താമരശേരി:താമരശ്ശേരി ഓമശ്ശേരി കോടഞ്ചേരി പഞ്ചായത്തുകളെ ബാധിക്കുന്ന ഫ്രഷ് കട്ട് പരിസര മലിനീകരണത്തിനെതിരെ നടന്ന ഗാന്ധിയൻ മാർഗ്ഗ സമരം മുൻ എംഎൽഎ. വി. എം. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ശുദ്ധ വായുവിനും ജലത്തിനും വേണ്ടി ഫ്രഷ് കട്ട് പ്രദേശവാസികൾ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് താമരശ്ശേരി ഗാന്ധി പാർക്കിൽ അസീസ് അവേലം കാലത്തു മുതൽ വൈകുന്നേരം വരെ നിരാഹാരം സത്യാഗ്രഹം നടത്തുകയുണ്ടായി. ജനശ്രദ്ധ പിടിച്ചുപറ്റിയ മഹാത്മാഗാന്ധിയുടെ വേഷവിധാനത്തിൽ മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച സഹന സമരത്തിന്റെ ഒരു നേർ കാഴ്ചയായിരുന്നു ഇന്നലെ ഗാന്ധി പാർക്കിൽ നടന്ന സത്യാഗ്രഹ സമരം .കാവിൽ പി മാധവൻ, സൈനുൽ അബിദിൻ തങ്ങൾ, മനോജ് കുമാർ മാസ്റ്റർ, അനുപമ അശ്റഫ്, അഷ്റഫ് കോരങ്ങാട്, അഡ്വക്കേറ്റ് ജോസഫ് മാത്യു, മുസ്തഫ, മജീദ് കോരങ്ങാട്, ബദറുദ്ദീൻ ഹാജി, കബീർ താമരശ്ശേരി, കരിം പുതുപ്പാടി തുടങ്ങി രാഷ്ട്രീയ മേഖലയിലെയും സാംസ്കാരിക മേഖലയിലെയും ട്രേഡ് യൂണിയൻ മേഖലയിലെയും ഒട്ടനവധി ആളുകൾ അഭിവാദ്യം അർപ്പിക്കാൻ എത്തുകയും നിരാഹാര സമരത്തിൽ പങ്കെടുക്കുകയും ചെയ്തു.
No comments:
Post a Comment