Friday, October 24, 2025

വ്യൂവേഴ്സ് കൂട്ടാൻ കഫീലിനെതിരെ വീഡിയോ; കിട്ടി യത് എട്ടിന്റെ പണി

ദമാം: കഫീലിനെതിരെ ആരോപണം ഉന്നയിച്ച്നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പ്രചരിച്ചതോടെ സത്യാവസ്ഥ തേടി സഊദി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ പ്രവാസിക്കെതിരെ നടപടി. കഫീലിനെതിരെ ആരോപണം നടത്തുന്ന വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് കിഴക്കൻ പ്രവിശ്യാ പോലീസ് ഒരു ഇന്ത്യൻ പ്രവാസിയെ വിളിച്ചുവരുത്തി.

പ്രചരിക്കുന്ന ക്ലിപ്പ് നിരീക്ഷിച്ചതിനു ശേഷമാണ് നടപടി സ്വീകരിച്ചതെന്നും ബന്ധപ്പെട്ട അധികാരികൾ അന്വേഷണം ആരംഭിച്ചതായും അന്വേഷണത്തിനൊടുവിൽ പ്രവാസിയെതിരിച്ചറിയുന്നതിലേക്കും സമൻസ് അയയ്ക്കുന്നതിലേക്കും കാരണമായതായും കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് വിശദീകരിച്ചു.

പ്രവാസിയും തൊഴിലുടമയും തമ്മിൽ ഒരു തർക്കവും ഇല്ലെന്ന് അന്വേഷണങ്ങൾ തെളിയിച്ചതായി ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. ക്ലിപ്പിൽ പ്രചരിച്ചതോ സൂചിപ്പിച്ചതോ ആയ കാര്യങ്ങളുടെ ആധികാരികതയെ നിരാകരിക്കുന്നതാണ് സംഘത്തിന്റെ കണ്ടെത്തൽ.

നിയമലംഘകനായ പ്രവാസിക്കെതിരെ പ്രാരംഭനിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ബാധകമായ ചട്ടങ്ങൾക്കനുസൃതമായി അയാൾക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



പ്രാഥമിക അന്വേഷണത്തിൽ, പ്രവാസി വീഡിയോ ചിത്രീകരിക്കുകയും പോസ്റ്റ് ചെയ്യുകയും ചെയ്ത‌ത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലെ വ്യൂ വേഴ്‌സും ലൈക്കും ഷെയറും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വീഡിയോ എന്നാണ് പോലീസ് കണ്ടെത്തൽ.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...