Sunday, October 26, 2025

പ്രക്ഷക്കട്ട് സമരം;പോലിസിനെതിരെ ഗുരുതര ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് സൈനുൽ ആബിദീൻ തങ്ങൾ

താമരശേരി:പ്രക്ഷക്കട്ട് സമരത്തിൽ പൊലിസിനെതിരെ ഗുരുതര ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവും താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന സൈനുൽ ആബിദീൻ തങ്ങൾ.താമരശേരി ഡി.വൈ.എസ്.പി യെ സ്ഥലം മാറ്റിയതിലും, എസ്.പിനേരിട്ട് എത്തി ലാത്തിച്ചാർജ്ജിന് തുടക്കം കുറിച്ചതിലും, ഫാക്ടറിയിലേക്കുള്ള റോഡ്പൊലീസ്തടസ്സപ്പെടുത്താതിരുന്നതിലും ദുരൂഹത ആരോപിച്ചാണ്  തങ്ങൾ രംഗത്ത് വന്നത്.
ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയത് സമരസമിതിയല്ലെന്നും, പൊലീസിലെ ഉന്നതരും,ഫാക്ടറിമുതലാളിമാരുമാണെന്ന് സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.

സമരക്കാരുമായി നിരന്തരം അനുരഞ്ജന ചർച്ചകൾ നടത്തുകയും, ഫാക്ടറിയുടെ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത താമരശേരി ഡി.വൈ.എസ്.പി കെ സുഷീറിനെ  പൊടുന്നനെ മാറ്റുകയും, സമര ദിവസം ഫാക്ടറിയിലേക്കുള്ള വഴി തടസ്സപ്പെടുത്താതെ പോലീസിനെ നേരെ എതിർവശത്തെ റോഡിൽ നിർത്തുകയും, ലാത്തിച്ചാർജ്ജ് നടന്നപ്പോൾ ആളുകളെ ഫാക്ടറിയുടെ ഭാഗത്തേക്ക് ഓടിച്ചുവിട്ടതും ,റൂറൽ എസ്പി നേരിട്ട് എത്തി സമരസമിതി പ്രവർത്തകരെ മർദ്ദിക്കാൻ ആരംഭിച്ചതും ദുരൂഹത വർദ്ദിപ്പിക്കുന്നതാണ്.

ഫാക്ടറിക്ക് മുന്നിലേക്ക് സമരക്കാർ എത്തിയാൽ മാത്രമേ ഫാക്ടറി ആക്രമിച്ചു എന്നു കാണിച്ച് കേസെടുക്കാൻ പറ്റുകയുള്ളൂ, അതിനായാണ് സമരക്കാർ ഫാക്ടറി ഭാഗത്തേക്ക് കടക്കുന്നത് തടയാൻ പോലീസിനെനിയോഗിക്കാതിരുന്നത്, സമരക്കാർക്ക് ഇടയി ലേക്ക് ലോറി എടുക്കാൻ നിർദ്ദേശിച്ചതും എസ്.പി തന്നെയാണ്. ജനങ്ങൾ ശാന്തരായി ഇരിക്കുന്ന അവസരത്തിലാണ് എസ്. പി പ്രകോപനമുണ്ടാക്കിയത്, സമര സ്ഥലത്ത് ടിയർഗ്യാസ് പൊട്ടിയതു മൂലം തളർന്നു വീണു കിടന്ന സ്ത്രീയെ കൊണ്ടു പോകാനായി എത്തിച്ചസ്ട്രച്ചർപോലുംതള്ളിമാറ്റിയാണ്എസ്.പിപ്രകോപനമുണ്ടാക്കിയത്.

ഫാക്ടറിക്ക് എതിരെ തിരിയുന്ന മുഴുവൻ ആളുകളേയും കേസിൽ കുടുക്കി സമരത്തെ തകർക്കാനുള്ള ഗൂഡാലോചനയാണ്നടന്നിട്ടുള്ളതെന്നും സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.
നിലവിൽ പുരുഷൻമാർ വീടുകളിൽ ഇല്ലാത്തതിനാൽ കുട്ടികളുടെ വിദ്യഭ്യാസം പോലും മുടങ്ങുന്ന സ്ഥിതിയാണെന്നും, പൊലീസ് ഭീകരതയാണ് പ്രദേശത്തെന്നും ആരോപിച്ചു

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...