Wednesday, October 29, 2025

ഫ്രഷ് കട്ട് : തത്കാലം തുറക്കില്ല, പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പഠിക്കും,നിരപരാധികൾക്കതിരെ പൊലീസ് നടപടി ഉണ്ടാകില്ല.

കോഴിക്കോട്: താമരശേരിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് തത്കാലം തുറക്കില്ല. സമിതിയുടെ റിപ്പോർട്ടിന് ശേഷം തീരുമാനം എടുക്കും.ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രുപീകരിക്കാൻ കോഴിക്കോട് കലക്ടർ വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനമായി. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയാകും സമിതി. നിരപരാധികൾക്കതിരെ പൊലീസ് നടപടി ഉണ്ടാകില്ലെന്നും കലക്ടർ യോഗത്തിൽ ഉറപ്പ് നൽകി.സംഘർഷത്തിൽ കുറ്റക്കാരാണെന്ന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യമുണ്ടെങ്കിൽ മാത്രമേ വീടുകൾ കയറിയിറങ്ങിയുള്ള പരിശോധനകൾ നടത്താൻ പാടുള്ളൂ എന്നാണ് പ്രധാനമായും സർവ്വകക്ഷിയോ​ഗത്തിൽ കലക്ടർ നിർദേശിച്ചത്.എല്ലാ രാഷ്ട്രീയ പാർട്ടികളെയും കൂട്ടിച്ചേർത്ത് ഒരു സമിതി രൂപീകരിക്കാനും പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാനും യോ​ഗത്തിൽ തീരുമാനമായി. കൂടാതെ, പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്തുകൊണ്ട് യോ​ഗത്തിന് ശേഷം പ്ലാന്റ് എന്ന് തുറക്കുമെന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്നും നിരപരാധികൾക്കെതിരെ പൊലീസ് നടപടി ആവർത്തിക്കില്ലെന്നും സർവ്വകക്ഷി യോ​ഗത്തിൽ കലക്ടർ പറ‍ഞ്ഞു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...