Wednesday, November 26, 2025

ചുരം വളവുകൾ വീതി കൂട്ടൽ; മരം മുറി ആരംഭിച്ചു

താമരശ്ശേരി :ചുരത്തിൽ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മരം മുറി ആരംഭിച്ചു. ആറാം വളവിലാണ് ഇപ്പോൾ മരം മുറിച്ചു കൊണ്ടിരിക്കുന്നത്. മരം മുറിയുടെ ഭാഗമായി ചുരത്തിൽ ചെറിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
ചൗദരി കൺസ്ട്രക്ഷൻ കമ്പനി ആണ് കരാർ ഏറ്റടുത്തു പണി നടത്തുന്നത്.റൺവളവുകളിൽ റോഡ് വീതി കൂട്ടാൻ തടസമായി നിൽക്കുന്ന മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. മരങ്ങൾ മുറിച്ച് മാറ്റുന്നതോടെ ഈ ഭാഗത്ത് റോഡ് വീതി കൂട്ടാൻ കഴിയും.ഇത്തരം സ്ഥലങ്ങളിൽ ആണ് നിത്യേന വാഹനങ്ങൾ കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നത്.

No comments:

Post a Comment

ചുരം വളവുകൾ വീതി കൂട്ടൽ; മരം മുറി ആരംഭിച്ചു

താമരശ്ശേരി :ചുരത്തിൽ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മരം മുറി ആരംഭിച്ചു. ആറാം വളവിലാണ് ഇപ്പോ...