താമരശ്ശേരി: ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്. സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ കൊടും ക്രിമിനലാണെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.'സംഘർഷത്തിൽ പൊലീസിന് പരിക്കുണ്ട്.ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.സമരത്തില്‍ പങ്കെടുത്തു എന്നതുകൊണ്ട് സാധാരണക്കാരെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യരുതെന്ന് പാര്‍ട്ടി പൊലീസുമായി സംസാരിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ഞാനും ആ സമരത്തിന്‍റെ ഭാഗമായിരുന്നു. പൊലീസ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.അതിനെ നിയമപരമായിനേരിടും.ഞാനിപ്പോഴും ഒളിവിലാണ്..' ടി.മഹ്റൂഫ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഫ്രഷ് കട്ട് കമ്പനി പുഴയോരത്തുനിന്ന് മാറ്റി സ്ഥാപിക്കുകയാണ് പരിഹാരമെന്നും മഹ്‌റൂഫ് പറഞ്ഞു. ഒളിവിൽ കഴിയുന്ന ഡിവൈഎഫ്ഐ നേതാവ് ടി.മഹറൂഫ്, ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ്."കഴിഞ്ഞ ദിവസം കുടുക്കിൽ ബാബു വിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു,ഇതിൻ്റെ ഭാഗമായി തെരഞ്ഞെടുപ്പ് നോമിനേഷൻ ആവശ്യത്തിന് അദ്ദേഹത്തെ സഹായിച്ച ലീഗ് നേതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.സംഭവവുമായീ ഇതുവരെ അറസ്റ്റിലായ 23പേരും വളരെ സാധാരണക്കാരാണ്.നേതൃത്വത്തിലുളള ഒരാളെപ്പോലും പോലീസ് പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നതും ഏറെ ചർച്ചകൾക്ക് ഇടയാക്കുന്നു.കഴിഞ്ഞ ഒക്ടോബർ 21നാണ് ഫ്രഷ് കട്ട് സമരക്കാരും പോലീസും ഏറ്റുമുട്ടൽ നടന്നത്.
No comments:
Post a Comment