കൊച്ചി: ശത്രുത തീർക്കാൻ മുന്‍ ഭര്‍ത്താവിനെതിരേ യുവതി നല്കിയ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. വിവാഹമോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവിനെതിരേ പ്രതികാരം ചെയ്യാനാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. 2013ല്‍ തനിക്ക് പതിനേഴ് വയസ് പ്രായമുള്ളപ്പോള്‍ തന്നെ പീഡിപ്പിച്ചെന്നും 2020ലാണ് വിവാഹം കഴിച്ചതെന്നുമാണ് ഹരജിക്കാരി ആരോപിച്ചത്. 2021 മാര്‍ച്ചിലാണ് വിവാഹമോചനം നടന്നത്. അതിന് ശേഷമാണ് എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് പോലിസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പോലിസ് കുറ്റപത്രം നല്‍കുകയായിരുന്നു. എന്നാല്‍, തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്ന് മുന്‍ ഭര്‍ത്താവ് വാദിച്ചു. 2013ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ കേസ് നല്‍കിയത് 2021ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപിക്കപ്പെടുന്ന പീഡനത്തിന് ശാസ്ത്രീയമോ ഫോറന്സികോ ആയ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്
Subscribe to:
Post Comments (Atom)
മരണത്തിലും പിരിയാതെ കൂട്ടുകാർ
കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment