Thursday, November 27, 2025

പുതുപ്പാടി സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

താമരശ്ശേരി :പുതുപ്പാടി സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൈതപ്പൊയില്‍ തള്ളാശ്ശേരി ഹുസ്സൈൻ (58) ആണ് മരിച്ചത് 

അല്‍-നദ്‌വ ഫാമിലി കെയര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ഷെറീന. മക്കൾ: ഷാന ഷെറിൻ, ഷാനിദ് ഫർഹാൻ. മരുമകൻ: ഷാഫി

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരാനുളള  നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. 

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...