LATEST

6/recent/ticker-posts

ഫഷ്കട്ട് : കബളിപ്പിക്കൽ അവസാനിപ്പിക്കണം-സലിം മടവൂർ

താമരശേരി:ഫ്രഷ് കട്ട് മാലിന്യങ്ങൾ ഇരുതുള്ളിപ്പുഴയിൽ കലർന്ന് സമീപപ്രദേശങ്ങളിലെ കുടിവെള്ളം മലിനീകരിക്കപ്പെടുകയാണെന്നും സമീപവാസികൾക്ക് ടാങ്കറുകളിൽ അടിയന്തരമായിശുദ്ധജലം എത്തിക്കണമെന്നും ആർ.ജെ.ഡി ദേശീയ സമിതി അംഗം സലീം മടവൂർ ആവശ്യപ്പെട്ടു. ഫ്രഷ് കട്ട് പ്ലാന്റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും എം.എൽ.എയും കട്ടിപ്പാറ ഗ്രാമപഞ്ചായത്തും ജനങ്ങളെ കബളിപ്പിച്ച് വിഷയം പരസ്പരം തട്ടി കളിക്കുകയാണ്.  യു.ഡി.എഫ് ഭരിക്കുന്ന കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് അടിയന്തരമായി സ്റ്റോപ് മെമ്മോ കൊടുക്കാൻ എംഎൽഎ പരസ്യമായി നിർദ്ദേശിച്ചെങ്കിലും കമ്പനി ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.  .ആർ.ജെ.ഡിനേതാക്കളായ കെ.വി സെബാസ്റ്റ്യൻ, കരീം പുതുപ്പാടി, പി. സി അബ്ദുഹീം, ടി ഷഫീഖ് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

Post a Comment

0 Comments