LATEST

6/recent/ticker-posts

സങ്കടത്തോടെയോ നെഗറ്റീവ് ആയിട്ടോ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല: മമ്മൂട്ടി

ഒരു ഡോക്ടറും,നേഴ്സും എന്നോട് സങ്കടത്തോടെയോ നെഗറ്റീവ് ആയിട്ടോ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്ന് മമ്മൂട്ടി.






പത്താമത് കൈരളി ഡോക്ടേഴ്സ് പുരസ്കാര വേദിയിൽ തന്റെ അസുഖത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയായിരുന്നു  മമ്മൂട്ടി. താൻ കുറെക്കാലം രോഗിയായിരുന്നുവെന്നും, അക്കാലത്ത് ഡോക്ടർമാരും നഴ്‌സുമാരും നൽകിയ ശുശ്രൂഷയും സ്നേഹവും തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും മമ്മൂട്ടി







പറയുന്നു .ഒരു പ്രമുഖനായത് കൊണ്ടുമാത്രമല്ല അവർ തന്നെ നന്നായി പരിചരിച്ചതെന്നും രോഗികളെ പേടിപ്പിക്കാതെ അവർക്ക് മാനസികമായ ധൈര്യം നൽകുന്നതിൽ ഡോക്ടർമാർ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.






'ഞാൻ കുറെകാലത്തേക്ക് ഒരു രോഗിയായിരുന്നു. രോഗമുക്തനാണെന്നാണ് എന്റെ വിശ്വാസം. ആ സമയത്ത് എനിക്ക് ലഭിച്ച ചികിത്സയും ഡോക്ടർമാരും മറ്റു നഴ്സുമാരും പരിചാരകരുമൊക്കെ എന്നെ ശുശ്രൂഷിച്ചതും ഞാൻ ഓർക്കുകയാണ്. അത് ഞാൻ ഒരു പ്രമുഖനായതുകൊണ്ട് മാത്രമായിരുന്നില്ല.






എന്റെ രോഗത്തിൻ്റെ വലിപ്പം ഒന്നും അവർ അത്രത്തോളം എന്നോടും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു വലിപ്പം ഉണ്ടായിരുന്നില്ല എന്നാണ് എന്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്. പക്ഷെ ചികിത്സിക്കണം. അത്ര നല്ലതല്ലാത്ത ഒരു രോഗം നമ്മുടെ ശരീരത്തിനെ ബാധിക്കുമ്പോൾ നമുക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ഉണ്ട്. അ
ആദ്യകാലത്ത് ഉണ്ടാകും. പിന്നെ നമ്മൾ അത് ഉൾക്കൊള്ളും.






അതിൽ എനിക്ക് പ്രധാനമായും പറയാനുള്ളത് ഡോക്‌ടർമാരും രോഗികളുമായിട്ടുള്ള ബന്ധമാണ്. ഒരു ഡോക്‌ടറും എന്നോട് ഒരു സങ്കടമായോ അല്ലെങ്കിൽ നെഗറ്റീവ് ആയിട്ടോ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.






കേൾക്കുമ്പോൾ പേടി തോന്നുന്ന, പേരുകൊണ്ട് പേടിപ്പിക്കുന്ന അസുഖമാണെങ്കിലും അവരെന്നെ ഒന്നും പറഞ്ഞു പേടിപ്പിച്ചിട്ടില്ല. ഞാൻ രോഗി എന്ന നിലയിലാണ് ഇത് പറയുന്നത്.






ഡോക്ടർമാർ ദൈവത്തിന് ഏറ്റവും അടുത്തുനിൽക്കുന്നവരാണെന്ന് നമ്മൾ വിശ്വസിക്കുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തിൽ ഡോക്ടർമാർ പോലും 'പ്രാർത്ഥിക്കാൻ' പറയുമ്പോൾ, ഡോക്ടർക്ക് ശേഷമാണ് നമ്മൾ ദൈവത്തെ പ്രതിഷ്‌ഠിക്കുന്നത്.





അതുകൊണ്ട് തന്നെ ഡോക്ടർമാർക്ക് നൽകുന്ന പുരസ്കാരം ഒരു അവാർഡായല്ല, മറിച്ച് ഡോക്‌ടർമാരെ കാണപ്പെടുന്ന ദൈവങ്ങളായി കണക്കാക്കി അവർക്ക് നൽകുന്ന ഒരു നിവേദ്യമോ പ്രാർത്ഥനയോ ഒക്കെ ആയിട്ടാണ് അതിനെ കാണേണ്ടത്,





ഇന്ത്യയിൽ ആദ്യമായി സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ ടി.കെ. ജയകുമാറിനെ മമ്മൂട്ടി പരിപാടിയിൽ പ്രത്യേകം അഭിനന്ദിച്ചു.

Post a Comment

0 Comments