Friday, November 28, 2025

രാഹുല്ലിനെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ ; 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങ ൾ

ലൈംഗിക പീഡന പരാതിയില്‍  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തി യത് ഗുരുതര വകുപ്പുകൾ.നിർബന്ധിത ഗർഭച്ഛിദ്രം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ വകുപ്പുകള്‍

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023

64(2)(എഫ്)- അധികാര സ്ഥാനം ഉപയോഗിച്ച്‌ ബലാത്സംഗം ചെയ്യുക

64(2)(എച്ച്‌)- ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്യുക

64(2)(എം)- തുടര്‍ച്ചയായ ബലാത്സംഗം

89- നിര്‍ബന്ധിത ഭ്രൂണഹത്യ

115(2)- കഠിനമായ ദേഹോപദ്രവം

351(3)- അതിക്രമം

ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000

66(ഇ)- അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങളോ ഫോട്ടോയോ ചിത്രീകരിക്കുക / പ്രസിദ്ധീകരിക്കുക

ഗർഭച്ഛിദ്രം നടത്താൻ രാഹുല്‍ മാങ്കൂട്ടത്തില്‍ സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചതെന്ന് യുവതി മൊഴി നൽകിയിരുന്നു.സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.

No comments:

Post a Comment

കുട്ടികൾ ഉണ്ടാക്കുന്ന അപകടത്തിന് രക്ഷിതാക്കളും ഉത്തരവാദികൾ- ജസ്റ്റിസ് ബി.വി നാഗരത്‌ന

ന്യുഡൽഹി: ലഹരി ഉപയോഗിച്ചു കുട്ടികൾ ഉണ്ടാക്കുന്ന അപകടത്തിന് രക്ഷിതാക്കളും ഉത്തരവാദികളെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന.കുട്ടികൾക്ക് മേൽ നിയന്ത്ര...