തനിക്ക് രോഗാവസ്ഥയുണ്ടായപ്പോള്‍ പ്രാര്‍ഥിച്ചവര്‍ക്ക് നന്ദിയറിയിച്ച് മമ്മൂട്ടി.മലയാള മനോരമ ഹോര്‍ത്തൂസ് വേദിയിലാണ് മഹാനടൻ നന്ദി പറഞ്ഞത്.
എന്നെ പറ്റി പല ആരോപണങ്ങളുണ്ട്. അഹങ്കാരിയെന്നും തലക്കനമുള്ളയാളെന്നും അങ്ങനെ പലതും. പലരും എന്നെ അങ്ങനെ വിളിച്ചിട്ടുണ്ട്.
എന്നാല്‍ എനിക്കൊരു രോഗാവസ്ഥയുണ്ടായപ്പോള്‍ എനിക്കായി പ്രാര്‍ഥിച്ചവരില്‍ അവരുമുണ്ടായിരുന്നു. അതാണ് ജീവിതത്തിന്റെ നന്മ. ചടങ്ങില്‍ സംസാരിക്കവെ മമ്മൂട്ടി പറഞ്ഞു.
ഹോര്‍ത്തൂസിന് ദീപം കൊളുത്തി തുടക്കമിട്ട മമ്മൂട്ടി സിനിമയ്ക്കപ്പുറമുള്ള സൗഹൃദത്തിന്റെ നിറം പിടിപ്പിച്ച ചില നിമിഷങ്ങളും വേദിയില്‍ സമ്മാനിച്ചു. തനിക്ക് മമ്മൂട്ടി എന്ന പേര് ആദ്യമായി നല്‍കിയ ചങ്ങാതിയെ സദസ്സിന് മുന്‍പില്‍ പരിചയപ്പെടുത്തിയ മമ്മൂട്ടിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
No comments:
Post a Comment