ഫറോക്ക്: തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ സേവിക്കാനുളള മോഹത്തിൻ കൂടു വിട്ടു കൂടുമാറ്റം ഇന്ന് വലിയ വാർത്ത അല്ലാതായിട്ടുണ്ടെങ്കിലും ചിലർ അവിടെ യും കടത്തി വെട്ടുന്ന ദൃശ്യങ്ങൾ ആണ് പുറത്തു വരുന്നത്.ഇതിന് ഒരു ഉദാഹരണമാണ് കോഴിക്കോട് ഫറോക്ക് നഗരസഭയിലെ സ്ഥാനാർഥി.എല്‍ഡിഎഫില്‍നിന്ന് കൂടുവിട്ട് യുഡിഎഫിലെത്തിയ പതിന്നാലാം ഡിവിഷന്‍ കൗണ്‍സിലര്‍ ഷനുബിയ നിയാസ് ഫറോക്ക് നഗരസഭയില്‍ വിമതയായി രംഗത്ത്. കഴിഞ്ഞവര്‍ഷമാണ് ഫറോക്ക് നഗരസഭയിലെ ആര്‍ജെഡി അംഗം രാജിവെച്ച് മുസ്ലിംലീഗിലെത്തിയത്. സീറ്റ് വീതംവെക്കലില്‍ ഷനുബിയയെ തഴഞ്ഞതോടെ സ്വതന്ത്രയായി മത്സരിക്കുകയാണ്."
കഴിഞ്ഞ തവണ കുന്നത്തുമൊട്ട വാര്‍ഡില്‍ നിന്നായിരുന്നു ഷനുബിയ കൗണ്‍സിലറായത്. ഇത്തവണ വാഴപ്പൊറ്റത്തറ വാര്‍ഡില്‍ നിന്നാണ് മത്സരിക്കുന്നത്. ഇവിടെ മുസ്ലീം ലീഗിന്റെ ദിവ്യ ഗീരീഷാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. കെ.മുബീന മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.
ആര്‍.ജെ.ഡി. വിട്ട് മുസ്ലിംലീഗില്‍ ചേര്‍ന്ന ഷനൂബിയക്കെതിരേ കഴിഞ്ഞ വര്‍ഷം എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ അത്രിക്രമം നടത്തിയിരുന്നു. കൗണ്‍സില്‍യോഗത്തിനിടെഷനൂബിയ നിയാസിനെ ചെരിപ്പുമാല അണിയിക്കാനാണ് എല്‍.ഡി.എഫ്. അംഗങ്ങള്‍ ശ്രമിച്ചത്. ഇതോടെ എല്‍.ഡി.എഫ്.-യു.ഡി.എഫ്. വനിതാകൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറെനേരം ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കൈയാങ്കളിവരെയെത്തി.
രാവിലെ 10.30-ന് കൗണ്‍സില്‍ തുടങ്ങാനുള്ള ഒരുക്കത്തിനിടെ പൊടുന്നനെയായിരുന്നു എല്‍.ഡി.എഫ്. അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി ഹാളിലെത്തിയത്. ഇതോടെ യു.ഡി.എഫ്. അംഗങ്ങള്‍ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ച് ചുറ്റും വലയംതീര്‍ത്തു. ഇതിനിടെ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ഒരു കവറില്‍നിന്ന് ചെരിപ്പുമാല പുറത്തെടുത്തു. മാലയണിയിക്കാനും തടുക്കാനുമായി പിടിവലികൂടുന്നതിനിടെ ചില കൗണ്‍സിലര്‍മാര്‍ നിലത്തുവീണു. പലര്‍ക്കും നിസ്സാരപരിക്കേറ്റു."
No comments:
Post a Comment