ജിദ്ദ:സഊദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്സ്പോർട്ടിൽ ഒരു വർഷ കാലാവധി. നിർബന്ധമാക്കി. ഇത് വരെ ആറു മാസം കാലാവധി ഉണ്ടെങ്കിൽ വിസ സ്റ്റാമ്പ് ചെയ്യാനാവശ്യമായ പരീക്ഷ അഥവാ സ്കിൽ ടെസ്റ്റ് ചെയ്യാൻ പാസ്സ്പോർട്ടിൽ ആറു മാസം കാലാവധി മാത്രം മതിയായിരുന്നു.
എന്നാൽ, ടെസ്റ്റ് നടത്താൻ ഒരു വർഷം കാലാവധി വേണമെന്ന നിബന്ധന നടപ്പിലാക്കിയതോടെ വിസ സ്റ്റാമ്പ് ചെയ്യാൻ ഇനി മുതൽ പാസ്സ്പോർട്ടിൽ ഒരു വർഷം കാലാവധി ആവശ്യമായി വന്നിരിക്കുകയാണ്.
സഊദിയിലേക്കുള്ള പുതിയ ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ ഹൗസ് ഡ്രൈവർ വിസയിൽ സഊദിയിലേക്ക് പോകാനായി വിസ സ്റ്റാമ്പ് ചെയ്യുന്നവർക്കാണ് സ്കിൽ ടെസ്റ്റ് നിർബന്ധമാക്കിയത്.
0 Comments