കോഴിക്കോട് : പേര് ചതിച്ചാശാനേ, വല്ലാത്തൊരു പണിയാണല്ലോ ജബ്ബാറെ.... വെട്ടിലായി മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി.ചെറിയൊരു അശ്രദ്ധ യിൽ അപരൻ കൊടുത്ത പണിയാണ് കോഴിക്കോട് കോർപ്പറേഷൻ പൂളക്കടവ് വാർഡിലെ മുസ്‌ലിംലീഗ് സ്ഥാനാർത്ഥി അബ്ദുല്‍ ജബ്ബാറിനെ വെട്ടിലാക്കി യത്.
പോസ്റ്ററടിച്ച് നാടു മുഴുവൻ പതിച്ച് പ്രചാരണം തുടങ്ങിയശേഷം ഒട്ടിച്ച പോസ്റ്ററും ഇറക്കിയ വീഡിയോയുമൊക്കെ മാറ്റേണ്ട സ്ഥിതിയിലായിരിക്കുകയാണ് അബ്ദുല്‍ ജബ്ബാർ.
ജബ്ബാർ വെള്ളിമാടുകുന്ന് എന്നാ പേരിലായിരുന്നു മുസ്‌ലിംലീഗ് സ്ഥാനാർത്ഥിയുടെ പോസ്റ്ററും ബാനറുമെല്ലാം ഇറക്കിയത്. അത് വാർഡില്‍ എല്ലായിടത്തും പതിക്കുകയും. ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കുകയും ചെയ്തു. പക്ഷേ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാനാർത്ഥികളുടെ പേര് പ്രസിദ്ധീകരിച്ചപ്പോള്‍ അപരനാണ് ജബ്ബാർ വെള്ളിമാടുകുന്നായി മാറിയത്. ഒറിജിനല്‍ സ്ഥാനാർത്ഥി വെറും അബ്ദുല്‍ ജബ്ബാറുമായി. നാമനിർദേശപത്രിക നല്‍കിയപ്പോള്‍ ബാലറ്റില്‍ ജബ്ബാർ വെള്ളിമാടുകുന്ന് എന്ന് ചേർക്കാനുള്ള കത്ത് കൊടുക്കാൻ വിട്ടുപോയതാണ് അബ്ദുല്‍ ജബ്ബാറിന് വിനയായത്.
ഇത് മനസ്സിലാക്കിയ എല്‍ഡിഎഫ് കരുവിശ്ശേരിക്കാരനായ ജബ്ബാറിനെക്കൊണ്ട് അപരനായി പത്രിക നല്‍കിച്ചു. ജബ്ബാർ വെള്ളിമാടുകുന്ന് എന്ന് ബാലറ്റില്‍ വരാൻ കത്തും നല്‍കുകയും അത് തിരഞ്ഞെടുപ്പുകമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ഇതോടെ വെട്ടിലായിരിക്കുകയാണ് പൂളക്കടവ് വാർഡിലെ മുസ്‌ലിംലീഗ് സ്ഥാനാർത്ഥി അബ്ദുല്‍ ജബ്ബാർ. മുൻപ് നടന്ന തെരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാർത്ഥി ജബ്ബാർ വെള്ളിമാടുകുന്ന് എന്ന പേരിലാണ് മത്സരിച്ചിരുന്നതെന്നും താൻ അങ്ങനെയാണ് അറിയപ്പെടുന്നതെന്നുമാണ് അബ്ദുല്‍ ജബ്ബാർ പറയുന്നത്.എന്തു ചെയ്യാനാണ് എന്ന ആശങ്കയിലാണ് ജബ്ബാറും പാർട്ടി ക്കാരും,പഴയ ആൾക്കാരൊക്കെ ജബ്ബാർ വെളളിമാട് കുന്ന് എന്ന പേരിൽ വോട്ട് ചെയ്യുക അപരനായിപോവുമോ എന്ന ബേജാറ് റിസൽട്ട് വരുന്നത് വരെ ഉള്ളിൽ തീ ആയി നീറി ക്കൊണ്ടിരിക്കും....
No comments:
Post a Comment