Tuesday, October 28, 2025

ഒരു തുള്ളി രക്തമോ, ഒരു തുണ്ട് മാംസമോ ശേഷിക്കുന്നത് വരെ പോരാട്ടം തുടരുക..'; ഫ്രഷ് കട്ട് സമരം തുടരുമെന്ന് ടി.മെഹറൂഫ്"

താമരശ്ശേരി:  ഫ്രഷ് കട്ട് സമരം തുടരുമെന്ന് ഡിവൈഎഫ്ഐ നേതാവ് ടി.മെഹറൂഫ്.കേസിലെ ഒന്നാം പ്രതിയാണ്  ടി.മെഹറൂഫ്. മെരുങ്ങാൻ കൂട്ടാകാത്ത,കീഴടങ്ങാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടമാണ് നടക്കുന്നത്.ഫ്രഷ് കട്ട് ആക്രമിക്കുക എന്നതും, തൊഴിലാളികളെ കയ്യേറ്റം ചെയ്യുക എന്നതും ജനകീയ സമര സമിതി നിശ്ചയിച്ചതല്ല. മുതലെടുപ്പ് നടത്തിയവരെ പൊലീസ് കണ്ടെത്തട്ടെയെന്നും ഒളിവിൽ കഴിയുന്ന മെഹറൂഫിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.താമരശ്ശേരിയിൽ ഇന്ന് കടയടച്ച് പ്രതിഷേധം നടക്കും . രാവിലെ 9:30 മുതൽ 12 വരെയാണ് പ്രതിഷേധം . ഇതിൻ്റെ ഭാഗമായി ജനകീയ സദസ്സ് നടത്തുകയും, ഭക്ഷ്യ കിറ്റ് വിതരണം നടത്തുകയും ചെയ്യും
താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ കലക്ടർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ സമരസമിതി അംഗങ്ങളെ ക്ഷണിച്ചിട്ടില്ല . രാഷ്ട്രീയ പാർട്ടികളുടെ ജില്ല ഭാരവാഹികളെ മാത്രമാണ് ക്ഷണിച്ചത് . ഇതിനെതിരെ പ്രതിഷേധം ശക്തമാണ് .

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...