താമരശ്ശേരി :മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് കോഴിക്കോട് - കൊല്ലഗൽ ദേശീയപാതയിൽ ഈങ്ങാപ്പുഴ അങ്ങാടിയിലും പുതുപ്പാടിയിലും വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഈങ്ങാപ്പുഴ അങ്ങാടിയിൽ ചിലയിടങ്ങളിൽ ഒരാളൊളം ഉയരത്തിൽ വെള്ളം ഉയർന്നിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ് നേരിടുന്നത്.
പൂനൂർ പുഴയും കര കവിഞ്ഞു ഒഴുകി.അവേലം,കുണ്ടത്തിൽ റോഡ് വെള്ളത്തിൽ മുങ്ങി.വാഹന ഗതാഗതം മന്ദഗതിയിലാണ്.പല സ്ഥലത്തും ചെറിയ വാഹനങ്ങൾ കടന്നു പോകാൻ പറ്റാത്ത തരത്തിൽ റോഡുകൾ വെള്ളത്തിനടിയിലാണ്.പളളിപ്പുറം-ചോയിമഠം റോഡിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെട്ടു.പൂനൂർ ചേപ്പാല റോഡിൽ വെളളം കയറി
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ലക്കിടിയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകളും അടിയന്തര ആവശ്യങ്ങൾക്കുള്ള എമർജൻസി വാഹനങ്ങളും മാത്രമാണ് നിലവിൽ വയനാട് ചുരം വഴി കടത്തിവിടുന്നത്. മഴ ഇങ്ങനെ തുടരുകയാണെങ്കിൽ ദേശീയപാതയിലെ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ഇന്ന് അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതരും ദുരന്തനിവാരണ സേനയും നിർദ്ദേശിക്കുന്നു.
0 Comments