LATEST

6/recent/ticker-posts

ബാർ വിരുദ്ധ സമരം; വർഷങ്ങൾ ക്ക് ശേഷം അലി കാരാടിയെ പോലീസ് അറസ്റ്റ് ചെയ്തു*

താമരശ്ശേരി : വർഷങ്ങൾ പഴക്കമുള്ള കാരാടി ബാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പോലീസ് ചുമത്തിയ കള്ള കേസിന്റെ ഭാഗമായി കാരാടി കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻകൂട്ടി സമൻസോ, ഫോൺ കൊളോ, മറ്റ് വിവരങ്ങൾ ഒന്നും ഇല്ലാതെ ഇന്ന് ഉച്ചക്ക് രണ്ടരയോടെ യാണ് പോലീസ് വീട്ടിലെത്തി സ്റ്റേഷനിൽ കൊണ്ടുപോയി അറസ്റ്റ്  രേഖപ്പെടുത്തിയത് .കോടതിയിൽ ഹാജരാക്കിയ അലിക്ക് കോടതി ജാമ്യം അനുവദിച്ചു.  ബാർ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട നിരവധി കള്ളക്കേസുകൾ നേരത്തെ പലർക്കും എടുത്തിരുന്നെങ്കിലും  എല്ലാ കേസുകളിലും ഇരകളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.ഇതിനിടയിലെ അറസ്റ്റ് താമരശ്ശേരി യിൽ ഏറെ ചർച്ച യാവുകയും ചെയ്യുന്നു.2011ലെടുത്ത കേസിൽ അലിക്ക് എതിരെ ഒരു സമൻസ് പോലും ലഭിച്ചിട്ടില്ല എന്ന് സമരസമിതി ഭാരവാഹികളായിരുന്നവർ വ്യക്തമാക്കി.15വർഷമായ ഈ സംഭവത്തിൽ നാട്ടിലെ യും വിദേശത്ത് ജോലി ചെയ്യുന്ന വരേയും അന്ന് പൊലീസ് പ്രതിയിക്കിയിരുന്നു.ഒരേ പേരിൽ നിരവധി പേരെ പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് അന്ന് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.വിദേശത്ത് നിന്നും ജോലി ഒഴിവാക്കി നാട്ടിൽ ഉള്ള അലിക്ക് ഇങ്ങനെ ഒരു കേസ് ഉള്ള വിവരം പോലും ഇല്ലായിരുന്നു എന്നും, ഇന്ന് പൊലീസ് വീട്ടിലെത്തി കൂട്ടി കൊണ്ട് പോയപ്പോഴാണ് വിവരമറിഞ്ഞതെന്നുംസമര നേതാക്കൾ പറഞ്ഞു .എന്നാൽ ഇയാൾക്ക് എതിരെയുണ്ടായിരുന്ന  വാറണ്ടിനെ തുടർന്ന് ആണ് അറസ്റ്റ് ചെയ്തത് എന്നാണ് അറിയുന്നത്