താമരശേരി :കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ഇരകൾ നടത്തിയ സമരത്തിനിടയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ ഇരകളുടെ വീടുകളിൽ അർദ്ധരാത്രിയിലും പൊലീസ് നടത്തുന്ന ഇടപെടൽ അടിയന്തിരമായിഅവസാനിപ്പിക്കാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ മുസ്‌ലിം ലീഗ് ഒരുക്കമാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ പറഞ്ഞു.
ഫ്രഷ് കട്ട് അനിഷ്ട സംഭവങ്ങളുടെ പേരിൽ നിരപരാധികളെ പോലീസ് വേട്ടയാടുന്നതിനുംഅർദ്ധരാത്രിയിലും സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകളിലേക്ക് പൊലീസ് എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനും എതിരെ താമരശേരി അമ്പലമുക്കിൽ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാലിന്യ സംസ്കരണ പ്ലാന്റിന്റെ ദുർഗന്ധം അനുഭവിക്കുന്ന കോഴിക്കോട് ജില്ലയിലെ നാലു പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ നടത്തുന്ന സമരത്തിന്
മുസ്‌ലിംലീഗ്സമരഭൂമിയിൽ ഇരകൾക്കൊപ്പം നിൽക്കും. നിയമപരമായും പ്രത്യക്ഷ സമരത്തിനും ഇരകൾക്കൊപ്പം നിന്ന് സ്വന്തമായി ജീവിക്കാനുള്ള അവരുടെ മൗലികാവകാശങ്ങളെ സംരക്ഷിച്ച് കിട്ടുന്നതുവരെ പോരാട്ട ഭൂമിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അനിഷ്ട സംഭവങ്ങൾ സംബന്ധിച്ച് പോലീസിന്റെ ഇടപെടലിൽ ദുർഹതയുണ്ട്.കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.കെ. വി മുഹമ്മദ് അധ്യക്ഷനായി.സി.പി ചെറിയ മുഹമ്മദ് ,മുൻ എം.എൽ.എ വി. എം ഉമ്മർ ,എ.അരവിന്ദൻ അഹമ്മദ് കുട്ടി ഉണ്ണികുളം, ഇ. പി.ബാബു കെ.കെ.എ ഖാദർ,നാസർ ഫൈസി കൂടത്തായി, പി.എസ് മുഹമ്മദലി, പി.ടി. മുഹമ്മദ് ബാപ്പു,കെ.എം അഷ്റഫ്, എ.കെ. കൗസർ,ജെ.ടി. അബ്ദുറഹിമാൻ, സി.പി. കുഞ്ഞമ്മദ്, എൻ.പി. മുഹമ്മദലി , എം.ടി. അയ്യൂബ് ഖാൻ, എ.പി സമദ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ സംഗമത്തിന്
കുടുക്കിൽ മൂസ, എ.കെ അസീസ്, വാഹിദ് അണ്ടോണ,കെ എം ആബിദ്, മുനീർ പാലോപാലം, കുടുക്കിൽ ഉസൈൻ കുട്ടി കെ.ജാഫർ ഷംസു നേതൃത്വം നൽകി.
No comments:
Post a Comment