നിലമ്പൂർ:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി.അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്. ഒതായിലെ വീട്ടിലാണ് ഇ ഡിയുടെ പരിശോധന നടക്കുന്നത്.ഇന്ന് ഏഴുമണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്."
അഞ്ച് വാഹനങ്ങളിലായി എത്തിയ സംഘമാണ് പരിശോധന നടത്തുന്നത്. അന്‍വര്‍ വീട്ടിലുണ്ടെന്നാണ് സൂചന.നേരത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനില്‍ നിന്ന് 12 കോടി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതില്‍ ഇഡി അന്വേഷണം നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് പുറത്ത് വരുന്ന വിവരം."കഴിഞ്ഞ ദിവസം വിജിലൻസും പരിശോധന നടത്തിയിരുന്നു. കെ.എഫ്.സി വായ്പയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലന്‍സ് കേസ്.
No comments:
Post a Comment