നിലമ്പൂർ:ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ഉപയോഗിച്ചയാള്‍ അറസ്റ്റില്‍. കാളികാവ് സ്വദേശി സജിന്‍ ഷറഫുദ്ദീനെയാണ് കൊളത്തൂര്‍ പോലിസ് തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. 'മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പ്രതി. പലതരം ആഭിചാര ക്രിയകള്‍ നടത്തുന്നയാളാണ് താന്‍ എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. അത് വിശ്വസിച്ചാണ് യുവതി എത്തുന്നത്. കുട്ടിയില്ലാത്ത യുവതി കുട്ടിയെ വേണമെന്നാണ് ആവശ്യപ്പെട്ടത്. ദിവ്യഗര്‍ഭം ഉണ്ടാക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. പിന്നീട് യുവതിയുടെ വീട്ടില്‍ എത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പിന്നീടാണ് യുവതി പോലിസില്‍ പരാതി നല്കി. പ്രതി തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നതിനിടയിലും കഴിഞ്ഞ ദിവസവും ഇയാളുടെ യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Subscribe to:
Post Comments (Atom)
പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;
കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സീറ്റുകള്‍ കോ...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment