താമരശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച "മലിനമാക്കല്ലേ പ്രണാവയുവും, ജീവജലവും, ചേർന്ന് നിൽക്കാം ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമിതിക്കൊപ്പം" എന്ന വിഷയത്തിലുള്ള ജനസദസ്സ് ശ്രദ്ധേയമായി- യൂണിറ്റ് പ്രസിഡന്റ് പി. സി അഷ്‌റഫിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സാഹിത്യ കാരനും ചിന്തകനുമായ MN കാരശ്ശേരി ഉത്ഘാടനം ചെയ്തു.
രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം മാത്രമല്ലാ രാഷ്ട്രീയ പ്രവർത്തനം എന്നും ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്കെതിരെയുള്ള പ്രവർത്തനമാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തതനമെന്നും M N കാരശ്ശേരി പറഞ്ഞു.
ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കാനുള്ള മനസ്സാണ് എല്ലാവർക്കും വേണ്ടതെന്നും, നിയമങ്ങൾ കാറ്റിൽ പറത്തി ഒരു സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും പ്രമുഖ പത്രപ്രവർത്തകൻ A സജീവൻ പറഞ്ഞു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
No comments:
Post a Comment