മാനന്തവാടി:വയനാട് പാൽച്ചുരത്തില് നിന്ന് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര് മരിച്ചു. തമിഴ്നാട് സ്വദേശി സെന്തില് കുമാറാ(54)ണ് മരിച്ചത്.
സഹയാത്രികന് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. രാത്രി പതിനൊന്നരയോടെ കമ്ബിയുടെ കേബിള് കയറ്റി കാസര്കോട്ടേയ്ക്ക് പോകുമ്ബോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്കാണ് പതിച്ചത്.
ലോറിയിലുണ്ടായിരുന്ന സഹായി ചാടി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടിയില് നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലിസും നാട്ടുകാരും രക്ഷാപ്രവര്ത്തനം നടത്തിയെങ്കിലും ലോറിയില് കുടുങ്ങിപ്പോയ ഡ്രൈവര് സെന്തില് കുമാറിനെ രക്ഷിക്കാന് കഴിഞ്ഞില്ല. അഗ്നി രക്ഷാ സേനാംഗങ്ങള് ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
No comments:
Post a Comment