LATEST

6/recent/ticker-posts

ചമലിൽ വീടിനു മുന്നിൽ കാറിന് തീയിട്ടു; ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണി, പ്രതി പിടിയിൽ

താമരശേരി: ചമലിൽ വീടിനു മുന്നിൽ നിർത്തി യിട്ട കാറിന് തീയിട്ടയാൾ കുടുംബങ്ങളെ ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.
കട്ടിപ്പാറ ചമൽ കാരപ്പറ്റ വളവിന് സമീപം താമസിക്കുന്ന കോപ്പുഴ ജോമോന്റെയും കുടുംബത്തിന്റെയും വീട്ടിലാണ് ഇന്നലെ അർധരാത്രിയിൽ അക്രമണ സംഭവം .






വിവരമറിഞ്ഞ്  സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസ് സംഘം പ്രതി ചമൽ  കാരപ്പറ്റപുറായിൽ അർജുനെ കസ്റ്റഡിയിലെടുത്തു.



വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുടുംബാംഗങ്ങളുടെ ജീവനുപോലും അപകടത്തിലാക്കുന്ന രീതിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് ഇയാൾ  പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.






സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് തിരിച്ചെത്തി, "ഞാനാണ് തീകൊളുത്തിയത് വേണമെങ്കിൽ നിങ്ങളെയും ജീവനോടെ ചുട്ടെരിക്കും" എന്ന് ആക്രോശിച്ചുകൊണ്ട് കൈവശമുണ്ടായിരുന്ന പെട്രോളിന്റെ ബാക്കി കുടുംബാംഗങ്ങളുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു.







കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അതിവേഗം തീ അണച്ച് വൻ ദുരന്തം ഒഴിവാക്കി പ്രതിയെ കീഴടക്കുകയായിരുന്നു. 








തീവെപ്പിൽ കാറിന്റെ പിൻഭാഗം കത്തിനശിച്ചു. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചു
അർധരാത്രിയിൽ നടന്ന ഈ ആക്രമണം ചമൽ പ്രദേശത്ത് വലിയ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.

Post a Comment

0 Comments