സമരവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി പിടിയിലായി
താമരശ്ശേരി: ഫ്രഷ് കട്ട് സമരത്തെ തുടർന്ന്'പൊലീസ് അര്‍ധരാത്രിയും പുലര്‍ച്ചക്കും വന്ന് വാതിലിലും ജനാലകളിലും മുട്ടും, നിര്‍ത്താതെ കോളിംഗ് ബെല്‍ അടിക്കുകയും ചെയ്യുന്നതായി പരാതിയുമായി സ്ത്രീകൾ.
മണിക്കൂറുകള്‍ ഇടവിട്ട് എത്തുന്ന വിവിധ സ്റ്റേഷനുകളിലെ പൊലീസ് സംഘം അർധരാത്രിയിലും പുലർച്ചെയും വരെ പ്രതികളെ ചോദിച്ച് എത്തുന്നതായി കുടുംബങ്ങള്‍ പറയുന്നു. വാതിലിലും ജനാലകളിലും മുട്ടുകയുംനിർത്താതെ കോളിംഗ് ബെല്‍ അടിക്കുകയും ചെയ്തു ബുദ്ധിമുട്ടിക്കുന്നതായും ഇവർ പറയുന്നു.താമരശ്ശേരി,കോടഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് മാറിമാറി വരുന്ന വർരാവിലെ വന്ന് വിവരങ്ങള്‍ ചോദിക്കും.പകല്‍ വന്നാല്‍ പോരെ എന്ന് ചോദിച്ചവരോട് ഭീഷണി പെടുത്തി യാണ് പോവുന്നതിന്റെ വീഡിയോ നാട്ടുകാര്‍ പുറത്ത് വിട്ടിട്ടുണ്ട്.
ചെറിയ മക്കളോട് ഫോട്ടോ കാണിച്ച് ഇതാരാണ് അറിയുമോ എന്നൊക്കെ ചോദിച്ച് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും നാട്ടുകാർ പറയുന്നു. കുട്ടികള്‍ പേടിച്ച് റോഡിലേക്ക് പോലും ഇറങ്ങാത്ത അവസ്ഥയാണ്. വീട് തുറന്ന് നോക്കുകയും പരിശോധിക്കുകയും ചെയ്യും.കട്ടിലിനടിയിലും ബാത്‌റൂം സ്‌റ്റോറൂം തുറന്ന് നോക്കുകയാണ്. സമരത്തിന്‍റെ ഭാഗമായി കേസെടുത്തതോടെ പ്രദേശത്തെ പുരുഷന്മാർ പലരും ഒളിവിലായതിനാല്‍ണ്.ഇതോടെ വീടുകളില്‍ ഭക്ഷണസാധനങ്ങളും മരുന്നുകളും വാങ്ങാന്‍ ആളില്ലാതായി. ഓരോ വീട്ടിലേക്കും ആവശ്യമായ സാധനങ്ങള്‍ നാട്ടുകാരാണ് ഇപ്പോള്‍ എത്തിച്ചുകൊടുക്കുന്നത്.
സമരവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി പിടിയിൽ, ഇന്നലെ പോലീസ് പിടികൂടിയവരുടെ എണ്ണം 4 ആയി. ഇന്നലെ രാവിലെ പിടികൂടിയ വാവാട് സ്വദേശി ഷഫീഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈകുന്നേരം മൂന്നു പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശി ഷബാദ് (30), കൂടത്തായി ഒറ്റപ്പിലാക്കിൽ മുഹമ്മദ് ബഷീർ (44), കരിമ്പാലൻകുന്ന് ജിതിൻ വിനോദ് (19) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇതോടെ പോലീസ് പിടിയിൽ ആയവരുടെ ആകെ എണ്ണം 9 ആയി. ഇതിൽ മുഹമ്മദ് ബഷീർ ,ഷബാദ് എന്നിവരെ നോട്ടീസ് നൽകി വിട്ടയച്ചു, ഇവർ വഴി തടസ്സപ്പെടുത്തിയ കേസിൽ മാത്രം ഉൾപ്പെട്ടവരാണ്.
No comments:
Post a Comment