Friday, October 31, 2025

വിവാഹനിശ്ചയത്തിനു ദിവസങ്ങൾ മാത്രം; പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്"

മധ്യപ്രദേശിൽ മക്കളുടെ വിവാഹ നിശ്ചയത്തിനു മുമ്പ് ഒളിച്ചോടി പ്രതിശ്രുത വരന്റെയും വധുവിന്റെയും മാതാപിതാക്കൾ. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിൽ താമസിക്കുന്ന 45 കാരിയായ യുവതിയെ ഒരാഴ്ചയിലേറെയായി കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലെന്ന് മകനാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ചിക്ലി ഗ്രാമത്തിലെ കർഷകനോടൊപ്പം സ്ത്രീ താമസിക്കുന്നതായി കണ്ടെത്തി. കർഷകൻ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് തെളിഞ്ഞു. കാണാതായ സ്ത്രീയുടെ മകനുമായി അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയം ഒരു മാസം മുമ്പാണ്നടന്നത്. വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ, മാതാപിതാക്കൾ പ്രണയത്തിലാവുകയും ഒളിച്ചോടാൻ തീരുമാനിക്കുകയും ആയിരുന്നു. ‘‘45 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായതായി എട്ട് ദിവസം മുമ്പാണ് പരാതി ലഭിച്ചത്. ഭർത്താവിനെയും പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ട് മക്കളെയും ഉപേക്ഷിച്ച് 50 വയസ്സുള്ള ഒരു കർഷകന്റെ കൂടെ ഇവർ പോയതായി ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. മക്കളുടെ വിവാഹനിശ്ചയം ഇതുവരെ നടന്നിട്ടില്ല. എന്നാൽ ഒളിച്ചോടിയവർ ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഇൻസ്പെക്ടർ അശോക് പട്ടീദർ പറഞ്ഞു.


കാമുകനായ കർഷകനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച സ്ത്രീ, അദ്ദേഹത്തോടൊപ്പം താമസിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് പറഞ്ഞു. വീട്ടിലേക്ക് തിരിച്ചുവരാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും സ്ത്രീ തയ്യാറായില്ല."
 

വണ്ടി കണ്ടപ്പോള്‍ ഹരംതോന്നിയെന്നു;ഒരു സ്‌കൂട്ടര്‍ രണ്ടുതവണ മോഷ്ടിച്ച വിദ്യാര്‍ഥികളെ പിടികൂടി

ആലുവ: ഒരു മോട്ടോർ സൈക്കിൾ രണ്ടു പ്രാവശ്യം മോഷണം നടത്തിയ വിരുതന്മാർ അവസാനം കുടുങ്ങി.പതിനഞ്ചുകാരായ നാലു വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. കേസുമായി മുന്നോട്ടു പോവേണ്ടെന്ന് ഉടമ നിശ്ചയിച്ചതിനാല്‍ കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. എടത്തല എന്‍എഡി മുകള്‍ മുരളീധരന്‍ നായരുടേതാണ് സ്‌കൂട്ടര്‍.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെ പൈനാട്ടില്‍ അമ്പലത്തിന് സമീപത്തുവെച്ചായിരുന്നു ആദ്യ മോഷണം നടന്നത്. മുരളീധരന്‍ നായര്‍ പറമ്പില്‍ കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടറുമായി രണ്ടുപേര്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം എടത്തല പോലിസില്‍ പരാതി നല്‍കി. അടുത്ത ദിവസം ഈ സ്‌കൂട്ടര്‍ വടാശ്ശേരി ശാന്തിഗിരിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടനിലയില്‍ മുരളീധരന്‍ നായര്‍ കണ്ടെത്തി. ചങ്ങല ഉപയോഗിച്ച് സ്‌കൂട്ടര്‍ ബന്ധിച്ചശേഷം എടത്തല പോലിസില്‍ വിവരം അറിയിക്കുന്നതിനായി മുരളീധരന്‍നായര്‍ പോയി. എന്നാല്‍, തിരിച്ചുവന്നപ്പോള്‍ ബൈക്ക് അവിടെ ഉണ്ടായിരുന്നില്ല. ഇതോടെ പോലിസും അന്വേഷണം ഊര്‍ജിതമാക്കി. പിന്നീട് സൗത്ത് കളമശ്ശേരി കണ്‍ട്രോള്‍ റൂം പോലിസാണ് പ്രതികളെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുരളീധരന്‍നായര്‍ കളമശ്ശേരി സ്റ്റേഷനിലെത്തി സ്‌കൂട്ടര്‍ തിരിച്ചറിഞ്ഞു. പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ സ്‌കൂട്ടര്‍ പോലീസ് വിട്ടുകൊടുത്തു. വണ്ടി ഇരിക്കുന്നതുകണ്ടപ്പോള്‍ ഹരംതോന്നി എടുത്തുകൊണ്ടുപോയതാണെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു.

നിരോധനാജ്ഞ;കലക്ടറും ചില പൊലീസും ഫ്രഷ്‌കട്ടിന്റെ പാർട്ണർമാരെ പോലെ പെരുമാറുന്നു: ബാബു കുടുക്കിൽ"

താമരശേരി:ഫ്രഷ് കട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രഷ് കട്ട് ഫാക്ടറിയുടെ സമീപ പ്രദേശങ്ങളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെപ്രതികരണവുമായി സമരസമിതി രംഗത്ത്.ജില്ലാ കളക്ടറും ചില പൊലീസ് ഉദ്യോഗസ്ഥരും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പാർട്ണർമാരെ പോലെയാണ് പെരുമാറുന്നതെന്ന് സമരസമിതി .ഫ്രഷ്‌ക്കട്ട് പ്ലാന്റിന് 300 മീറ്റർ ചുറ്റളവിലും ഫ്രഷ് ക്കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്."

പ്രദേശത്തെ കുടുംബങ്ങൾക്കും രാഷ്ട്രീയ പ്രതിനിധികൾക്കും ഒരു വിലയും കൽപിക്കാതെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അമ്പലമുക്കിൽ സമരപന്തൽ കെട്ടി സമരം പുനരാരംഭിക്കുമെന്നും ഫാക്ടറി തുറക്കുന്ന മുറയ്ക്ക് സമരരീതി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നുമാണ് സമരസമിതിയുടെ തീരുമാനം."
 

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

ഒരു ദിവസം 90,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി 


ശബരിമല: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. പ്രതിദിനം 70,000 പേര്‍ക്ക് ബുക്ക് ചെയ്യാം , 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദര്‍ശനം നടത്താം.

ഒരു ദിവസം 90,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കും.

മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബര്‍ 16ന് വൈകിട്ട് 5ന് ആണ്. ഡിസംബര്‍ 27ന് മണ്ഡല പൂജയ്ക്കു ശേഷം അന്നു രാത്രി നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബര്‍ 30ന് വീണ്ടും തുറക്കും. 2026 ജനുവരി 14ന് ആണ് ഇത്തവണത്തെ മകരവിളക്ക്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.

ഫ്രഷ്ക്കട്ട്; നിരോധനാജ്ഞ പ്രഖ്യാപിച്ചു പൊലീസ്

താമരശേരി:ഫ്രഷ് ക്കട്ട് വിരുദ്ധ സമരം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ച സാഹചര്യത്തിൽ  നിരോധനാജ്ഞപ്രഖ്യാപിച്ചുപോലീസ്
ഫ്രഷ്ക്കട്ട് പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് ക്കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.സമരം നേരിടുന്നതിന്റെ ഭാഗമായാണ് നിരോധനം.എന്നാൽ എന്ത് വിലകൊടുത്തും സമരവുമായി മുന്നോട്ടു പോകാൻ തന്നെ യാണ് സമരസമിതി യുടെ തീരുമാനം.

അയല്‍വാസികളെ ബുദ്ധിമുട്ടിക്കരുത്, മെമ്പറുടെ വീട് വലതുവശത്ത്

താമരശ്ശേരി: ഫ്രഷ് കട്ട് സമരത്തിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ വ്യാപക പരിശോധന നടത്തുന്ന നടപടിയില്‍ പൊലീസുകാർ അറിയാൻ ബോർഡ് സ്ഥാപിച്ച്‌ പഞ്ചായത്ത് മെമ്പറുടെ മക്കള്‍.

 മെമ്പറായഷംസിദ ഷാഫിയുടെ മക്കളാണ് പ്രദേശത്ത് ബോർഡ് സ്ഥാപിച്ചത്. 'പൊലീസിന്റെ ശ്രദ്ധയ്ക്ക്- അയല്‍വാസികളെ ബുദ്ധിമുട്ടിക്കരുത്, മെമ്പറുടെ വീട് വലതുവശത്ത് ആദ്യത്തേത്'- എന്നാണ് ബോർഡ്.

ഉമ്മയെ അന്വേഷിച്ച്‌ പ്രദേശത്താകെ തിരച്ചില്‍ നടത്തുന്ന പൊലീസ് നടപടിയില്‍ പൊറുതിമുട്ടിയാണ് ഷംസിദയുടെ മക്കള്‍ ഇത്തരമൊരു ബോർഡ് വച്ചതെന്ന് താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സൗദാ ബീവി പറയുന്നു. ബോർഡുകളുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സൗദാ ബീവി ഇക്കാര്യം വ്യക്തമാക്കുന്നത്. കർമ എന്നത് ബൂമറാങ് പോലെയാണെന്നും ഇന്നല്ലെങ്കില്‍ നാളെ, ദുർഗന്ധം വമിക്കുന്ന നിങ്ങളുടെ ക്രൂരത, തലയില്‍ ഇടിത്തീയായി പതിക്കാതിരിക്കില്ലെന്നും സൗദാ ബീവി ചൂണ്ടിക്കാട്ടി.

ഷംസിദ ഷാഫി 10 ദിവസമായി ഒളിവിലാണെന്നും എവിടെയാണെന്ന് അറിയില്ലെന്നും സൗദാ ബീവി പറയുന്നു. 'ഉറ്റവരെ കാണാതെ, ജന്മം നല്‍കിയ കുഞ്ഞുങ്ങള്‍ക്ക് മുത്തം കൊടുക്കാനാകാതെ, തന്നെ തെരഞ്ഞെടുത്ത ജനങ്ങളുടെ ക്ഷേമാന്വേഷണങ്ങള്‍ നടത്താൻ കഴിയാതെ അവള്‍ അങ്ങകലെയാണ്. കാക്കിയിട്ട നരാധമൻമാരെ ഭയന്ന് എങ്ങോട്ടോ പലായനം ചെയ്ത പ്രിയപ്പെട്ട ഷംസിദ'- സൗദാ ബീവി തുടർന്നു.

'ശുദ്ധവായു ശ്വസിച്ച്‌, ശുദ്ധജലം കുടിച്ച്‌, മാലിന്യം കലരാത്ത ഒരു പിടിമണ്ണില്‍ കിടന്നുറങ്ങിയ ഒരു ഭൂതകാലം അന്നാട്ടുകാർക്കുണ്ടായിരുന്നു. പരിമിതമായ അവരുടെ മോഹങ്ങള്‍ക്ക് മീതെയാണ് ഫ്രഷ് കട്ടിന്റെ ദുർഗന്ധക്കാറ്റ് ആഞ്ഞു വീശിയത്. അങ്ങനെയാണ് അവരുടെ സ്വപ്‌നങ്ങള്‍ നിറം മങ്ങിയത്. അവരുടെ ഒപ്പം നിന്നതാണ് അവള്‍ ചെയ്ത തെറ്റ്'- സൗദാ ബീവി വ്യക്തമാക്കി.

സമര മുഖത്ത് ഉറച്ചുനിന്നതിനും ഒരു ജനപ്രതിനിധിഎങ്ങനെയായിരിക്കണമെന്ന് തെളിയിച്ചതിനും ഒരു ജനതയുടെ വിശ്വാസം കാത്തുസൂക്ഷിച്ചതിനും കരളുറപ്പിനും ഷംസിദയെ ഓർത്ത് അഭിമാനിക്കുന്നതായും പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് കൂട്ടിച്ചേർത്തു. സമരത്തിന് പിന്നാലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലെ പൊലീസുകാർ പ്രദേശത്തെ വീടുകളില്‍ കയറി രാത്രിയും പരിശോധന നടത്തുന്നത് വിവാദമായിരുന്നു.

വോട്ടർമാരെ കൂട്ടത്തോടെ മാറ്റിയത് മാനദണ്ഡങ്ങൾ അട്ടിമറിച്ചത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ"

കൊടുവള്ളി:ചട്ടപ്രകാരമല്ല വോട്ടുമാറ്റം നടത്തിയെന്നതിനുള്ള സൂചന പുറത്ത്.തദ്ദേശ വോട്ടർപട്ടികയില്‍ പരാതിക്കിടയാക്കിയത് പഞ്ചായത്ത് സെക്രട്ടറിമാർ നടത്തിയ ബള്‍ക്ക് ട്രാന്‍സഫറെന്ന് ആക്ഷേപം. വോട്ടർമാരുടെ മാറ്റത്തെക്കുറിച്ച് ഏഴ് ദിവസം നോട്ടീസ് പ്രസിദ്ധീകരിക്കണമെന്ന മാനദണ്ഡം പാലിക്കാതെ ട്രാന്‍സ്ഫർ നടത്തിയെന്നാണ് പരാതി.വോട്ടു മാറ്റം സംബന്ധിച്ച രേഖകളും പലയിടത്തും സൂക്ഷിച്ചിട്ടില്ല.


രേഖകൾ നഗരസഭാ സെക്രട്ടറിയുടെ കൈവശമായതിനാൽ നിലവിൽ ഈ ഓഫീസില്ലെന്നാണ്‌ വോട്ടർപട്ടികയില്‍ നിന്ന് പേരു വെട്ടി മാറ്റിയെന്ന പരാതി ഉന്നയിച്ചയാള്‍ക്ക്  കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ അസി.സെക്രട്ടറി നല്കിയ മറുപടി. നഗരസഭാ സെക്രട്ടറിയാണെങ്കില്‍ ദിവസങ്ങളായി ഓഫീസില്‍ വരാറുമില്ല. ലീവായതിനാൽ ആവശ്യപ്പെട്ട വിവരങ്ങൾ നിലവിൽ അനുവദിക്കാൻ സാധിക്കില്ലെന്ന് അറിയിക്കുന്നുവെന്നും മറുപടിയിൽ പറയുന്നു. ഇത് കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ മാത്രം പ്രശ്നമല്ല. വോട്ടർരെ മാറ്റിയത് സംബന്ധിച്ച രേഖകള്‍ ചോദിക്കുന്നവർക്ക് കൃത്യമായ മറുപടി നല്കാന്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കഴിയുന്നില്ല. 

Thursday, October 30, 2025

സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യം; ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ഇന്ന് തുറക്കില്ല,

കൂടുതല്‍ പൊലീസ് സുരക്ഷ ആവശ്യപ്പെടും


താമരശേരി:സംഘര്‍ഷത്തെ തുടര്‍ന്ന് താത്കാലികമായി അടച്ച  ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ യൂണിറ്റ് ഇന്ന് തുറക്കില്ല. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം തുടങ്ങൂ. ഇന്ന് ഡയറക്ടര്‍മാരുടെ യോഗം ചേരും. സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെന്ന് ഫ്രഷ്‌കട്ട് ജനറല്‍ മാനേജര്‍ യൂജിന്‍ ജോണ്‍സണ്‍ പറഞ്ഞു. കൂടുതല്‍ പൊലീസ് സുരക്ഷ ആവശ്യപ്പെടുമെന്നും യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് കര്‍ശന ഉപാധികളോടെയാണ് ഇന്ന് വീണ്ടും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടേ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറച്ചടക്കം ഏഴിന ഉപാധികളാണ് കലക്ടര്‍ മുന്നോട്ട് വെച്ചത്. അതേസമയം, സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച സമരം ഇന്ന് മുതല്‍ വീണ്ടും തുടങ്ങുമെന്ന് സമര സമിതി വ്യക്തമാക്കിയിരുന്നു.പ്ലാന്റ് അടച്ച് പൂട്ടുന്നത് വരെ സമരം നടത്താനായിരുന്നു സമരസമിതിയുടെ തീരുമാനം
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കാനും ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും തീരുമാനമായിരുന്നു. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കുകയും ചെയ്യണം. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണം.

സംസ്‌കരണ കേന്ദ്രത്തിലെ മലിനജല സംസ്‌ക്കരണ പ്ലാന്റായ ഇടിപിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം.ഇതിനായി ഇടിപിയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ എന്‍ഐടിയില്‍ പരിശോധന നടത്തും. കൂടാത ദുര്‍ഗന്ധം ഒഴിവാക്കാന്‍ പഠനം നടത്തി നടപടികള്‍ കൈക്കൊള്ളാനും തീരുമാനിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി."
 

ഫ്രഷ് കട്ട് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി; ജില്ലാ ഭരണകൂടത്തിന്റെ നടപടി വഞ്ചനാപരം :

താമരശ്ശേരി: ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ പ്ലാന്റ് തിടുക്കപ്പെട്ട് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതിലൂടെ ഒരു നാടിനെ ഒന്നടങ്കം ജില്ലാ ഭരണകൂടം വഞ്ചിച്ചിരിക്കുകയാണെന്നും ഈ തീരുമാനം പുന:പരിശോധിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സൈനുൽ അബിദീൻ തങ്ങൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സർവ്വകക്ഷി യോഗ തീരുമാനം പോലും അട്ടിമറിച്ചു കൊണ്ടാണ് ജില്ലാ ഭരണകൂടം ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ വേണ്ടി അനുമതി നൽകിയിരിക്കുന്നത്.  ഈ പ്ലാന്റ് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിന് ഉപസമിതിയെ ചുമതലപ്പെടുത്തുകയും, ഈ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാമെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചത്. 
 ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്ത സർവകക്ഷി യോഗ തീരുമാനമാണ് ജില്ലാ ഭരണകൂടം അട്ടിമറിച്ചത് എന്നത് ഗുരുതരമായ വിഷയമാണ്. 

നേരത്തെ കമ്പനിക്ക് നൽകിയ ഉപാധികൾ തന്നെയാണ് ഇപ്പോൾ വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ ഒന്നുപോലും കമ്പനി  നടപ്പാക്കിയിട്ടില്ല എന്നത് അനുഭവസാക്ഷ്യമാണ്. ഇപ്പോൾ നൽകിയെന്ന് പറയുന്ന ഉപാധിയും നടപ്പാക്കാൻ പോകുന്നില്ല. രാത്രികാലത്ത് ഈ കമ്പനി പ്രവർത്തിക്കുന്നത് മൂലം ജനങ്ങൾക്ക് കിടന്നുറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാത്രികാലങ്ങളിൽ കമ്പനിക്ക് പ്രവർത്തനമാനുമതി നൽകുന്നത് നാട്ടിലെ ജനങ്ങൾക്ക് സ്വൈര്യമായി ഉറങ്ങാനുള്ള അവകാശം ഇല്ലാതാക്കും. നിരപരാധികളായ ആളുകളുടെ വീടുകളിൽ പോലീസ് പരിശോധന നിർത്തലാക്കും എന്നാണ് സർവകക്ഷി യോഗത്തിൽ ഉറപ്പുനൽകിയത്. യോഗത്തിന്റെ പിറ്റേദിവസം പോലും പാതിരാത്രിയിൽ പോലീസ് വീടുകൾ കയറിക്കൊണ്ടിരിക്കുന്നു. ജില്ലാ ഭരണകൂടം ജനവികാരം മാനിക്കാതെ ഈ കമ്പനിക്ക് വേണ്ടി അമിത താല്പര്യം കാണിക്കുകയാണ്. ജനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികളാണ് നിരന്തരം ഉണ്ടാകുന്നത്. ഈ നാട്ടിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ഈ സ്ഥാപനം ഇക്കാലമത്രയും പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ജില്ലാ ഭരണകൂടവും അതേ പാതയിൽ മുന്നോട്ടു പോകുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഷ് കട്ട് സമരം : പോലീസ് അതിക്രമത്തിനെതിരെ വനിതാ കമ്മീഷനും പോലീസ് മേധാവികൾക്കും പരാതി നൽകി

താമരശേരി: ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പോലീസ് വീട്ടിൽ കയറി അതിക്രമം കാണിച്ചതിനും ഭീഷണിപ്പെടുത്തിയതിനും എസ്ഡിപിഐ പ്രവർത്തകൻ അമ്പലക്കുന്നുമ്മൽ അൻസാറിന്റെ ഭാര്യ ഉമ്മു സൽ‍മ വനിതാ കമ്മീഷനും പോലീസ് മേധാവികൾക്കും പരാതി നൽകി.
വീട്‌ പുറമെ നിന്നും പൂട്ടാൻ ശ്രമിക്കുന്നതും ബലമായി താക്കോൽ കൈവശപ്പെടുത്തുന്നതുമായ വീഡിയോ അടക്കമാണ് പരാതി നൽകിയത്.
പോലീസ് യൂണിഫോമോ ഐ ഡി കാർഡോ ഇല്ലാതെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും താക്കോൽ ആനധികൃതമായി കൈവശപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഫ്രഷ് കട്ട് :പ്ലാൻ്റിൻ്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കാൻ അനുമതി

പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കണം, ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം




താമരശേരി:ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാൻ്റിൻ്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കും. കർശന ഉപാധികളോടെ പ്രവർത്തനത്തിന് അനുമതി നല്‍കി.

ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷ തയില്‍ ചേര്‍ന്ന ഡിസ്ട്രിക്‌ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ഡിഎല്‍എഫ്‌എംസി)യുടേതാണ് തീരുമാനം. ഉപാധികളില്‍ വീഴ്ച വരുത്തിയാല്‍ കർശന നടപടിയെന്നും മുന്നറിയിപ്പ്.

അറവുമാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ അമ്ബായത്തോട് നിവാസികള്‍ നടത്തിയ പ്രതിഷേധം, പ്രക്ഷോഭത്തിലേക്ക് കടന്നിരുന്നു. പിന്നാലെ അടച്ച ഫാക്ടറി വീണ്ടും തുറന്നുപ്രവർത്തിക്കാൻ അനുമതി നല്‍കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.

കർശന ഉപാധികളാണ് അധികൃതർ ഫാക്ടറിക്ക് നല്‍കിയിരിക്കുന്നത്. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കണം, ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം,പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കുകയും ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി നല്‍കിയത്.

ഫ്രഷ് കട്ട്; ആക്രമണം അഴിച്ചുവിട്ട യഥാർത്ഥ കുറ്റവാളികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണം- അഡ്വ. പി ഗവാസ്

താമരശേരി:  ഫ്രഷ് കട്ട് അറവു മാലിന്യ സംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നിരപരാധികളെ പീഡിപ്പിക്കുന്ന നടപടിഅടിയന്തിരമായിഅവസാനിപ്പിക്കണമെന്നും,ജനകീയ പ്രതിഷേധത്തിൽ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ട യഥാർത്ഥ കുറ്റവാളികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും
സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ്.
ഫ്രഷ്കട്ട്സംഘർഷവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടിയെ തുടർന്ന്പ്രയാസപ്പെടുന്നകരിമ്പാക്കുന്ന്, അമ്പലമുക്ക് പ്രദേശങ്ങളിലെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സംഘർഷത്തിൽ യഥാർത്ഥ പ്രതികളെകണ്ടെത്തിനടപടിയെടുക്കാനും അനാവശ്യ ഇടപെടലുകളും റെയ്ഡുകളും ഒഴിവാക്കാനും കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഈ തീരുമാനം കർശനമായി പാലിക്കുന്നുവെന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കണം. പ്ലാന്റുമായിബന്ധപ്പെട്ട്പ്രദേശവാസികൾ കാലങ്ങളായി പ്രയാസം അനുഭവിക്കുന്നുണ്ട്. രൂക്ഷമായ ദുർഗന്ധം സഹിച്ചുകൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ തിരിച്ചറിയണം.കുട്ടികൾക്ക്പഠിക്കാൻ പോലും പറ്റാത്ത സാഹചര്യം ഉണ്ടാവുന്നുവെന്നാണ്
മനസിലാക്കാൻ സാധിച്ചത്. ഇത്രയധികം പ്രയാസങ്ങളുള്ളപ്പോഴും തീർത്തുംസമാധാനപരമായിട്ടായിരുന്നു അവരുടെ സമരം. പുറത്തു നിന്നുൾപ്പെടെ എത്തിയ ചില ശക്തികളാണ് സമരത്തെ അക്രമാസക്തമാക്കി മാറ്റിയത്. ഇവരാണ് പൊലീസിനെ ഉൾപ്പെടെ ക്രൂരമായി അക്രമിച്ചത്. ഇത്തരം ആളുകളെ കൃത്യമായി കണ്ടെത്തി നടപടിയെടുക്കണം. അതേ സമയം നിരപരാധികളായ പ്രദേശവാസികളെ കുറ്റക്കാരായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കുകയും വേണം. പ്രദേശത്തെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം ഉണ്ടാവണം. പ്ലാന്റിന് പ്രവർത്തനം പുനാരംഭിക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് കർശനമായി ഉറപ്പാക്കണം. ഇക്കാര്യത്തിൽ കൃത്യമായ പരിശോധനകളും നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണം. ദുർഗന്ധം കുറച്ചുകൊണ്ട് മാത്രമാവണം പ്ലാന്റിന്റെ പ്രവർത്തനം. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ പ്രയാസങ്ങളും ആശങ്കകളും പരിഗണിക്കണം. ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിച്ചുകൊണ്ട് അറവുമാലിന്യനീക്കംവികേന്ദ്രീകൃതമാക്കി പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികൾ ഉണ്ടാവണമെന്നുംഗവാസ് വ്യക്തമാക്കി. സിപിഐ താമരശേരി മണ്ഡലം സെക്രട്ടറി ടി.എം പൗലോസ്, അസി. സെക്രട്ടറി എ.എസ് സുബീഷ്, കരിമ്പാലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സിബി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

ഫ്രഷ്ക്കട്ട് വിരുദ്ധ പ്രക്ഷോഭം;ഒരാൾ കൂടി പിടിയിൽ.പിടിയിലായവരുടെ എണ്ണം 14ആയി

താമരശേരി:ഫ്രഷ്ക്കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ സമരത്തിൽ പങ്കെടുത്ത ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിൽ . കൂടത്തായ്  കെ പി നിയാസ് അഹമ്മദ് പികരിംങ്ങാംപൊയിലിനെയാണ്  കൂടത്തായിയിൽ വെച്ച് താമരശേരി പൊലീസ് പിടികൂടി യത്.ഇതോടെ പൊലീസ് പിടിയിലായവരുടെ എണ്ണം 14 ആയി.

ഫ്രഷ് കട്ട്- വീടുകളിൽ കയറി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ അവസാനിപ്പിക്കണം - വെൽഫെയർ പാർട്ടി

താമരശ്ശേരി : ജനകീയ 
സമരത്തിൻ്റെ പേരിൽ കരിമ്പാലക്കുന്ന് പ്രദേശത്ത്
വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു.

 പ്രദേശത്തെ പോലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  വെൽഫെയർ പാർട്ടി  ജില്ലാ കമ്മിറ്റി താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം - 

ഫ്രഷ് കട്ട് കമ്പനിയുടെ സ്വധീനത്തിന് വഴങ്ങി സമര പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി സമരത്തെ തകർക്കാൻ പോലീസ് ശ്രമിക്കുകയാണ്. പ്രദേശത്തെ വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലീസ് കുട്ടികളെ പോലും ഭയപ്പെടുത്തുകയാണ്.
ന്യായമായ ആവശ്യങ്ങൾക്ക് സമരം ചെയ്ത പ്രദേശവാസികൾക്കെതിരായ മുഴുവൻ കേസുകളും പിൻവലിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡണ്ട് ടി കെ മാധവൻ അധ്യക്ഷത വഹിച്ചു - സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം ചെറുവാടി, വുമൺ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, വെൽഫയർ പാർട്ടി ജില്ല വൈസ് പ്രസിഡണ്ട് മാരായ മുസ്തഫ പാലാഴി , ജുമൈല നന്മണ്ട, ജില്ലാ സെക്രട്ടറി സുബൈദ കക്കോടി , എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് എം എ ഖയ്യൂം എന്നിവർ സംസാരിച്ചു.
 ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന സ്വാഗതവും, കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് എൻ പി ഇഖ്ബാൽ നന്ദിയും പറഞ്ഞു.

ചുങ്കത്ത് നിന്ന് ആരംഭിച്ച മാർച്ചിന് ജില്ലാ സെക്രട്ടറി ഇ  പി അൻവർ സാദത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇകെ കെ ബാവ, എംവി അബ്ദുറഹിമാൻ, സുബൈദ പുന്നശ്ശേരി, ഇപി ഉമർ, അഷ്റഫ് കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.

കോൺഗ്രസും ആർ.ജെ.ഡിയും ബീഹാറിലെ ജനങ്ങൾക്ക് നൽകിയത് വഞ്ചനയും വാഗ്ദാനങ്ങളും'ബീഹാറിൽ വീണ്ടും എൻഡിഎഅധികാരത്തിലെത്തുമെന്ന് -പ്രധാനമന്ത്രി നരേന്ദ്ര മോഡി

കോൺഗ്രസും ആർജെഡിയും ബീഹാറിലെ ജനങ്ങൾക്ക് നൽകിയതു വഞ്ചനയും വാഗ്ദാനങ്ങളുമാണെന്നും വോട്ടിനായി അവർ ഛഠ് ദേവിയെ അപമാനിച്ചതായും പ്രധാനമന്ത്രി ആരോപിച്ചു.അരങ്ങേറുന്നത്.ബീഹാറിൽ വീണ്ടും എൻഡിഎ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിൽ തീപാറും തിരഞ്ഞെടുപ്പ് പ്രചാരണമാണ് അരങ്ങേറുന്നത്.

മഹാസഖ്യത്തിൻ്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ബീഹാറിൽ തുടരുകയാണ്. നളന്ദയിലും രാഘോപൂരിലുമായി റാലിയും പൊതുസമ്മേളനവും നടത്തി. മഹാസഖ്യത്തിന് നേരെ ഉയർന്ന ആരോപണങ്ങൾക്ക് രാഹുൽ ഗാന്ധി മറുപടി നൽകി.

 റോഡ്നിർമ്മിക്കാത്തതിനെത്തുടർന്ന് ഗ്രാമീണർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗയയിൽ എത്തിയ ഹിന്ദുസ്ഥാനി ആവാം മോർച്ച സ്ഥാനാർത്ഥിയും എംഎൽഎയുമായ അനിൽ കുമാറിനെ ഗ്രാമീണർ ആക്രമിച്ചു. വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. 

ഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു

കുറ്റ്യാടി: വീട്ടിലെ വാൾഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു. കുറ്റ്യാടി വടയം സ്വദേശി ചുണ്ടേമ്മൽ പാത്തു (75) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഷോർട്ട്സർക്യൂട്ട് കാരണം തീപിടിച്ച ഫാൻ ഉരുകി ചുമരിൽ നിന്ന് വേർ പെട്ട് കിടപ്പുമുറിയിലെ സോഫയിൽ പതിക്കുകയായിരുന്നു. സൊഫക്ക് പിടിച്ച തീ കിടക്കയിലേക്കും പടരുകയായിരുന്നു. പക്ഷാഘാതം വന്ന് അനങ്ങാനും സംസാരിക്കാനും കഴിയാതെ കിടക്കുകയായിരുന്ന പാത്തുവിന് മുറിയിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

അപകട സമയത്ത് മക്കൾ വീട്ടിന് പുറത്തായിരുന്നു. തീയുടെ ചൂടുകാരണം ജനൽ ഗ്ലാസ് പൊട്ടി പുറത്തേക്ക് പുകയുയരുന്നത് കണ്ട് അയൽക്കാരും മക്കളും ഓടിയെത്തി തീയണച്ച് പാത്തുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

മകനെയും കുടുംബത്തെയും ജീവനോടെ കത്തിച്ചു കൊന്ന കേസില്‍ ഹമീദിന് വധശിക്ഷ

തൊടുപുഴ : മകനെയും കുടുംബത്തെയും ജീവനോടെ കത്തിച്ചു കൊന്ന കേസില്‍  ഹമീദിന് വധശിക്ഷ.
തൊടുപുഴയ്ക്ക് സമീപം ചീനിക്കുഴിയില്‍ അര്‍ദ്ധരാത്രിയില്‍ മകനെയും മരുമകളെയും അവരുടെ രണ്ടു പെണ്‍മക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ചീനിക്കുഴി ആലിയകുന്നേല്‍ ഹമീദി(82)നെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. 82 വയസ്സായെങ്കിലും പ്രതിയുടെ പ്രായം പരിഗണിക്കുന്നില്ലെന്നും വധശിക്ഷ വിധിക്കുകയാണെന്നും കോടതി വ്യക്തമാക്കി. 2022 മാര്‍ച്ച് 19-ന് ശനിയാഴ്ച പുലര്‍ച്ചെ 12.30-നാണ് ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു-45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്റിന്‍ (16), അസ്ന (13) എന്നിവര്‍ കിടപ്പുമുറിയില്‍ പൊള്ളലേറ്റ് കൊല്ലപ്പെട്ടത്."
 .കൂട്ടക്കൊലക്കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന്, കരുതിക്കൂട്ടി കൊലപാതകം നടത്തിയെന്നാണ് കേസ്."
 ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നെന്നും നിസ്സഹായരെയാണ് പ്രതി ജീവനോടെ കത്തിച്ചതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷക്ക് പ്രായം പരിഗണിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അതേസമയം പ്രായം പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

Wednesday, October 29, 2025

ഫ്രഷ് കട്ട് : തത്കാലം തുറക്കില്ല, പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പഠിക്കും,നിരപരാധികൾക്കതിരെ പൊലീസ് നടപടി ഉണ്ടാകില്ല.

കോഴിക്കോട്: താമരശേരിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് തത്കാലം തുറക്കില്ല. സമിതിയുടെ റിപ്പോർട്ടിന് ശേഷം തീരുമാനം എടുക്കും.ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രുപീകരിക്കാൻ കോഴിക്കോട് കലക്ടർ വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനമായി. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയാകും സമിതി. നിരപരാധികൾക്കതിരെ പൊലീസ് നടപടി ഉണ്ടാകില്ലെന്നും കലക്ടർ യോഗത്തിൽ ഉറപ്പ് നൽകി.സംഘർഷത്തിൽ കുറ്റക്കാരാണെന്ന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യമുണ്ടെങ്കിൽ മാത്രമേ വീടുകൾ കയറിയിറങ്ങിയുള്ള പരിശോധനകൾ നടത്താൻ പാടുള്ളൂ എന്നാണ് പ്രധാനമായും സർവ്വകക്ഷിയോ​ഗത്തിൽ കലക്ടർ നിർദേശിച്ചത്.എല്ലാ രാഷ്ട്രീയ പാർട്ടികളെയും കൂട്ടിച്ചേർത്ത് ഒരു സമിതി രൂപീകരിക്കാനും പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാനും യോ​ഗത്തിൽ തീരുമാനമായി. കൂടാതെ, പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്തുകൊണ്ട് യോ​ഗത്തിന് ശേഷം പ്ലാന്റ് എന്ന് തുറക്കുമെന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്നും നിരപരാധികൾക്കെതിരെ പൊലീസ് നടപടി ആവർത്തിക്കില്ലെന്നും സർവ്വകക്ഷി യോ​ഗത്തിൽ കലക്ടർ പറ‍ഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള ഇടപെടലാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം. എം .എൻ കാരശ്ശേരി.

താമരശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച "മലിനമാക്കല്ലേ പ്രണാവയുവും, ജീവജലവും, ചേർന്ന് നിൽക്കാം ഫ്രഷ് കട്ട്‌ വിരുദ്ധ ജനകീയ സമിതിക്കൊപ്പം" എന്ന വിഷയത്തിലുള്ള ജനസദസ്സ് ശ്രദ്ധേയമായി- യൂണിറ്റ് പ്രസിഡന്റ്‌ പി. സി അഷ്‌റഫിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സാഹിത്യ കാരനും ചിന്തകനുമായ MN കാരശ്ശേരി ഉത്ഘാടനം ചെയ്തു.
   രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം മാത്രമല്ലാ രാഷ്ട്രീയ പ്രവർത്തനം എന്നും ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്കെതിരെയുള്ള പ്രവർത്തനമാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തതനമെന്നും M N കാരശ്ശേരി പറഞ്ഞു.
  ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കാനുള്ള മനസ്സാണ് എല്ലാവർക്കും വേണ്ടതെന്നും, നിയമങ്ങൾ കാറ്റിൽ പറത്തി ഒരു സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും പ്രമുഖ പത്രപ്രവർത്തകൻ A സജീവൻ പറഞ്ഞു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
   യൂണിറ്റ് ജ:സെക്രട്ടറി അമീർ മുഹമ്മദ്‌ ഷാജി സ്വാഗതം പറഞ്ഞ പരിപാടിയിൽ AK മുഹമ്മദലി, KP മുഹമ്മദ്‌, സുബിഷ് AS, റെജി ജോസഫ്, TJ ടെന്നിസൺ എന്നിവർ പ്രസംഗിച്ചു. PC റഹീം, PT നാസർ, ബോബൻ, സാബു, ബാപ്പു, ഷംസീർവമ്പൻ,ബൈജു എന്നിവർ നേതൃത്വം നൽകി.

2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെ;എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ലിന്റോ ജോസഫ് എം.എൽ.എ യുടെ ഭാര്യ പൊലീസായി

തിരുവമ്പാടി: എന്റെ അനു പൊലീസായി..!!' പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് ജീവിത പങ്കാളിയുമൊത്തുള്ള ചിത്രം പങ്കുവച്ച്‌ ലിന്റോ ജോസഫ് എംഎല്‍എ
എംഎല്‍എ തന്റെ ജീവിതപങ്കാളി അനുഷയ്ക്ക് പൊലീസ് സേനയില്‍ ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന പോസ്റ്റാണിത്. കേരള ചരിത്രത്തിലാദ്യമായാണ് ഒരു നിയമസഭാ അംഗത്തിന്റെ പങ്കാളി കേരള പൊലീസിന്റെ ഭാഗമാകുന്നത്.
‘എന്റെ അനു പോലീസായി..’ എന്നും അവളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും കുറിച്ചുകൊണ്ടാണ് കേരള പോലീസ് അക്കാദമിയില്‍ നടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ആംഡ് വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനുശേഷം എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ എം എല്‍ എ പങ്കുവച്ചത്. വനിതാ പൊലീസ് ബറ്റാലിയൻ 20 എ ബാച്ച്‌ അംഗമായാണ് ഗണിതത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അനുഷ സേനയുടെ ഭാഗമായത്. പോസ്റ്റിനുതാഴെ കമന്റ് ബോക്സില്‍ എംഎല്‍എയ്ക്കും പങ്കാളിക്കും അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്

Tuesday, October 28, 2025

പിഎം ശ്രീ ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിന് കത്ത് നല്‍കും,വഴങ്ങി സിപിഎം

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച്‌ കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തില്‍ ആലോചന

വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. കരാറിൻ്റെ ധാരണാപത്രം റദ്ദാക്കാൻ കത്ത് നല്‍കും. ഇക്കാര്യത്തില്‍ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിൻ്റെ പുനരാലോചനയെന്നതാണ്  ശ്രദ്ധേയം.കത്ത് അയച്ച്‌ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാല്‍ സിപിഐ വഴങ്ങുമെന്നാണ് സൂചന. ഡി രാജയെ എംഎ ബേബി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഫ്രഷ് കട്ടിനെതിരെ വേറിട്ട സമരവുമായി ഗാന്ധിയൻ അസീസ്

താമരശേരി:താമരശ്ശേരി ഓമശ്ശേരി കോടഞ്ചേരി പഞ്ചായത്തുകളെ ബാധിക്കുന്ന ഫ്രഷ് കട്ട് പരിസര മലിനീകരണത്തിനെതിരെ നടന്ന ഗാന്ധിയൻ മാർഗ്ഗ സമരം മുൻ എംഎൽഎ. വി. എം. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
 ശുദ്ധ വായുവിനും ജലത്തിനും വേണ്ടി ഫ്രഷ് കട്ട് പ്രദേശവാസികൾ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് താമരശ്ശേരി ഗാന്ധി പാർക്കിൽ അസീസ് അവേലം കാലത്തു മുതൽ വൈകുന്നേരം വരെ നിരാഹാരം സത്യാഗ്രഹം നടത്തുകയുണ്ടായി. ജനശ്രദ്ധ പിടിച്ചുപറ്റിയ മഹാത്മാഗാന്ധിയുടെ വേഷവിധാനത്തിൽ മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച സഹന സമരത്തിന്റെ  ഒരു  നേർ  കാഴ്ചയായിരുന്നു ഇന്നലെ ഗാന്ധി പാർക്കിൽ നടന്ന സത്യാഗ്രഹ സമരം .കാവിൽ പി മാധവൻ, സൈനുൽ അബിദിൻ തങ്ങൾ, മനോജ് കുമാർ മാസ്റ്റർ, അനുപമ അശ്റഫ്, അഷ്റഫ് കോരങ്ങാട്, അഡ്വക്കേറ്റ് ജോസഫ് മാത്യു, മുസ്തഫ, മജീദ് കോരങ്ങാട്, ബദറുദ്ദീൻ ഹാജി, കബീർ താമരശ്ശേരി, കരിം പുതുപ്പാടി തുടങ്ങി രാഷ്ട്രീയ മേഖലയിലെയും സാംസ്കാരിക മേഖലയിലെയും ട്രേഡ് യൂണിയൻ മേഖലയിലെയും ഒട്ടനവധി ആളുകൾ അഭിവാദ്യം അർപ്പിക്കാൻ എത്തുകയും നിരാഹാര സമരത്തിൽ പങ്കെടുക്കുകയും ചെയ്തു.
 നിരാഹാര സത്യാഗ്രഹത്തിന്റെ സമാപനം കുറിച്ചുകൊണ്ട് സംസ്ഥാന സാഹിതി ജനറൽ സെക്രട്ടറി കാവിൽ മാധവൻ നാരങ്ങാ നീര് നൽകി.

ഒരു തുള്ളി രക്തമോ, ഒരു തുണ്ട് മാംസമോ ശേഷിക്കുന്നത് വരെ പോരാട്ടം തുടരുക..'; ഫ്രഷ് കട്ട് സമരം തുടരുമെന്ന് ടി.മെഹറൂഫ്"

താമരശ്ശേരി:  ഫ്രഷ് കട്ട് സമരം തുടരുമെന്ന് ഡിവൈഎഫ്ഐ നേതാവ് ടി.മെഹറൂഫ്.കേസിലെ ഒന്നാം പ്രതിയാണ്  ടി.മെഹറൂഫ്. മെരുങ്ങാൻ കൂട്ടാകാത്ത,കീഴടങ്ങാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടമാണ് നടക്കുന്നത്.ഫ്രഷ് കട്ട് ആക്രമിക്കുക എന്നതും, തൊഴിലാളികളെ കയ്യേറ്റം ചെയ്യുക എന്നതും ജനകീയ സമര സമിതി നിശ്ചയിച്ചതല്ല. മുതലെടുപ്പ് നടത്തിയവരെ പൊലീസ് കണ്ടെത്തട്ടെയെന്നും ഒളിവിൽ കഴിയുന്ന മെഹറൂഫിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.താമരശ്ശേരിയിൽ ഇന്ന് കടയടച്ച് പ്രതിഷേധം നടക്കും . രാവിലെ 9:30 മുതൽ 12 വരെയാണ് പ്രതിഷേധം . ഇതിൻ്റെ ഭാഗമായി ജനകീയ സദസ്സ് നടത്തുകയും, ഭക്ഷ്യ കിറ്റ് വിതരണം നടത്തുകയും ചെയ്യും
താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ കലക്ടർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ സമരസമിതി അംഗങ്ങളെ ക്ഷണിച്ചിട്ടില്ല . രാഷ്ട്രീയ പാർട്ടികളുടെ ജില്ല ഭാരവാഹികളെ മാത്രമാണ് ക്ഷണിച്ചത് . ഇതിനെതിരെ പ്രതിഷേധം ശക്തമാണ് .

ഒരു കിലോ പഞ്ചസാര വെറും അഞ്ച് രൂപയ്ക്ക്, സപ്ലൈകോയുടെ വമ്പൻ ഓഫർ

1000 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വമ്പൻ ഓഫറുമായി സപ്ലൈ കോ.ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നല്‍കും.

500 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിന്‍റെ ശബരി ഗോള്‍ഡ് ടീ വെറും 61.50 രൂപയ്ക്കും നല്‍കും. ഈ ഓഫർ നവംബർ ഒന്ന് മുതലാണ് ആരംഭിക്കുക. നവംബർ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലകളില്‍ സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

സപ്ലൈകോ നിലവില്‍ നല്‍കുന്ന വിലക്കുറവിന് പുറമേയാണ് ഇത്. ഒരു സർക്കാർ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയില്‍ സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയില്‍ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തില്‍ ഇതിനനുസൃതമായ മാർക്കറ്റിംഗ് തന്ത്രങ്ങളും സപ്ലൈകോ ആവിഷ്കരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പൊതുജനങ്ങളെ സഹായിക്കുന്ന വിധത്തിലുള്ള വിപണി ഇടപെടലും നടത്തുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞിരുന്നു.

ഫ്രഷ് കട്ട് സംഘർഷം; വിദ്യാർഥികൾ സ്കൂളിൽ എത്തുന്നില്ല, റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

താമരശ്ശേരി:ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ സംഘർഷത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. അക്രമത്തെകുറിച്ചും വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ചും റിപ്പോർട്ട് തേടി. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആണ് കോഴിക്കോട് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.


സംഘർഷത്തിന്പിന്നാലെ സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. രാപ്പകൽ പൊലീസുകാർ വീട് കയറി ഇറങ്ങുന്നതിനാൽ കുട്ടികൾ ഭീതിയിൽ ആണെന്നും സ്കൂളിൽ പോകാൻ തയ്യാറാകുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞിരുന്നു.

കഴിഞ്ഞ 21നാണ് അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടിൽ സംഘർഷം ഉണ്ടായത്. മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘർഷം. സംഭവത്തിൽ പൊലീസ് നടപടി തുടരുകയാണ്. ഒളിവിൽ പോയവരെ കണ്ടെത്താനാണ് പൊലീസിന്റെ പരിശോധന. സംഘർഷത്തിലും പൊലീസ് പരിശോധനയിലും കുട്ടികൾ ഭീതിയിൽ ആണെന്നും കൗൺസിലിംഗ് നൽകേണ്ട സാഹചര്യമാണുള്ളതെന്നും രക്ഷിതാക്കളും അധ്യാപകരും വ്യക്തമാക്കുകയുണ്ടായി. അറുപതോളം വിദ്യാർഥികൾ പഠിക്കുന്ന ഇരൂട് സെന്റ് ജോസഫ് എൽ പി സ്കൂളിലെത്തിയത് ചുരുക്കം വിദ്യാർഥികൾ മാത്രമാണ് എത്തിയിരുന്നത്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അതേസമയം, റൂറൽ എസ്.പിയെ അതിക്രമിച്ച നടപടിയിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന റെയ്ഡിനെതിരെ വ്യാപക പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. രാത്രിയിലും പൊലീസ് ഉദ്യോഗസ്ഥർ വീടിന് മുന്നിൽ തമ്പടിക്കുന്നുവെന്നാണ് ആരോപണം. സമാധാനാന്തരീക്ഷം തകർക്കുന്ന പൊലീസിനെതിരെ പട്ടിണി സമരം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം

മകനെയും കുടുംബത്തെയും വീടിന് തീയിട്ട് കൊന്ന പിതാവ് ഹമീദ് കുറ്റക്കാരന്‍"

തൊടുപുഴ: നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി.വീടിന് തീയിട്ട് സ്വന്തം മകനെയും മരുമകളെയും രണ്ട് പേരമക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദി(82)നെയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ത്..പ്രതിയുടെ ശിക്ഷ ഒക്ടോബര്‍ 30-ന് വിധിക്കും."
 സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് ഹമീദ് മകനെയും കുടുംബത്തെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയത്. 2022 മാര്‍ച്ച് 19-നായിരുന്നു നാടിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്."
 ഹമീദിന്റെ മകന്‍ അബ്ദുള്‍ ഫൈസല്‍(45), ഫൈസലിന്റെ ഭാര്യ ഷീബ, മക്കളായ മെഹര്‍(16), അഫ്‌സാന(14) എന്നിവരാണ് കൊല്ലപ്പെട്ടത്. നേരത്തേ ഫൈസലിന് ഇഷ്ടദാനം നല്‍കിയ ഭൂമിയും വീടും തിരികെ വേണമെന്നായിരുന്നു ഹമീദിന്റെ ആവശ്യം. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് അതിദാരുണമായ കൂട്ടക്കൊലയില്‍ കലാശിച്ചത്.

ഫൈസലും കുടുംബവും ഉറങ്ങുന്നതിനിടെയാണ് ഹമീദ് വീടിന് തീയിട്ടത്. ആരും രക്ഷപ്പെടാതിരിക്കാനായി വീടിന്‍റെ വാതിലുകളെല്ലാം അടച്ചശേഷമാണ് ഇയാള്‍ പുറത്തിറങ്ങിയത്. വെള്ളം ഉപയോഗിച്ച് തീയണയ്ക്കാതിരിക്കാന്‍ വാട്ടര്‍ടാങ്കിലെ വെള്ളം ഒഴുക്കിവിടുകയും പൈപ്പ് കണക്ഷന്‍ വിച്ഛേദിക്കുകയുംചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതി വീടിന് തീകൊളുത്തിയത്. തീ ആളിക്കത്താനായി പെട്രോള്‍ നിറച്ച ഒട്ടേറെ കുപ്പികളാണ് പ്രതി വീട്ടിനുള്ളിലേക്ക് വലിച്ചെറിഞ്ഞത്. വീടിന് തീപ്പിടിച്ചത് കണ്ട് ഫൈസലും കുടുംബവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല."
 

ഫ്രഷ് കട്ട് സംഘർഷം; പൊലീസ് നടപടി കുട്ടി കളുടെ മാനസിക നില തെറ്റിക്കുന്നതായി ആക്ഷേപം

താമരശേരി: ഫ്രഷ് കട്ട് സമരവും അതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലിസ് നിരന്തരം വീടുകളിൽ കയറി വ്യാപകമായി നടത്തുന്ന പരിശോധനയും ചെറിയ കുട്ടികളിൽ വലിയ തോതിലുള്ള മാനസിക അസ്വസ്ഥതകൾ ക്ക് കാരണമാകുന്നതായി ആക്ഷേപം ഉയരുന്നു.പൊലിസ് നടപടിയുടെ ഭാഗമായാണ് പ്രതികളായ വരെ തിരഞ്ഞ് വീടുകളിൽ ദിവസവും രാവും പകലും പൊലീസ് എത്തുന്നത്.കുട്ടികളുടെ മുന്നിൽ  ചില വനിതാ പൊലീസ് ഉദ്യോഗസ്ഥർ പോലും മോശമായി സംസാരിക്കുന്നതും, ഭീഷണി പെടുത്തുന്നതും, വീട്ടിൽ അസമയത്ത് വന്ന് നിരന്തരം കൊളിംഗ് ബെൽ മുക്കുന്നതും വിദ്യാർത്ഥി കൾക്ക് വലിയതോതിൽ മാനസിക സമ്മർദ്ദം നേരിടുന്നതായും പ്രദേശവാസികൾ പറയുന്നു.കോട്ടികൾക്ക് കൗൺസിലിംഗിന് വിധേയമാക്കണം മെന്ന് കുടുംബങ്ങൾ പറയുന്നു.
കൂടത്തായി കരിമ്പാലകുന്ന് പ്രദേശത്ത് ഒരൊറ്റ വീട്ടിലും പുരുഷന്മാർ ഇല്ല, ആരൊക്കെ യാണ് പ്രതിയാക്കി എന്നറിയാതെ, ഏത് സമയത്തും പ്രതിയാക്കി യേക്കാമെന്ന ഭയമാണ് യുവാക്കളെ യും,വീട്ടിലെ രക്ഷിതാക്കളെയും വീട്ടിൽ നിന്നും അകറ്റി നിർത്താൻ പ്രേരിപ്പിക്കുന്നത്.
പല വീടുകളിലും അർദപട്ടിണിയും,മുഴുപട്ടിണിയിലുമാണ് കഴിയുന്ന ത്.പലവീട്ടുകാരും അന്നന്നത്തെ ഉപജീവന മാർഗത്തിനായി നിത്യ ജോലി ചെയ്യുന്ന വരവാണ്.ആ വരുമാനം നിലച്ചതും, നിരന്തരം വീടുകളിൽ കയറി വ്യാപകമായി നടത്തുന്ന പരിശോധനയും പ്രദേശത്ത് വലിയ തോതിലുള്ള എതിർപ്പുകൾ ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു.സ്വതവേ കഴിഞ്ഞ ആറ് കൊല്ലക്കാലമായി മാലിന്യ ഫാക്ടറി യുടെ ദുരിതം പേറി ജീവിക്കുന്ന വരുടെ മേൽ പൊലീസ് അതിക്രമങ്ങൾ കൂടി അരങ്ങേറുമ്പോൾ സകല നിയന്ത്രണങ്ങളും ലംഘിച്ചത് പെടുന്ന അവസ്ഥ സംജാതമാകും മെന്ന് ഭയപ്പെടുന്നവർ ഏറെയാണ്.അന്ന് തലയിൽ കൈവച്ചിട്ട് കാര്യമുണ്ടാവില്ലെന്ന് കൂടി ഭരണാധികാരികളും, നേതാക്കളും പൊലീസ്അധികൃതരുമറിയണമെന്നും നാട്ടുകാർ പറയുന്നു.
ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കര
ണ കേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ‌നങ്ങ ൾ അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതിൻ്റെ ഉ ത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കാൻജില്ലാഭരണകുടത്തിനോ ബന്ധപ്പെട്ട അധികൃതർക്കോ കഴിയില്ലെന്ന്ചൂണ്ടിക്കാണിക്കപ്പെടുന്നു. വർഷങ്ങളായി നടക്കുന്ന സമരമായിട്ടും അത് പരിഹരിക്കുന്നതിൽ ജില്ല ഭരണകൂടത്തിന്റെയും സർക്കാറിൻറെയും ഭാഗത്തുനിന്ന് തികഞ്ഞ പരാ ജയമാണുണ്ടായത്. ജനപ്രതിനിധികൾക്കും ശ ക്തമായ ഇടപെടലുകൾ നടത്താൻ സാധിച്ചിട്ടില്ല. ഫ്രഷ്‌ കട്ട് സ്ഥാപനത്തിൻ്റെ തുടക്കക്കാരിൽ വിവി ധ പാർട്ടി നേതാക്കൾക്ക് പങ്കുണ്ടായിരുന്നെന്നും ഇ പ്പോഴും കമ്പനിയിൽനിന്ന് ലാഭമായും സംഭാ വനയായും ലക്ഷങ്ങൾ കൈപ്പറ്റുന്നവരുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്.

ഇതുകൊണ്ടൊക്കെയാണ് സർവകക്ഷി പിന്തു ണ നാട്ടുകാർക്ക് ലഭിക്കാതെ പോയതെന്നാണ് ആക്ഷേപം. പ്രദേശിക ഇടവകകളും കുടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് അടക്കമുള്ള സഭാ സ്ഥാപനങ്ങളും സമ രക്കാർക്കൊപ്പം ശക്തമായ നിലപാടെടുത്തത് മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധം വിദ്യാർത്ഥി കൾക്കും അധ്യാപക രടക്കം പ്രദേശ വാസികൾ ക്ക് സഹിക്കാൻ കഴിയുന്നതിലും അധികമായതിനാൽ തന്നെയാണ്.സമരം പരാജയപ്പെടുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഫ്രഷ് കട്ട് മുതലാളി യുമായി വലിയ തോതിലുള്ള ഗൂഡാലോചന നടത്തി യതായും,അതിൻ്റെ ഭാഗമായി ട്ടാണ് സമാധാന പരമായി നടന്നു വന്ന സമരം എസ്.പിയുടെ ഇടപെടൽ മൂലം ഗതി മാറ്റിയതെന്നും സമരസമിതി യും ജനങ്ങളും ഉറച്ചു വിശ്വസിക്കുന്നു.ബോധപൂർവമായ ഒരു ഗെയിം മുതലാളി മാരും ഉന്നത പൊലിസും കളിച്ചു എന്നതിൽ സംശയമില്ല എന്നാണ് ഓരോ രുത്തരും വിശ്വസിക്കുന്നത്.പൊലിസ് ഇടപെടലോടെ സമരവും,അതിനെ നേരിടലും എത്തിച്ചത് നാട്ടുകാരും പൊലീസും തമ്മിലുള്ള സംഘർഷത്തിൻ്റെ തലത്തിൽ എത്തിക്കാൻ എളുപ്പത്തിൽ കഴിഞ്ഞു എന്നതാണ്.ഇതോടെ ഫ്രഷ് കട്ട് സമരത്തിൽ മുതലാളിമാർ കാണികളായി മാറുകയും കളിക്കളത്തിൽ സമരക്കാരും പൊലീസും ആയിമാറ്റപ്പെടുകയും ചെയ്തു.വളരെ തന്ത്രപ്രധാനമായ കളികളാണ് അരങ്ങേറിയതെന്ന് സംഭവദിവസത്തെ പുറത്തു വന്ന ദൃശ്യങ്ങൾ വ്യക്തമാണ്.ഫാകടറിക്കുളളിലെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ യഥാർത്ഥ പ്രതികൾ പുറത്തു വരുമെന്ന് സമരസമിതി അർഥശങ്കക്കിടമില്ലാതെ പറയുന്നു.ഉന്നതരായ രണ്ടു പൊലീസ് ഓഫീസർ മാരെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാണ് സമരസമിതിയുടെ യും നാട്ടുകാരുടെ യും ആവശ്യം.


Monday, October 27, 2025

വയനാട് പാല്‍ച്ചുരത്തില്‍ നിന്ന് നൂറടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു; സഹായി ചാടി രക്ഷപ്പെട്ടു

മാനന്തവാടി:വയനാട് പാൽച്ചുരത്തില് നിന്ന് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര് മരിച്ചു.  തമിഴ്നാട് സ്വദേശി സെന്തില് കുമാറാ(54)ണ് മരിച്ചത്.

സഹയാത്രികന് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. രാത്രി പതിനൊന്നരയോടെ കമ്ബിയുടെ കേബിള് കയറ്റി കാസര്കോട്ടേയ്ക്ക് പോകുമ്ബോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്കാണ് പതിച്ചത്.

ലോറിയിലുണ്ടായിരുന്ന സഹായി ചാടി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടിയില് നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലിസും നാട്ടുകാരും രക്ഷാപ്രവര്ത്തനം നടത്തിയെങ്കിലും ലോറിയില് കുടുങ്ങിപ്പോയ ഡ്രൈവര് സെന്തില് കുമാറിനെ രക്ഷിക്കാന് കഴിഞ്ഞില്ല. അഗ്നി രക്ഷാ സേനാംഗങ്ങള് ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. 

കൊടുവള്ളി നഗരസഭ: വോട്ടര്‍ ലിസ്റ്റ് സംബന്ധിച്ച യു.ഡി.എഫ് ആരോപണം രാഷ്ട്രീയ പ്രേരിതംഎല്‍.ഡി.എഫ്

താമരശേരി:കൊടുവള്ളി നഗരസഭയില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ ലിസ്റ്റില്‍ കൃത്രിമം നടന്നതായുള്ള യി.ഡി.എഫ് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പരാജയം മുന്‍കൂട്ടി കണ്ടതിലുള്ള വെപ്രാളമാണ് ആക്ഷേപങ്ങളുടെ അടിസ്ഥാനമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ *വാര്‍ത്താസമ്മേളനത്തില്‍* പറഞ്ഞു. നഗരസഭയില്‍ ഭരണത്തിലുള്ള യു.ഡി.എഫ് നേതാക്കള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ഏതാനും ഉദ്യോഗസ്ഥരെയും മുന്‍ സെക്രട്ടറിയെയും ഉപയോഗപ്പെടുത്തി കരട് വോട്ടര്‍ ലിസ്റ്റില്‍ വ്യാപകമായ കൃത്രിമങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥ തല പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ആയത് തിരുത്തിക്കൊണ്ടുള്ള വോട്ടര്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ചെയര്‍മാനും ലീഗ് നേതാക്കളും നഗരസഭയിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്ത സംഭവം തെളിവ് സഹിതം പുറത്തുവന്നതാണ്. കഴിഞ്ഞ 15 വര്‍ഷക്കാലമായി ക്രമവിരുദ്ധമായി ഡിവിഷനുകള്‍ വെട്ടിമുറിച്ചും എല്‍.ഡി.എഫ് വോട്ടര്‍മാരെ നീക്കം ചെയ്തും പ്രത്യേക ഡിവിഷനുകളിലേക്ക് മാത്രമായി മാറ്റിക്കൊണ്ടും കൃത്രിമ വിജയമാണ് യു.ഡി.എഫ് നേടിയിരുന്നത്. ഇക്കാര്യം തിരിച്ചറിയുകയും ജാഗ്രതയോടെ നിയമവഴിയില്‍ പരിഹാരം തേടുകയും ചെയ്ത എല്‍.ഡി.എഫിനെ ജനങ്ങള്‍ക്കിടയില്‍ മോശമായി ചിത്രീകരിച്ചാല്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും മറച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെ 7 കണ്ടിജന്‍റ് ജീവനക്കാരെ നിയമിച്ചതിലൂടെ 80 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതിന്‍റെയും കണ്ടാലമലയില്‍ 5 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച എം.ആര്‍.എഫ് ഷെഡിന്‍റെ പേരില്‍ 50 ലക്ഷം രൂപ ചെലവഴിച്ചതായ കണക്കുണ്ടാക്കി പൊതുഫണ്ട് തട്ടിയെടുക്കുന്നതിന്‍റെയും അടക്കം നഗരസഭ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തിരിമറി ഭരണമാറ്റമുണ്ടായാല്‍ പുറത്തുവരുമെന്ന ഭയപ്പാടാണ് വ്യാജ ആരോപണങ്ങളുയര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടാന്‍ യു.ഡി.എഫിനെ പ്രേരിപ്പിച്ചിട്ടുള്ളത്. അനാദികാലം നഗരസഭയുടെ ഫണ്ട് മുക്കാനും ഗുണ്ടായിസത്തിലൂടെയും ഭീഷണിയിലൂടെയും ഉദ്യോഗസ്ഥരെ വരുതിയിലാക്കി തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സാധിക്കുമെന്ന യു.ഡി.എഫ് വ്യാമോഹത്തിന് തിരിച്ചടിയേറ്റ ഭയപ്പാടില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ തിരിഞ്ഞുകുത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എല്ലാ അര്‍ത്ഥത്തിലും പൊറുതിമുട്ടിയ സാധാരണക്കാര്‍ എല്‍.ഡി.എഫിനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്നും നേതാക്കള്‍ തുടര്‍ന്ന് പറഞ്ഞു.

അർദ്ധരാത്രിയിലെ പോലീസ് പരിശോധന ;ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ടി.ടി.ഇസ്മയിൽ

താമരശേരി :കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ഇരകൾ നടത്തിയ സമരത്തിനിടയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ   ഇരകളുടെ വീടുകളിൽ  അർദ്ധരാത്രിയിലും പൊലീസ് നടത്തുന്ന ഇടപെടൽ അടിയന്തിരമായിഅവസാനിപ്പിക്കാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ മുസ്‌ലിം ലീഗ് ഒരുക്കമാണെന്ന്  ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ പറഞ്ഞു.
ഫ്രഷ് കട്ട് അനിഷ്ട സംഭവങ്ങളുടെ പേരിൽ  നിരപരാധികളെ പോലീസ് വേട്ടയാടുന്നതിനുംഅർദ്ധരാത്രിയിലും സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകളിലേക്ക് പൊലീസ് എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനും എതിരെ താമരശേരി അമ്പലമുക്കിൽ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാലിന്യ സംസ്കരണ പ്ലാന്റിന്റെ ദുർഗന്ധം അനുഭവിക്കുന്ന കോഴിക്കോട് ജില്ലയിലെ നാലു പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ നടത്തുന്ന സമരത്തിന്
മുസ്‌ലിംലീഗ്സമരഭൂമിയിൽ ഇരകൾക്കൊപ്പം നിൽക്കും. നിയമപരമായും പ്രത്യക്ഷ സമരത്തിനും  ഇരകൾക്കൊപ്പം നിന്ന് സ്വന്തമായി ജീവിക്കാനുള്ള അവരുടെ മൗലികാവകാശങ്ങളെ സംരക്ഷിച്ച് കിട്ടുന്നതുവരെ പോരാട്ട ഭൂമിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അനിഷ്ട സംഭവങ്ങൾ സംബന്ധിച്ച് പോലീസിന്റെ ഇടപെടലിൽ ദുർഹതയുണ്ട്.കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.കെ. വി മുഹമ്മദ് അധ്യക്ഷനായി.സി.പി ചെറിയ മുഹമ്മദ് ,മുൻ എം.എൽ.എ വി. എം ഉമ്മർ ,എ.അരവിന്ദൻ  അഹമ്മദ്‌ കുട്ടി ഉണ്ണികുളം, ഇ. പി.ബാബു  കെ.കെ.എ ഖാദർ,നാസർ ഫൈസി കൂടത്തായി, പി.എസ് മുഹമ്മദലി, പി.ടി. മുഹമ്മദ് ബാപ്പു,കെ.എം അഷ്റഫ്, എ.കെ. കൗസർ,ജെ.ടി. അബ്ദുറഹിമാൻ, സി.പി. കുഞ്ഞമ്മദ്, എൻ.പി. മുഹമ്മദലി , എം.ടി. അയ്യൂബ് ഖാൻ, എ.പി സമദ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ സംഗമത്തിന് 
കുടുക്കിൽ മൂസ, എ.കെ അസീസ്, വാഹിദ് അണ്ടോണ,കെ എം ആബിദ്, മുനീർ പാലോപാലം, കുടുക്കിൽ ഉസൈൻ കുട്ടി കെ.ജാഫർ ഷംസു നേതൃത്വം നൽകി.

ഫ്രഷ്ക്കട്ട് വിരുദ്ധ സംഘർഷം; കൂടത്തായിസ്വദേശിപിടിയിൽ,പോലീസ് പിടിയിലായവരുടെ എണ്ണം 10 ആയി

താമരശേരി:ഫ്രഷ്ക്കട്ട് വിരുദ്ധ സമരത്തിൽ പങ്കെടുത്ത കൂടത്തായി സ്വദേശി പൊലീസ് പിടിയിൽ.
കൂടത്തായി പുവ്വോട്ടിൽ സുഹൈബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്, ഇതോടെ പോലീസ് പിടിയിൽ ആയവരുടെ എണ്ണം 10 ആയി.പുരുഷന്മാരില്ലാത്ത വീടുകളിൽ രാത്രി കാലങ്ങളിൽ  കയറി പരിശോധന പ്രതിഷേധത്തിന് കാരണമായി.പല വീടുകളിൽ നിന്നും പൊലിസിനെ സ്ത്രീകൾ ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.കുട്ടികൾ ഭയപ്പെട്ടു കഴിയുന്ന തും പല വീടുകളിലും ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നതായും ആരോപണം ഉയരുന്നു.

ഫ്രഷ് കട്ട് സംഘർഷം: അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം.റസാഖ് പാലേരി

താമരശ്ശേരി : ഫ്രഷ് കട്ട് കമ്പനിക്കെതിരെ നടത്തിയ ജനകീയ സമരത്തിൻ്റെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും സമരക്കാർക്കെതിരെയുള്ള മുഴുവൻ കേസുകളും പിൻവലിക്കണമെന്നും
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.
 കമ്പനിയിൽ തീയിട്ടതിലെ ദുരൂഹത അന്വേഷിക്കണം.  തീയിട്ടതിൽ  അറസ്റ്റിലായ വ്യക്തിക്ക്  സമര സമിതിയുമായി  ബന്ധമില്ല. 
 സംഘർഷത്തിന്റെ പേരിൽ പോലീസ് പ്രദേശത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. രൂക്ഷമായ ദുർഗന്ധം കൊണ്ട് പ്രദേശത്ത് താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ . മലിനജലം പുഴയിലേക്കൊഴുക്കുന്നു ഉൾപ്പെടെയുള്ള ഗുരുതരമായ നിയമ ലംഘനമാണ് കമ്പനി നടത്തി ക്കൊണ്ടിരിക്കുന്നത്. നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾ പൂർത്തിയാക്കുന്നത് വരെ കമ്പനി അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘർഷത്തിന്റെ പേരിൽ പ്രദേശത്ത് പോലീസ് വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. രാത്രി സമയങ്ങളിൽ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ വരെ പോലീസ് കയറിയിറങ്ങി ജനങ്ങളെ ഭീതിയിലാക്കുകയാണ്. 
പോലീസ് നടപടിക്കെതിരെ വെൽഫെയർ പാർട്ടി വ്യാഴാഴ്ച താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കരിമ്പാലക്കുന്ന് കോളനി പ്രദേശം സന്ദർശിച്ച് ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം . വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി കെ മാധവൻ, 
സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രിക കൊയിലാണ്ടി, ജില്ലാ സെക്രട്ടറി ഇ പി അൻവർ സാദത്ത് ,ജില്ലാ കമ്മിറ്റിയംഗം എൻപി ഇഖ്ബാൽ, കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് എംപി അബ്ദുറഹിമാൻ,എഫ് ഐ ടി യു ജില്ലാ സെക്രട്ടറി പി പി സൈനുൽ ആബിദ് എന്നിവർ കൂടെയുണ്ടായിരുന്നു.

ചുരത്തിൽ ചരക്ക് ലോറി കുടുങ്ങി, ഗതാഗത തടസ്സം

താമരശ്ശേരി: ചുരത്തിൽ ചരക്ക് ലോറി കുടുങ്ങി, ഗതാഗത തടസ്സം. ചുരം ഏഴാം വളവിലാണ് വലിയ ചരക്ക് ലോറികുടുങ്ങിയത്. ഇതിനെ  തുടർന്ന് രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.

വലിയ വാഹനങ്ങൾ വളവ് വളഞ്ഞു പോവാൻ പ്രയാസം നേരിടുന്നുണ്ട്.പൊലിസ്, ചുരം സന്നദ്ധ സംഘടന പ്രവർത്തകർ സ്ഥലത്ത് എത്തി, ഗതാഗത നിയന്ത്രിച്ചു വരുന്നുണ്ട്.

തെരുവ് നായ പ്രശ്നം;വിഷയത്തിൽ കടുത്ത നടപടി,കേരള ചീഫ് സെക്രട്ടറി ഉള്‍പ്പടെ ഹാജരാകണം.

ന്യൂഡല്‍ഹി : തെരുവ് നായ വിഷയത്തില്‍ കടുത്ത നടപടിയുമായി സുപ്രീംകോടതി. വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നോട്ടീസിന് മറുപടി നല്‍കാത്ത കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു."തെരുവ് നായ വിഷയത്തില്‍ സ്വമേധയായാണ് സുപ്രിംകോടതി  കേസെടുത്തത്

നവംബര്‍ മൂന്നിന് നേരിട്ട് ഹാജരായി സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തതിനുള്ള കാരണം വിശദീകരിക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

നായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി, തെരുവ് നായ ശല്യം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് നിരീക്ഷിക്കുകയും ചെയ്തു."
 .തുടര്‍ച്ചയായി സംഭവങ്ങള്‍ ഉണ്ടാകുന്നു. വിദേശ രാജ്യങ്ങളുടെ മുന്നില്‍ നമ്മുടെ രാജ്യം മോശമായി ചിത്രീകരിക്കപ്പെടുന്നു. ഞങ്ങളും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ വായിക്കുന്നുണ്ട്' ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു.ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്ന് അംഗ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Sunday, October 26, 2025

പ്രക്ഷക്കട്ട് സമരം;പോലിസിനെതിരെ ഗുരുതര ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് സൈനുൽ ആബിദീൻ തങ്ങൾ

താമരശേരി:പ്രക്ഷക്കട്ട് സമരത്തിൽ പൊലിസിനെതിരെ ഗുരുതര ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവും താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന സൈനുൽ ആബിദീൻ തങ്ങൾ.താമരശേരി ഡി.വൈ.എസ്.പി യെ സ്ഥലം മാറ്റിയതിലും, എസ്.പിനേരിട്ട് എത്തി ലാത്തിച്ചാർജ്ജിന് തുടക്കം കുറിച്ചതിലും, ഫാക്ടറിയിലേക്കുള്ള റോഡ്പൊലീസ്തടസ്സപ്പെടുത്താതിരുന്നതിലും ദുരൂഹത ആരോപിച്ചാണ്  തങ്ങൾ രംഗത്ത് വന്നത്.
ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയത് സമരസമിതിയല്ലെന്നും, പൊലീസിലെ ഉന്നതരും,ഫാക്ടറിമുതലാളിമാരുമാണെന്ന് സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.

സമരക്കാരുമായി നിരന്തരം അനുരഞ്ജന ചർച്ചകൾ നടത്തുകയും, ഫാക്ടറിയുടെ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത താമരശേരി ഡി.വൈ.എസ്.പി കെ സുഷീറിനെ  പൊടുന്നനെ മാറ്റുകയും, സമര ദിവസം ഫാക്ടറിയിലേക്കുള്ള വഴി തടസ്സപ്പെടുത്താതെ പോലീസിനെ നേരെ എതിർവശത്തെ റോഡിൽ നിർത്തുകയും, ലാത്തിച്ചാർജ്ജ് നടന്നപ്പോൾ ആളുകളെ ഫാക്ടറിയുടെ ഭാഗത്തേക്ക് ഓടിച്ചുവിട്ടതും ,റൂറൽ എസ്പി നേരിട്ട് എത്തി സമരസമിതി പ്രവർത്തകരെ മർദ്ദിക്കാൻ ആരംഭിച്ചതും ദുരൂഹത വർദ്ദിപ്പിക്കുന്നതാണ്.

ഫാക്ടറിക്ക് മുന്നിലേക്ക് സമരക്കാർ എത്തിയാൽ മാത്രമേ ഫാക്ടറി ആക്രമിച്ചു എന്നു കാണിച്ച് കേസെടുക്കാൻ പറ്റുകയുള്ളൂ, അതിനായാണ് സമരക്കാർ ഫാക്ടറി ഭാഗത്തേക്ക് കടക്കുന്നത് തടയാൻ പോലീസിനെനിയോഗിക്കാതിരുന്നത്, സമരക്കാർക്ക് ഇടയി ലേക്ക് ലോറി എടുക്കാൻ നിർദ്ദേശിച്ചതും എസ്.പി തന്നെയാണ്. ജനങ്ങൾ ശാന്തരായി ഇരിക്കുന്ന അവസരത്തിലാണ് എസ്. പി പ്രകോപനമുണ്ടാക്കിയത്, സമര സ്ഥലത്ത് ടിയർഗ്യാസ് പൊട്ടിയതു മൂലം തളർന്നു വീണു കിടന്ന സ്ത്രീയെ കൊണ്ടു പോകാനായി എത്തിച്ചസ്ട്രച്ചർപോലുംതള്ളിമാറ്റിയാണ്എസ്.പിപ്രകോപനമുണ്ടാക്കിയത്.

ഫാക്ടറിക്ക് എതിരെ തിരിയുന്ന മുഴുവൻ ആളുകളേയും കേസിൽ കുടുക്കി സമരത്തെ തകർക്കാനുള്ള ഗൂഡാലോചനയാണ്നടന്നിട്ടുള്ളതെന്നും സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.
നിലവിൽ പുരുഷൻമാർ വീടുകളിൽ ഇല്ലാത്തതിനാൽ കുട്ടികളുടെ വിദ്യഭ്യാസം പോലും മുടങ്ങുന്ന സ്ഥിതിയാണെന്നും, പൊലീസ് ഭീകരതയാണ് പ്രദേശത്തെന്നും ആരോപിച്ചു

ശത്രുത തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുത്,മുന്‍ ഭര്‍ത്താവിനെതിരേ യുവതി നല്‍കിയ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി .

കൊച്ചി: ശത്രുത തീർക്കാൻ മുന്‍ ഭര്‍ത്താവിനെതിരേ യുവതി നല്‍കിയ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. വിവാഹമോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവിനെതിരേ പ്രതികാരം ചെയ്യാനാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. 2013ല്‍ തനിക്ക് പതിനേഴ് വയസ് പ്രായമുള്ളപ്പോള്‍ തന്നെ പീഡിപ്പിച്ചെന്നും 2020ലാണ് വിവാഹം കഴിച്ചതെന്നുമാണ് ഹരജിക്കാരി ആരോപിച്ചത്. 2021 മാര്‍ച്ചിലാണ് വിവാഹമോചനം നടന്നത്. അതിന് ശേഷമാണ് എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് പോലിസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പോലിസ് കുറ്റപത്രം നല്‍കുകയായിരുന്നു. എന്നാല്‍, തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്ന് മുന്‍ ഭര്‍ത്താവ് വാദിച്ചു. 2013ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ കേസ് നല്‍കിയത് 2021ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപിക്കപ്പെടുന്ന പീഡനത്തിന് ശാസ്ത്രീയമോ ഫോറന്‍സികോ ആയ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്

Saturday, October 25, 2025

ഫ്രഷ് കട്ട് സമരം;സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പരാതി.

സമരവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി പിടിയിലായി 


താമരശ്ശേരി: ഫ്രഷ് കട്ട് സമരത്തെ തുടർന്ന്'പൊലീസ് അര്‍ധരാത്രിയും പുലര്‍ച്ചക്കും വന്ന് വാതിലിലും ജനാലകളിലും മുട്ടും, നിര്‍ത്താതെ കോളിംഗ് ബെല്‍ അടിക്കുകയും ചെയ്യുന്നതായി പരാതിയുമായി സ്ത്രീകൾ.


മണിക്കൂറുകള്‍ ഇടവിട്ട് എത്തുന്ന വിവിധ സ്റ്റേഷനുകളിലെ പൊലീസ് സംഘം അർധരാത്രിയിലും പുലർച്ചെയും വരെ പ്രതികളെ ചോദിച്ച്‌ എത്തുന്നതായി കുടുംബങ്ങള്‍ പറയുന്നു. വാതിലിലും ജനാലകളിലും മുട്ടുകയുംനിർത്താതെ കോളിംഗ് ബെല്‍ അടിക്കുകയും ചെയ്തു ബുദ്ധിമുട്ടിക്കുന്നതായും ഇവർ പറയുന്നു.താമരശ്ശേരി,കോടഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് മാറിമാറി വരുന്ന വർരാവിലെ വന്ന് വിവരങ്ങള്‍ ചോദിക്കും.പകല്‍ വന്നാല്‍ പോരെ എന്ന് ചോദിച്ചവരോട് ഭീഷണി പെടുത്തി യാണ് പോവുന്നതിന്റെ വീഡിയോ  നാട്ടുകാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ചെറിയ മക്കളോട് ഫോട്ടോ കാണിച്ച്‌ ഇതാരാണ് അറിയുമോ എന്നൊക്കെ ചോദിച്ച്‌ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും നാട്ടുകാർ പറയുന്നു. കുട്ടികള്‍ പേടിച്ച്‌ റോഡിലേക്ക് പോലും ഇറങ്ങാത്ത അവസ്ഥയാണ്. വീട് തുറന്ന് നോക്കുകയും പരിശോധിക്കുകയും ചെയ്യും.കട്ടിലിനടിയിലും ബാത്‌റൂം സ്‌റ്റോറൂം തുറന്ന് നോക്കുകയാണ്. സമരത്തിന്‍റെ ഭാഗമായി കേസെടുത്തതോടെ പ്രദേശത്തെ പുരുഷന്മാർ പലരും ഒളിവിലായതിനാല്‍ണ്.ഇതോടെ വീടുകളില്‍ ഭക്ഷണസാധനങ്ങളും മരുന്നുകളും വാങ്ങാന്‍ ആളില്ലാതായി. ഓരോ വീട്ടിലേക്കും ആവശ്യമായ സാധനങ്ങള്‍ നാട്ടുകാരാണ് ഇപ്പോള്‍ എത്തിച്ചുകൊടുക്കുന്നത്.

സമരവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി പിടിയിൽ,  ഇന്നലെ പോലീസ് പിടികൂടിയവരുടെ എണ്ണം 4 ആയി. ഇന്നലെ രാവിലെ പിടികൂടിയ വാവാട് സ്വദേശി ഷഫീഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈകുന്നേരം മൂന്നു പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശി ഷബാദ് (30), കൂടത്തായി ഒറ്റപ്പിലാക്കിൽ മുഹമ്മദ് ബഷീർ (44),  കരിമ്പാലൻകുന്ന്  ജിതിൻ വിനോദ് (19) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇതോടെ പോലീസ് പിടിയിൽ ആയവരുടെ ആകെ എണ്ണം 9 ആയി. ഇതിൽ മുഹമ്മദ് ബഷീർ ,ഷബാദ് എന്നിവരെ നോട്ടീസ് നൽകി വിട്ടയച്ചു, ഇവർ വഴി തടസ്സപ്പെടുത്തിയ കേസിൽ മാത്രം ഉൾപ്പെട്ടവരാണ്.

ലക്കിടിയിൽ എം.ഡി.എം.എയുമായി തിരുവമ്പാടി,മാനിപുരം സ്വദേശികൾ അറസ്റ്റിൽ

വയനാട്:  ലക്കിടിയിൽ നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതിയും യുവാവും പിടിയിൽ.മാനിപുരം സ്വദേശി മുഹമ്മദ് ഷിഹാബ് (42), തിരുവമ്പാടി സ്വദേശിനി ശാക്കിറ (30) എന്നിവരാണ്അറസ്റ്റിലായത്.ഇവരിൽ നിന്നും 3.06 ഗ്രാം മെത്താംഫിറ്റമിനാണ് കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘം ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

 കൽപ്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി ജിഷ്ണു വിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവർ മയക്ക് മരുന്ന് സംഘത്തിലെ കണ്ണി കളവാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

കഫീലിനെതിരെ വീഡിയോ; കൂടുതൽ വിവരങ്ങൾ പുറത്ത് .പാസ്‌പോര്‍ട്ട് കഫീലിന്റെ കൈയില്‍, എന്നെ കൊല്ലും, അമ്മയുടെ അടുത്ത് പോകണം! സഹായം തേടിയത് പ്രധാനമന്ത്രി മോദിയോട്

എന്റെ ഗ്രാമം അലഹബാദിലാണ്… ഞാൻ സൗദി അറേബ്യയില്‍ എത്തി. കഫീലിന്റെ കൈവശം പാസ്‌പോർട്ട് ഉണ്ട്. ഞാൻ അവരോട് വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു, പക്ഷേ അവർ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്,” വിറയ്ക്കുന്ന ശബ്ദത്തോടെ യുവാവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍ ഈ വീഡിയോ എത്തിക്കാനായി ഇത് പരമാവധി പങ്കുവെക്കണമെന്ന് വൈകാരികമായ ഒരപേക്ഷയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. “നിങ്ങള്‍ മുസ്ലീമാണെങ്കില്‍, ഹിന്ദുവാണെങ്കില്‍ അല്ലെങ്കില്‍ ആരെയെങ്കിലും – സഹോദരാ, നിങ്ങള്‍ എവിടെയായിരുന്നാലും – ദയവായി സഹായിക്കൂ. ഞാൻ മരിക്കും. എനിക്ക് എന്റെ അമ്മയുടെ അടുത്തേക്ക് പോകണം,” എന്നും അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട അഭിഭാഷകൻ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെ ടാഗ് ചെയ്തുകൊണ്ട് സഹായം അഭ്യർത്ഥിച്ചു.

അതേസമയം ,വീഡിയോ അതിവേഗം പ്രചരിച്ചതോടെ, സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഉടൻ തന്നെ പ്രതികരിച്ചു. ആ വ്യക്തിയെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് എംബസി അറിയിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ സൗദി സുരക്ഷാ വകുപ്പ് നല്‍കിയ മറുപടി ഇന്ത്യൻ എംബസിയുടെ ശ്രമങ്ങള്‍ക്ക് വിരുദ്ധമായി നിന്നു. വീഡിയോയിലെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സൗദി സുരക്ഷാ വകുപ്പ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ തൻ്റെ അക്കൗണ്ടിന്റെ കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി ഈ വീഡിയോ റെക്കോർഡ് ചെയ്ത് പ്രസിദ്ധീകരിച്ചതെന്നാണ് അവരുടെ ആരോപണം.ഇത് ഏറെ ചർച്ച ചെയ്യപ്പെട്ട തോടെ പ്രവാസി കൾക്കു വലിയതോതിൽ നിയന്ത്രണം വരുമെന്ന ആശങ്കയുണ്ട്. നല്ല ബന്ധം പുലർത്തുന്ന രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കാൻ ഹേതു വാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.റീച്ച് കൂട്ടുന്നതിനേക്കാൾ ഏറെ ദുരൂഹതകൾ ബാക്കി യാവുകയും, പ്രധാനമന്ത്രി അടക്കമുള്ള വരിലേക്ക് എത്തുകയും ചെയ്യുന്ന തരത്തിലുള്ള വലിയ തോതിലുള്ള തന്ത്രമാണ് ഇയാൾ ചെയ്തത്.അധികൃതർ ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇയാളെ ഉടനെ തന്നെ നാട്ടിലേക്ക് തിരിച്ചയക്കാനുളള ആലോചനയും നടന്നു വരുന്നു.

കള്ളക്കേസും വേട്ടയാടലും അവസാനിപ്പിക്കണം യു.ഡി.എഫ്

താമരശേരി : ഇരകൾക്ക് നീതി ലഭിക്കണമെന്നും കളളക്കേസും വേട്ട യാടലും അവസാനിപ്പിക്കണമെന്നും യു.ഡി.എഫ്.നേതൃത്വം ആവശ്യപ്പെട്ടു.ശുദ്ധ വായുവിനും ശുദ്ധജലത്തിനും  വേണ്ടി അതിജീവനത്തിനായി താമരശേരി അമ്പായത്തോട്ടിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലേക്ക്  സമാധാനപരമായി ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനാധിപത്യപരമായി നടത്തിയ സമരത്തെ ഫാക്ടറി മാനേജ്മെന്റ് സി.പി.എം നേതാക്കന്മാരും പൊലീസിനെ ഉപയോഗിച്ച് മനപൂർവ്വം പ്രകോപനം ഉണ്ടാക്കിസാധാരണക്കാരുടെപ്രദേശത്തെ വീടുകളിൽ നിരന്തരം റെയ്ഡും പൊലീസ് രാജും നടപ്പാക്കി കള്ളക്കേസും വേട്ടയാടലും അറസ്റ്റും അവസാനിപ്പിക്കണമെന്ന്ഡി.സി.സിപ്രസിഡൻ്റ് അഡ്വ.പ്രവീൺകുമാർ ആവശ്യപ്പെട്ടു 

ഈനടപടിയിൽയു.ഡി.എഫ്പ്രദേശവാസികൾക്ക് വേണ്ടിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ ഉറപ്പ്  നൽകി.കഴിഞ്ഞ ദിവസം ഉണ്ടായ ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലെ ഇരകളെ യു.ഡി.എഫ് ജില്ലാ നേതൃത്വത്തിൻ്റെ ആഭിമുഖ്യത്തിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ചുകൊണ്ട് കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന നയം പിണറായി വിജയൻ സർക്കാർ തിരുത്തണമെന്നും ജീവിക്കുവാനായി ന്യായമായഅവകാശങ്ങൾപൊതുജനങ്ങൾക്ക് ജില്ലാ ഭരണകൂടം സാധിച്ചു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രദേശവാസികൾക്ക് വേണ്ടി സമരം
 യു.ഡി.എഫ് ഏറ്റെടുക്കുമെന്നും ഫാക്ടറി അടച്ചുപൂട്ടി മാലിന്യ പ്രശ്നം പരിഹരിക്കണമെന്നും ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അദ്ദേഹത്തോടൊപ്പം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാക്ക്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ ജയന്ത്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, യു.ഡി.എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡൻ്റ് സി. കെ കാസിം, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ടി ഭരതൻ, പി. പി കുഞ്ഞായിൽ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ ഹുസൈൻ കുട്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജോബി ഇലന്തൂർ, താമരശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി ഗിരീഷ് കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, ബ്ലോക്ക് ഭാരവാഹികളായ ജോസ് പൈക, തമ്പി പറകണ്ടത്തിൽ സന്നിദ്ധരായി.



ഫ്രഷ് കട്ട് സമരം; തീവ്രവാദ ആരോപണത്തിനെതിരെ മതനേതൃത്വം ക്ഷേത്രം രംഗത്ത്

താമരശേരി: ജനകീയ സമരത്തില്‍, തീവ്രവാദആരോപണമുന്നയിക്കുന്നതിനെതിരെ പ്രദേശത്തെ മതനേതൃത്വം രംഗത്തെത്തിയതോടെ പ്രതിരോധത്തിലായി സി.പി.എം ജില്ലാ കമ്മിറ്റി.
എല്ലാ മതവിഭാഗങ്ങളും സംഘടനകളും സഹവർത്തിത്വത്തോടെ കഴിയുന്ന നാട്ടില്‍ വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണം. പ്രശ്നം പരിഹരിക്കുന്നതിന് പകരം സമരക്കാരെ സംശയനിഴലില്‍ നിർത്തുന്ന നടപടി അംഗീകരിക്കാനാകില്ല എന്നും മത സാമുദായിക നേതാക്കള്‍ പറഞ്ഞു.

അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരായ സമരം അക്രമാസക്തമായതിനു പിന്നാലെ സിപിഎം നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെയാണ് മത സാമുദായിക നേതാക്കള്‍ രംഗത്ത് വന്നത്. സമരത്തിനെതിരായ തീവ്രവാദ ആരോപണം ദൗർഭാഗ്യകരമാണെന്ന് പ്രദേശത്തെ കരിങ്ങമണ്ണ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഏതെങ്കിലും ഛിദ്രശക്തികളല്ല ജനങ്ങളാണ് സമരം ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു.

ജനദ്രോഹ കമ്പനി ആറുവർഷമായിട്ടും അടച്ചുപൂട്ടാനാവാത്ത സർക്കാർ നടപടിയുടെ ജാള്യത മറച്ചുവെക്കാനാണ് സമരക്കാർക്കെതിരെ വർഗീയ, തീവ്രവാദ ആരോപണങ്ങളുന്നയിക്കുന്നതെന്ന് മുസ്‍ലിം മത നേതാക്കളും പറഞ്ഞു.

നാട്ടില്‍ ഛിദ്രതയുണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്നും പ്രവർത്തനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവർ മാറിനില്‍ക്കണമെന്ന് പ്രദേശത്തെ സെന്‍റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാദർ ബേസില്‍ തമ്ബിയും ആവശ്യപ്പെട്ടു. വിഷയത്തില്‍ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ നേതൃത്വത്തിന്‍റെയും പൊലീസിന്‍റെയും നിലപാടുകള്‍ക്കെതിരെ പ്രാദേശിക സിപിഎം പ്രവർത്തകരും രംഗത്ത് വന്നിരുന്നു.

ഫ്രഷ്ക്കട്ട് വിരുദ്ധ പ്രക്ഷോഭം;ഒരാളെ കാർ തടഞ്ഞു പിടികൂടി

താമരശ്ശേരി:ഫ്രഷ്ക്കട്ട് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത ആളെ കാർ തടഞ്ഞു നിർത്തി പിടികൂടി.കൊടുവള്ളി വാവാട് സ്വദേശി ഷഫീഖ് ആണ് പിടിയിലായത്, താമരശ്ശേരി ടൗണിൽ വെച്ചാണ്  ഇയാളെ പൊലീസ് കാർ തടഞ്ഞു നിർത്തി പിടികൂടിയത്.ഇതോടെ സംഘർഷവുമായി ആറ് പേർ പിടിയിലായി.361 ഓളം പേരെ പ്രതികളാക്കി യാണ് പൊലീസ് കേസെടുത്തത്.സംഭവദിവസത്തെ സി.സി.ടി.വി, വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് നടപടി.സംഭവവുമായി ബന്ധമില്ലാത്ത വരെ വീടുകളിലും രാത്രി കാലങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.എന്നാൽ പ്രതി പ്പട്ടികയിലുളളവരെ തിരഞ്ഞാണ് പരിശോധന നടത്തുന്നത് എന്ന് പൊലീസ് വ്യക്തമാക്കി.

അവേലത്ത് മഖാം ഉറൂസിന് തിങ്കളാഴ്ച സമാപനം. നാളെ (ഞായർ) അന്നദാനം._

കാന്തപുരം: അവേലത്ത് മഖാം ഉറൂസ്  തിങ്കളാഴ്ച സമാപിക്കും. രാത്രി 7 മണിക്ക് നടക്കുന്ന സമാപന പൊതുസമ്മേളനത്തിൽ
സമസ്ത പ്രസിഡണ്ട് ഇ   സുലൈമാൻ മുസ്ലിയാർ,  കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ  ബുഖാരി,സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹിമാൻ സഖാഫി, പ്രൊഫ. അവേലത്ത് സയ്യിദ് അബ്ദുൽ സബൂർ തങ്ങൾ, ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി സംബന്ധിക്കും.

നാളെ (ഞായർ) രാവിലെ 9 മണി മുതൽ മഖാം പരിസരത്ത് വെച്ച് അന്നദാനം വിതരണം നടക്കും. 

*

കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ച് അപകടം; വയനാട് സ്വദേശി കളായ രണ്ടുപേർക്ക് ദാരുണാന്ത്യം"

കൊല്ലേഗൽ–കോഴിക്കോട് ദേശീയപാതയിൽ ബേഗൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 വയനാട് സ്വദേശികൾ മരിച്ചു. 3 പേർക്ക് പരുക്ക്. കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടിൽ ബഷീർ (53), ബഷീറിന്റെ സഹോദരിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ (28) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മുഹമ്മദ് ഷാഫി (32), മകൻ ഏസം ഹനാൽ (3), ബഷീറിന്റെ ഭാര്യ നസീമ (42) എന്നിവരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10നാണ് അപകടം. ബഷീറും ജഷീറയും തൽക്ഷണം മരിച്ചു. മൃതദേഹം ബേഗൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. തായ്‌ലാൻഡിൽ നിന്ന്  ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി തിരിച്ച് നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം."
 

ഹാദിയ കേസ് പരാമര്‍ശിച്ച് യുപിയിലെ മതംമാറ്റ നിരോധന നിയമത്തിനെതിരേ സുപ്രിംകോടതി

ന്യൂഡൽഹി:വിശ്വാസ സ്വാതന്ത്ര്യം പരമപ്രധാനമെന്ന് ഹാദിയ കേസ് പരാമര്‍ശിച്ച് യുപിയിലെ മതംമാറ്റ നിരോധന നിയമത്തിനെതിരേ ആഞ്ഞടിച്ച് സുപ്രിംകോടതി. ഏകപക്ഷീയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഉത്തര്‍പ്രദേശിലെ മതംമാറ്റ നിരോധനനിയമത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രിംകോടതി പരാമർശം.മറ്റൊരു വിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് യു.പിയിലെ മതംമാറ്റ നിയമം വളരെ ഭാരമുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഏത് വിശ്വാസവും സ്വീകരിക്കാനുള്ള അവകാശം പരമപ്രധാനമാണെന്ന് കേരളത്തിലെ ഹാദിയ കേസ് പരാമര്‍ശിച്ചു കൊണ്ട് സുപ്രിം കോടതി നിരീക്ഷിച്ചു.
കേസ് പരിഗണിക്കവെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തിലെ ചില വ്യവസ്ഥകളെക്കുറിച്ച് ജഡ്ജിമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ആശങ്കയും രേഖപ്പെടുത്തി.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ചിന്ത, ആവിഷ്‌കാരം, വിശ്വാസം, ആരാധന എന്നീ കാര്യങ്ങളില്‍ സ്വാതന്ത്ര്യമുണ്ടെന്നും ഈ സ്വാതന്ത്ര്യം രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെ അടിത്തറയാണെന്നും കോടതി വ്യക്തമാക്കി. ആളുകളെ ബലപ്രയോഗത്തിലൂടെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് അലഹബാദിലെ സാം ഹിഗ്ഗിന്‍ബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ടെക്നോളജി ആന്‍ഡ് സയന്‍സിലെ വൈസ് ചാന്‍സലര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ എഫ്.ഐ.ആറുകള്‍ റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.


ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറാന്‍ തീരുമാനിച്ചാല്‍ ആ വ്യക്തി ഇതേകുറിച്ച് ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ പോയി സത്യവാങ്മൂലം നല്‍കാന്‍ നിര്‍ബന്ധമാക്കിയത്, മതംമാറ്റമെന്ന പൗരന്റെ അവകാശത്തിന്‍മേലുള്ള ഭരണകൂട ഇടപെടലാണെന്ന് കോടതി നിരീക്ഷിച്ചു. ഓരോ മതപരിവര്‍ത്തന സംഭവങ്ങളിലും പൊലിസ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ മജിസ്ട്രേറ്റിന് ബാധ്യതയുണ്ടെന്ന വ്യവസ്ഥയിലും കോടതി സംശയം പ്രകടിപ്പിച്ചു.

മതപരിവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വ്യവസ്ഥ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം സംരക്ഷിക്കുന്ന സുപ്രിംകോടതിയുടെ തന്നെ നേരത്തെയുള്ള വിധിന്യായങ്ങള്‍ക്ക് അനുസൃതമാണോ എന്ന് കോടതി ആരാഞ്ഞു. മതപരിവര്‍ത്തന പ്രക്രിയയില്‍ ഭരണകൂടത്തിന്റെ പങ്കാളിത്തവും ഇടപെടലുകളും പ്രകടമാണ്. നിയമത്തിലെ ചില ഭാഗങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

യു.പിയിലെ നിയമം അനുസരിച്ച് മതം മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തി 60 ദിവസം മുമ്പ് നിര്‍ദ്ദിഷ്ട അതോറിറ്റിക്ക് മുന്നില്‍ ബലപ്രയോഗമോ ബാഹ്യസ്വാധീനമോ പ്രലോഭനമോ ഇല്ലെന്ന് പ്രഖ്യാപിക്കണം. തുടര്‍ന്ന് അന്വേഷണം നടത്താന്‍ അതോറിറ്റി പൊലിസിന് നിര്‍ദ്ദേശം നല്‍കും. അധികൃതരെ അറിയിക്കാതെ മതംമാറിയാല്‍ മൂന്നുവര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്.


മൗലികാവകാശം സംബന്ധിച്ച ഭരണഘടനയുടെ 25ാം വകുപ്പില്‍ മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും അത് ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കാനുള്ള തെരഞ്ഞെടുപ്പും ഉള്‍പ്പെടെയുള്ള സ്വകാര്യത അവകാശങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് കെ.എസ് പുട്ടസ്വാമി വിധി ഉദ്ധരിച്ച് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

കേരളത്തിലെ ഹാദിയാ കേസും കോടതി ഓര്‍മിപ്പിച്ചു. മതം ആചരിക്കുന്നതിനും സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, വിവാഹ സമയത്ത് വിശ്വാസത്തിന്റെ തെരഞ്ഞെടുപ്പുകളില്‍ ഒരു വ്യക്തിയുടെ സ്വയംനിര്‍ണയാധികാരം പരമപ്രധാനമാണെന്ന് ഉറപ്പാക്കണമെന്ന് ഹാദിയാ കേസ് പരാമര്‍ശിച്ച് കോടതി പറഞ്ഞു. ഒരു പങ്കാളിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാനോ അതില്‍ തീരുമാനമെടുക്കാനുള്ള കഴിവ് പരിമിതപ്പെടുത്തുന്നതിനോ പോലും ഭരണകൂടത്തെയും നിയമത്തെയും ഹാദിയാ കേസില്‍ വിലക്കിയ കാര്യവും കോടതി ഓര്‍മിപ്പിച്ചു.

Friday, October 24, 2025

വ്യൂവേഴ്സ് കൂട്ടാൻ കഫീലിനെതിരെ വീഡിയോ; കിട്ടി യത് എട്ടിന്റെ പണി

ദമാം: കഫീലിനെതിരെ ആരോപണം ഉന്നയിച്ച്നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പ്രചരിച്ചതോടെ സത്യാവസ്ഥ തേടി സഊദി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ പ്രവാസിക്കെതിരെ നടപടി. കഫീലിനെതിരെ ആരോപണം നടത്തുന്ന വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് കിഴക്കൻ പ്രവിശ്യാ പോലീസ് ഒരു ഇന്ത്യൻ പ്രവാസിയെ വിളിച്ചുവരുത്തി.

പ്രചരിക്കുന്ന ക്ലിപ്പ് നിരീക്ഷിച്ചതിനു ശേഷമാണ് നടപടി സ്വീകരിച്ചതെന്നും ബന്ധപ്പെട്ട അധികാരികൾ അന്വേഷണം ആരംഭിച്ചതായും അന്വേഷണത്തിനൊടുവിൽ പ്രവാസിയെതിരിച്ചറിയുന്നതിലേക്കും സമൻസ് അയയ്ക്കുന്നതിലേക്കും കാരണമായതായും കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് വിശദീകരിച്ചു.

പ്രവാസിയും തൊഴിലുടമയും തമ്മിൽ ഒരു തർക്കവും ഇല്ലെന്ന് അന്വേഷണങ്ങൾ തെളിയിച്ചതായി ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. ക്ലിപ്പിൽ പ്രചരിച്ചതോ സൂചിപ്പിച്ചതോ ആയ കാര്യങ്ങളുടെ ആധികാരികതയെ നിരാകരിക്കുന്നതാണ് സംഘത്തിന്റെ കണ്ടെത്തൽ.

നിയമലംഘകനായ പ്രവാസിക്കെതിരെ പ്രാരംഭനിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ബാധകമായ ചട്ടങ്ങൾക്കനുസൃതമായി അയാൾക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



പ്രാഥമിക അന്വേഷണത്തിൽ, പ്രവാസി വീഡിയോ ചിത്രീകരിക്കുകയും പോസ്റ്റ് ചെയ്യുകയും ചെയ്ത‌ത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലെ വ്യൂ വേഴ്‌സും ലൈക്കും ഷെയറും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വീഡിയോ എന്നാണ് പോലീസ് കണ്ടെത്തൽ.

*എന്താണ് പിഎം ശ്രീ; ഇതിലൂടെ കേരളത്തിന് എന്ത് ലഭിക്കും, കേന്ദ്ര ബ്രാന്‍ഡിങ്ങിനായി സ്കൂൾ വിട്ടു കൊടുക്കണമോ? എതിര്‍പ്പ് എന്തിന്…?*

ഇപ്പോൾ ഏറെ പരസ്യമായ ചർച്ചകൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന 
പിഎം ശ്രീ എന്താണ് ? ഭരണകഷിയായ  സി.പി.ഐ അടക്കമുള്ള വർ എതിർക്കുന്നത്? ഇതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ, പലരും കരുതുന്നത് പോലെ കേന്ദ്ര ത്തിന് വേണ്ടി സി.പി.എം നേതൃത്വം വഴങ്ങി യതാണോ?
ഒന്ന് പരിശോധിക്കാം -അറിയാം എന്താണ് പി.എംശ്രീ?

സ്‌കൂള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. 14500ല്‍ അധികം സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വികസിപ്പിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് പറയുന്നു.

ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എന്‍ഇപി) മികവ് പ്രദര്‍ശിപ്പിക്കുന്നതാണ് പദ്ധതി. വിദ്യാഭ്യാസത്തില്‍ വര്‍ഗീയതയും വാണിജ്യവത്കരണവും ആരോപിച്ച് ഇടതുപക്ഷം രാഷ്ട്രീയവും നയപരവുമായി പദ്ധതിയെ എതിര്‍ത്ത് വരികയായിരുന്നു. 2023-27 വര്‍ഷത്തേക്ക് വിഭാവനം ചെയ്ത പദ്ധതിയാണിത്. ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂള്‍ പിഎം ശ്രീയായി വികസിപ്പിക്കും. ആര്‍എസ്എസ് അജന്‍ഡയും മറ്റും ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം പദ്ധതി നടപ്പാക്കിയിരുന്നില്ല.



ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപയാണ് ചെലവഴിക്കുക. കേന്ദ്ര-സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാകും ചെലവ് വഹിക്കുക. അതിനാല്‍ കേരളം പണംമുടക്കി വികസിപ്പിച്ച സ്‌കൂള്‍ കേന്ദ്ര ബ്രാന്‍ഡിങ്ങിനായി വിട്ടു കൊടുക്കണമോയെന്നാണ് സിപിഐയുടെ ചോദ്യം. പദ്ധതി നടപ്പാക്കാനുള്ള ശുപാര്‍ശ മുമ്പ് മന്ത്രിസഭയിലെത്തിയപ്പോള്‍ സിപിഐ എതിര്‍ത്തതിനാല്‍ മുന്നോട്ടുപോയില്ല. തമിഴ്നാടിനെപ്പോലെ സുപ്രീംകോടതിയില്‍ പോകാന്‍ ആലോചന വന്നെങ്കിലും സമയം പാഴാക്കലാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാദം.




എന്നാല്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതംവാങ്ങി, പിഎം-ശ്രീ നടപ്പാക്കാനുള്ള നടപടികളെടുക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. ഇത്  വാര്‍ത്തയായതോടെയാണ് വിഷയം വിവാദമാകുന്നതും സിപിഐ പരസ്യ പ്രതികരണവുമായി രംഗത്തെത്തുന്നതും.

കേന്ദ്രം പണം തരാതിരിക്കാന്‍ നോക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പദ്ധതി നടപ്പാക്കാനുള്ള ന്യായമായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്.

'1466 കോടി രൂപ എന്തിനു വെറുതേ കളയണം? അതു വാങ്ങി കുട്ടികള്‍ക്കു പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വിദ്യാഭ്യാസത്തിന് എതിരായ എന്തെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കാം. സിപിഐക്കു എതിര്‍പ്പുണ്ടെന്നു തോന്നുന്നില്ല. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളൊക്കെ കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലേ' മന്ത്രി വാദിച്ചു.

പിഎം ശ്രീ ഒരു സിപിഎം-സിപിഐ തര്‍ക്കമല്ലെന്നും ഏതാനും ലക്ഷങ്ങളുടെ പേരില്‍ ആശയപരമായ വിട്ടുവീഴ്ച പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി.

  'തിരഞ്ഞെടുപ്പ് വരാനിരിക്കേ, ഇങ്ങനെയൊരു പദ്ധതിയില്‍ പങ്കാളിയാവുന്നത് ഇടതുസര്‍ക്കാരിന് ഭൂഷണമല്ല. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നല്‍കാത്തതില്‍ കേന്ദ്രത്തെ തുറന്നുകാട്ടി സമീപിച്ചാല്‍ ആ പണം ജനങ്ങള്‍ തരും. ബംഗാളില്‍ വികസനപദ്ധതിക്കായി രക്തം ശേഖരിച്ച പാര്‍ട്ടിയാണ് സിപിഎം' എന്നും ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസ് തീട്ടൂരത്തിനു വഴങ്ങി രാഷ്ട്രീയനിലപാടും നയവും ഇടതുസര്‍ക്കാര്‍ ബലികഴിക്കരുതെന്ന് സിപിഐ മുഖപത്രത്തില്‍ ലേഖനവും വന്നു.

സിപിഐ നിലപാട് കടുപ്പിച്ചതോടെ, പിഎം-ശ്രീ സ്‌കൂള്‍ നടപ്പാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ഇടതുമുന്നണി ചര്‍ച്ചചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. സിപിഐയുടെ എതിര്‍പ്പ് അവഗണിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും പറയുകയുണ്ടായി. മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടേ മുന്നോട്ട് പോകൂ എന്നായിരുന്നു ബേബിയുടെയും വാദം. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഇപ്പോള്‍ പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേരാണ് പി.എം. ശ്രീ. ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയവും കേന്ദ്രസിലബസും നടപ്പിലാക്കേണ്ടിവരും. ഇതിനൊപ്പം പി.എം ശ്രി സ്‌കൂള്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്‌കൂളില്‍ സ്ഥാപിക്കണം. ഇതില്‍ ബ്രാന്‍ഡിങ്ങിനോടും ദേശീയ വിദ്യാഭ്യാസ നയത്തിനോടുമാണ് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുണ്ടായിരുന്നത്.


ദേശീയ വിദ്യാഭ്യാസ നയം ആര്‍എസ്എസ് അജണ്ടയാണെന്നാണ് മുമ്പ് സിപിഎമ്മും സിപിഐയുമൊക്കെ നിലപാടെടുത്തിരുന്നത്. ഈ സ്‌കൂളുകളില്‍ സംസ്ഥാന സിലബസിന് പകരം എന്‍സിആര്‍ടിയുടെ സിലബസ് അനുസരിച്ചാകും പഠനം നടത്തേണ്ടത്.

ആര്‍എസ്എസ് സങ്കല്‍പ്പത്തിലുള്ള ദേശീയത അടിച്ചേല്‍പ്പിക്കുക, ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുക, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങള്‍ കേന്ദ്രനിയന്ത്രണത്തിലേക്ക് പോകും തുടങ്ങിയവയാണ് ഇതിനെതിരെ ഉയരുന്ന ആരോപണങ്ങള്‍.

ഇതിന് പുറമെ സ്‌കൂളിന്റെ ഘടനയിലും മാറ്റമുണ്ടാകും. കേന്ദ്രനയമനുസരിച്ച് പ്രീസ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസുവരെയാണ് ആദ്യ ഘട്ടം, മൂന്നുമതല്‍ അഞ്ചാം ക്ലാസുവരെ രണ്ടാം ഘട്ടം. ആറുമുതല്‍ എട്ടുവരെ മൂന്നാം ഘട്ടം. ഒമ്പതുമുതല്‍ 12-ാം ക്ലാസുവരെ നാലാം ഘട്ടം. 5+3+3+4 എന്ന രീതിയാണ് കേന്ദ്രനയത്തില്‍ പറയുന്നത്. ഇത് കേരളം അംഗീകരിച്ച വിദ്യാഭ്യാസ നയവുമായി ചേര്‍ന്നു പോകുന്നതല്ല.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് പി.എം-ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കാതിരുന്നത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിര്‍പ്പ് കാരണമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാത്തത്. ഇതേത്തുടര്‍ന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഈ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപെട്ട പണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു.

പിഎം ശ്രീയില്‍ കേരളത്തിന്റെ മനംമാറിയെങ്കിലും തമിഴ്‌നാട് നിയമപോരാട്ടത്തിലാണ്. സമഗ്രശിക്ഷയ്ക്കുള്ള വിഹിതം കേന്ദ്രം തടഞ്ഞപ്പോള്‍ കോടതിയെ സമീപിച്ച് തമിഴ്‌നാട് ഫണ്ട് നേടിയെടുക്കുകയായിരുന്നു. സമഗ്രശിക്ഷയ്ക്ക് 2152 കോടി രൂപയുടെ കേന്ദ്രഫണ്ട് കിട്ടാത്തതിനാല്‍ സ്വകാര്യവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള 25 ശതമാനം വിദ്യാര്‍ഥിപ്രവേശനം തമിഴ്‌നാട് നിര്‍ത്തിവെച്ചിരുന്നു. പ്രശ്‌നം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി. തുടര്‍ന്ന്, രണ്ട് അധ്യയനവര്‍ഷങ്ങളിലായി ആര്‍ടിഇ ഘടകത്തില്‍ സമഗ്രശിക്ഷയ്ക്കു തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.

ഫ്രഷ്ക്കട്ട് പ്രക്ഷോഭം; മഞ്ചേരി സ്വദേശി കൂടി പിടിയിൽ

താമരശേരി: ഫ്രഷ്ക്കട്ട് സമരത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ   ഒരാൾ കൂടി പൊലീസ് പിടിയിൽ,  മലപ്പുറം  മഞ്ചേരി  സ്വദേശി സൈഫുള്ളയാണ് പിടിയിലായത്. ഇതോടെ പോലീസിൻ്റെ പിടിയിലായവരുടെ എണ്ണം 5 ആയി. എടപ്പാളിൽ നിന്നാണ്  സൈഫുള്ളയെ പിടികൂടിയത്.

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...