Friday, November 28, 2025

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

മനുഷ്യശരീരത്തിന് പകരം തുണിയില്‍ പൊതിഞ്ഞ ഒരു പ്ലാസ്റ്റിക് ഡമ്മി 


50 ലക്ഷം രൂപയുടെ വൻ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പ്ലാസ്റ്റിക് ഡമ്മി ഉപയോഗിച്ച്‌ വ്യാജ ശവദാഹം നടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ.ഉത്തർപ്രദേശിലെ ഹാപുരില്‍ ഗർമുക്തേശ്വർ ഗംഗാഘട്ടിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. സാധാരണ ആചാരങ്ങള്‍ ഒട്ടും പാലിക്കാതെ തിരക്കിട്ട് ചിതക്ക് തീ കൊളുത്താൻ ശ്രമിച്ച സംഘത്തെ സംശയം തോന്നിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സംഭവത്തില്‍ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹി കൈലാഷ്പുരി സ്വദേശി കമല്‍ സൊമാനി, സുഹൃത്ത് ഉത്തം നഗർ സ്വദേശിയായ ആശിഷ് ഖുരാന എന്നിവരാണ് അറസ്റ്റിലായത്. ഗംഗാഘട്ടില്‍ മൃതദേഹം വഹിച്ചുകൊണ്ട് വന്ന സംഘം ശേഷം പതിവ് ചടങ്ങുകളൊന്നും പാലിക്കാതെ പെട്ടെന്ന് തന്നെ ചിതക്ക് തീ കൊളുത്താൻ ഒരുങ്ങുകയായിരുന്നു. ഈ അസ്വാഭാവിക നീക്കമാണ് നാട്ടുകാരില്‍ സംശയമുണ്ടാക്കിയത്.

സംഘം ചടങ്ങുകള്‍ ഒഴിവാക്കി തിടുക്കത്തില്‍ തീ കൊളുത്താൻ ശ്രമിക്കുന്നത് കണ്ടതോടെ നാട്ടുകാർ ഇടപെടുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ വിശാല്‍ എന്നയാള്‍ പറയുന്നു. തുടർന്ന് പുതപ്പ് നീക്കി പരിശോധിച്ചപ്പോള്‍ കണ്ടത് മനുഷ്യശരീരത്തിന് പകരം തുണിയില്‍ പൊതിഞ്ഞ ഒരു പ്ലാസ്റ്റിക് ഡമ്മി മാത്രം ആണ് ഉണ്ടായിരുന്നത്. ഇതൊരു വൻ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാർ സ്ഥലത്തുണ്ടായിരുന്ന രണ്ടുപേരെ തടഞ്ഞുവെക്കുകയും പൊലിസില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ സംഘത്തിലെ മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

ഡല്‍ഹിയിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹത്തിന് പകരം ഡമ്മി മാറി നല്‍കിയതാണെന്നാണ് പൊലിസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോള്‍ ആദ്യം പ്രതികള്‍ പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ വ്യക്തമായതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. "50 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടായിരുന്ന കമല്‍ സൊമാനിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്," ഗർഹ് സർക്കിള്‍ ഓഫീസർ സ്തുതി സിംഗ് അറിയിച്ചു.

ഒരു വർഷം മുമ്ബ് തൻ്റെ മുൻ ജീവനക്കാരനായ അൻഷുല്‍ കുമാറിൻ്റെ ആധാർ, പാൻ കാർഡുകള്‍ ഉപയോഗിച്ച്‌ വ്യാജമായി 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി കമല്‍ സൊമാനി എടുത്തിരുന്നു. വ്യാജ ശവദാഹം നടത്തി, വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഇൻഷുറൻസ് തുക കൈക്കലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി പൊലിസ് അൻഷുല്‍ കുമാറുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. അൻഷുല്‍ കുമാർ പ്രയാഗ്രാജിലെ വീട്ടില്‍ ജീവനോടെയും ആരോഗ്യവാനായി ഇരിക്കുന്നതായി പൊലിസിനെ അറിയിച്ചു. മാത്രമല്ല, തൻ്റെ പേരില്‍ ഇൻഷുറൻസ് പോളിസി എടുത്തതിനെക്കുറിച്ച്‌ യാതൊരു അറിവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 

No comments:

Post a Comment

രാഹുല്‍ ഈശ്വര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം:അതിജീവിതയെ അപമാനിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പൊലീസ് രാഹുലിന...