കാസർകോട്:വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകള്‍ കടത്തിക്കൊണ്ടുപോവുന്നത് ദുബായിലിരുന്നു വീട്ടുടമ കാണുന്നത് മോഷണം നടത്തിയ സ്ത്രീ കൾ അറിഞ്ഞത് പോലീസ് പിടികൂടി യപ്പോൾ.കടത്തികൊണ്ടുപോയ എസിആക്രിക്കടയില് വിറ്റു. ദുബായിയില്‍ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത്. ദുബായിലിരുന്ന് മോഷണം സിസിടിവിയില്‍ കണ്ടു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എസി കടത്തിയ സ്ത്രീകളെ പോലിസ് കണ്ടെത്തുകയായിരുന്നു വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ ജോലിക്കാരന് പുറത്തുപോയ സമയത്താണ് മൂന്ന് നാടോടി സ്ത്രീകള്‍ വീട്ടിലെത്തുന്നത്. ആരുമില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ വീട്ടുപരിസരം അരിച്ചുപെറുക്കി. നിലത്തുകണ്ട എസിയുമായി കടന്നുകളയുകയായിരുന്നു. പുതിയ സ്പിളിറ്റ് എസി വാങ്ങിയപ്പോള്‍ പഴയത് ഊരിവെച്ചതാണ് സ്ത്രീകള്‍ കടത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ എസി കളനാട്ട് പാഴ്വസ്തുക്കള് വാങ്ങുന്ന കടയില്‍ 5200 രൂപക്ക് വിറ്റതായി മനസ്സിലായി. നാടോടി സ്ത്രീകളെയും, വില്‍പ്പന നടത്തിയ എസിയും കണ്ടെടുത്തു. പ്രവാസി പരാതി നല്കാതിരുന്നതിനാല്, നാടോടി സ്ത്രീകളെ പോലിസ് താക്കീത് നല്കി വിട്ടയച്ചു.
Subscribe to:
Post Comments (Atom)
പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;
കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സീറ്റുകള്‍ കോ...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment