ്ഞരുളിയ പേരാണ് ''കംപ്യൂട്ടര്‍ ഹംസ.!'' എന്ന വിളിപ്പേര്. അദ്ദേഹത്തിന്റെ ചരമ വാര്‍ത്തയിലും കംപ്യൂട്ടര്‍ ഹംസ എന്നാണ് വ്യക്തമാക്കിയത്. 

തന്നിലുള്ള അസാധാരണമായ ഓര്‍മ്മ ശക്തി, തന്റെ പ്രത്യേക സിദ്ധിയാണെന്നൊന്നും ഹംസക്ക അവകാശപ്പെട്ടിരുന്നില്ല. ബാല്യത്തില്‍ എവിടുന്നോ ലഭിച്ച വര്‍ത്തമാന പത്രത്തില്‍ ഗണിത ശാസ്ത്രജ്ഞനായ രാമാനുജനെക്കുറിച്ചുള്ള ഒരു കുറിപ്പ് വായിച്ചത് ഹംസയെ വല്ലാതെ സ്വാധീനിച്ചിരുന്നു. പിന്നീടങ്ങോട്ട് മലയാള ഭാഷയിലുള്ള എന്ത് കിട്ടിയാലും ഹംസ ശ്രദ്ധിച്ച് വായിക്കുമായിരുന്നു. റേഡിയോ പ്രോഗ്രാമുകള്‍ ശ്രവിക്കുന്നതും പിന്നീട് പതിവായി. ഒരിക്കല്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്ത കാര്യങ്ങള്‍ അല്‍പ്പം പോലും  മറന്ന് പോകില്ല.

പൊതുവിജ്ഞാന മേഖലയില്‍ നിന്ന് സസൂഷ്മം തയ്യാറാക്കിയ 25 ചോദ്യങ്ങളില്‍ 22 എണ്ണത്തിനും ചിറക്കലങ്ങാടിയിലെ ചായക്കടയില്‍ പലരും നോക്കി നില്‍ക്കേ ശരിയുത്തരം നല്‍കിയ ഹംസക്ക ഒരു മറുചോദ്യം ലേഖകനോട് ഉന്നയിച്ചു.
'കേരളത്തിലെ ചിറാപ്പുഞ്ചി' ഏതാണെന്ന് താങ്കള്‍ക്കറിയാമോ.? അറിയില്ലെന്ന് മറുപടി നല്‍കിയതോടെ സ്വതഃസിദ്ധമായ പുഞ്ചിരിയോടെ ഹംസക്ക തന്നെ ഉത്തരം നല്‍കി. 
അതെന്റെ നാട് 'കരുവാരകുണ്ട്' ആണെന്ന്.

പത്രങ്ങള്‍ ഒരു കോളവും വിടാതെ ഹംസക്ക വായിച്ച് തീര്‍ക്കും. രാഷ്ട്രീയത്തില്‍ ഒട്ടും താത്പ്പര്യമില്ലെങ്കിലും, വടക്കേ ഇന്ത്യന്‍ നേതാക്കളുള്‍പ്പടെയുള്ള ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളുടേയും, അവയുടെ നേതാക്കളുടേയും പേരുകള്‍ ഹംസക്കക്ക് ഹൃദിസ്തമാണ്. വിഷയം സ്‌പോര്‍ട്‌സാണെങ്കിലും ശരിയുത്തരം റെഡി. ചോദ്യകര്‍ത്താക്കളെ ഏറെ ഇഷ്ട പ്പെട്ടിരുന്ന ഹംസക്കയെ മുട്ടു കുത്തിക്കാന്‍ ശ്രമിച്ചവരെല്ലാം തോല്‍വി അംഗീകരിച്ച് പിന്തിരിയലായിരുന്നു പതിവ്. 

ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയാല്‍ എല്ലാം തികഞ്ഞെന്ന് കരുതുന്ന ഇന്നിന്റെ മണ്ണില്‍, ഹംസക്ക വേറിട്ടാണ് ചുവട് വെച്ചത്. നാട്യങ്ങള്‍ ഏതുമില്ലാത്ത നാട്ടുമ്പുറത്തുകാരനായ പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. പരീക്ഷയെഴുതി സ്‌കൂള്‍ വിട്ട് പോകുന്ന കുട്ടികളെ വഴിമധ്യേ കണ്ടാല്‍ ഹംസക്ക ആരായും. എന്തൊക്കെയായിരുന്നു ചോദ്യങ്ങള്‍ എന്ന്. ചില ചോദ്യങ്ങള്‍ കുട്ടികള്‍ പറയും. ഹംസക്ക ശരിയുത്തരവും പറയും. അതോടെ കുട്ടികള്‍ അത്ഭുതം കൂറും.  
വിജ്ഞാന ദാഹിയായിരുന്നു ഹംസക്ക. വായനയായിരുന്നു അദ്ദേഹത്തിന്റെ ബലഹീനത. നേട്ടങ്ങള്‍ കൊയ്യാനോ, കൊട്ടിഘോഷിക്കാനോ ആയിരുന്നില്ല അദ്ദേഹം വിജ്ഞാനം നേടിയത്. അദ്ദേഹത്തെ പോലെ മറ്റൊരാള്‍ എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. പക്ഷെ. കംപ്യൂട്ടര്‍ ഹംസ ഒരാളേ ഉള്ളൂ. അദ്ദേഹം നാഥനിലേക്ക് മടങ്ങി. 
സര്‍വ്വശക്തനായ ദൈവം അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കി അനുഗ്രഹിക്കട്ടേ.. എന്ന് പ്രാര്‍ത്ഥിക്കുന്നു

Friday, November 14, 2025

നിങ്ങളെ കൊന്നുകളഞ്ഞാലും മുസ്‌ലിം തീവ്രവാദികള്‍ കൊന്നതാണെന്നേ നാട്ടുകാര്‍ പറയൂ...ജിജി മാരിയോക്ക് എതിരെ വെളിപ്പെടുത്തലുമായി ഭര്‍ത്താവ്

നിങ്ങളെ കൊന്നുകളഞ്ഞാലും മുസ്‌ലിം തീവ്രവാദികള്‍ കൊന്നതാണെന്നേ നാട്ടുകാർ പറയൂ...അതിന്റെ സിമ്ബതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി പല തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാരിയോ ജോസഫ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഭാര്യ ജിജി മരിയോക്ക് എതിരെ വെളിപ്പെടുത്തലുമായി ഭർത്താവ് മാരിയോ ജോസഫ്.

ജിജി നന്നായി മദ്യപിക്കുന്ന ആളാണ്. ഈസ്റ്റർ ദിനത്തില്‍ രാത്രി കത്തിയുമായി തന്നെ കുത്താൻ ഓടി വന്നു. ഒഴിഞ്ഞു മാറിയപ്പോള്‍ കൈക്ക് കുത്തേറ്റു. പൊലീസില്‍ പരാതി നല്‍കാൻ പോയപ്പോള്‍ നിങ്ങളുടെ പ്രസ്ഥാനം ഇപ്പോള്‍ വളർന്നുവരുന്ന ഒന്നാണെന്നും കേസ് ആയാല്‍ അതിനെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറഞ്ഞതിനാല്‍ പരാതി നല്‍കിയില്ല.

അതിന് ശേഷം വീട്ടില്‍ കിടന്നുറങ്ങാൻ തനിക്ക് ഭയമായിരുന്നു. 

കുടുംബജീവിതം പ്രമേയമാക്കി നിരവധി മോട്ടിവേഷണല്‍ സ്പീച്ച്‌ നടത്തുന്നവരാണ് മാരിയോയും ജിജിയും. മരിയോ തന്നെ മർദിച്ചെന്ന് ആരോപിച്ച്‌ ജിജി കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മർദിക്കുകയും വിലപിടിപ്പുള്ള ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് ജിജി ചാലക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സെറ്റ് ടോപ് ബോക്‌സ് ഉപയോഗിച്ച്‌ തലക്കടിച്ചു, 70,000 രൂപയുടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്.

ട്രസ്റ്റുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പരാതിക്ക് കാരണമെന്നാണ് മരിയോ ജോസഫ് വീഡിയോയില്‍ പറയുന്നത്. നേരത്തെയും ജിജിയുമായി തർക്കമുണ്ടായിട്ടുണ്ട്. ജിജിയും ബന്ധുക്കളും ചേർന്ന് നേരത്തെ തന്നെ മർദിച്ചിരുന്നു. ജിജി എല്ലാ ദിവസവും മദ്യപിക്കും. വൈകുന്നേരങ്ങളില്‍ അവരോട് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും ജിജി മർദിച്ചിട്ടുണ്ടെന്നും മരിയോ ജോസഫ് പറഞ്ഞു.

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...