Sunday, November 23, 2025
മരണത്തിലും പിരിയാതെ കൂട്ടുകാർ
കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തിന് സഹായം നൽകി ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ കൂട്ടുകാരി മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ചികിത്സയിലിരുന്ന സുഹൃത്തും മരിച്ചു. ഓർമകൾക്ക് മരണമില്ലാത്തതിനാലാണ് രോഗക്കിടക്കയിലായ ശ്യാമളയെ സഹായിക്കാൻ ഖദീജാകുട്ടി എത്തിയത്. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണം ഇരുവരെയും തട്ടിയെടുത്തു . ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ സഹായവുമായി എത്തിയ കൃഷ്ണപുരം കാവിന്റെ വടക്കതിൽ ഖദീജാകുട്ടി (49), ചികിത്സയിൽ കഴിഞ്ഞ കണ്ടല്ലൂർ വടക്ക് മഠത്തിൽ പടീറ്റതിൽ ശ്യാമള (50) എന്നിവരാണ് ഇന്നലെ മരിച്ചത്. ഒരു മാസമായി കാൻസർ ചികിത്സയുമായി ആശുപത്രിയിലായിരുന്നു ശ്യാമള. കായംകുളം എംഎസ്എം കോളജിലെ 1990–92 കാലത്ത് പ്രീഡിഗ്രി വിദ്യാർഥികൾ ചേർന്ന് രൂപം നൽകിയ സ്നേഹതീരം കൂട്ടായ്മയാണ് ഇതിൽ അംഗമായ ശ്യാമളയ്ക്ക് 42500 രൂപ ധനസഹായമായി സ്വരൂപിച്ചത്. കൂട്ടായ്മ അംഗങ്ങളായ ശ്രീജി, ഖദീജ, വിനീഷ്, റസിയ, ഷൈലജ എന്നിവർ വെള്ളിയാഴ്ച വൈകിട്ട് ആശുപത്രിയിൽ എത്തി ശ്യാമളയ്ക്ക് തുക കൈമാറിയിരുന്നു.ഇതിന് ശേഷം വാർഡിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് എക്സ്റേ എടുക്കാനായി കൊണ്ടുപോകുമ്പാഴാണ് ഖദീജ മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി.
Subscribe to:
Post Comments (Atom)
മരണത്തിലും പിരിയാതെ കൂട്ടുകാർ
കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment