കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽഎം വിദ്യാർഥികളായ അനുപ്രിയ കൃഷ്ണ, അഷ്റിൻ കളക്കാട്ട്, അശ്വതി ദാസ് എന്നിവരാണ് സിപിഎം സ്ഥാനാർഥികളായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിയമബിരുദം പൂർത്തിയാക്കിയ ഇവർ അഭിഭാഷക ജോലിക്കൊപ്പം ഉപരിപഠനവും നടത്തിവരികയാണ്. ഇതിനിടെയാണ് മൂവരും ഒരുമിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്കുമിറങ്ങിയത്."
.കണ്ണൂർ ജില്ലയിലെ ആലക്കോട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ആലക്കോട് ടൗണിലാണ് അനുപ്രിയ കൃഷ്ണ മത്സരിക്കുന്നത്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പ്രവർത്തകയായ അനുപ്രിയ റിട്ട. എസ്ഐ: എം.ജി. രാധാകൃഷ്ണന്റെയും പ്രിയയുടേയും മകളാണ്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലെ പതിനൊന്നാം വാർഡിലാണ് അഷ്റിൻ കളക്കാട്ട് മത്സരിക്കുന്നത്. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ടിന്റെയും ഫൗഷത്ത് ബീവിയുടേയും മകളാണ്. എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയും തൃശൂർ ഗവ. ലോ കോളജ് ചെയർപഴ്സനുമായിരുന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പഞ്ചായത്തിലെ ആറാം വാർഡിലാണ് അശ്വതി ദാസ് മത്സരിക്കുന്നത്. സിപിഎം കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗമായിരുന്ന പരേതനായ എ. ദേവീദാസിന്റെയും പ്രിയകലയുേടയും മകളാണ്. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിെല എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന അശ്വതി ഇപ്പോൾ പേരൂർക്കട ഏരിയ വൈസ് പ്രസിഡന്റുമാണ്."പഠന സൗകര്യാർഥം മൂന്നു പേരും പാലയാട് ക്യാംപസിനടുത്തുള്ള വീട്ടിലെ ഒരു മുറിയിലാണ് താമസിക്കുന്നത്. പഠനവും ക്യംപസ് രാഷ്ട്രീയവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് പുതിയ ദൗത്യം ഇവർക്ക് വന്നുചേർന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണ് മൂവരും."
No comments:
Post a Comment