LATEST

6/recent/ticker-posts

അടിവാരത്ത് ബസ് സ്റ്റോപ്പ് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ സർവകക്ഷിയോഗം

പുതുപ്പാടി:അടിവാരത്ത് നിലവിലുള്ള ബസ് സ്റ്റോപ്പ് ഒഴിവാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും, നിർദിഷ്ട ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ട്രാഫിക് പരിഷ്കാരങ്ങൾ പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി അടിവാരം യൂണിറ്റിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു.





സർവകക്ഷിയോഗത്തിൽ ഉസ്മാൻ മുസ്‌ലിയാർ അധ്യക്ഷനായി.കണലാട് മജീദ് ഹാജി, സി. പി. റഹീം, അറഫ ജാഫർ, അനിൽ, ബദറുദ്ദീൻ സഖാഫി, മുജീബ് ഭാവന, അൻവർ (ഓട്ടോ കോഡിനേഷൻ), പി.കെ അബ്ദുസ്സലാം,  വളപ്പിൽ ഷമീർ ,എൻ.കെ  ബഷീർ സ.സാരിച്ചു

വിഷയം പഞ്ചായത്ത് ഭരണസമിതിയുമായി ചർച്ച ചെയ്ത് ജനങ്ങളുടെ ആശങ്കകളും നിർദേശങ്ങളുംഅവതരിപ്പിക്കുന്നതിനായി പി. വി. മുരളീധരൻ( ചെയർമാൻ), പാണ്ടിക്കടവ് അബ്ദുൽ അസീസ്( കൺവീനർ), ഉസ്മാൻ മുസ്‌ലിയാർ (ഖജാൻജി ) ആയി കമ്മിറ്റി രൂപവത്കരിച്ചു.

Post a Comment

0 Comments