വഖഫ് ബോർഡ് വിഷയത്തിൽ ഹൈകോടതിയിൽ ഹരജിക്കാർക്ക് ഒപ്പം ചേർന്ന് സർക്കാർ ഒത്തു കളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് വഖഫ് ബോർഡിൽ അമുസ്‌ലിംകളെ തിരുകി കയറ്റുന്നതെന്നും പിണറായി ആരോപിച്ചു. സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഇതിലാണ് സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം"
അമുസ്‌ലിംകളെ ഉൾപ്പെടുത്തിയത് ബിജെപി സർക്കാരുകൾ മാത്രമാണെന്ന് പിണറായി പറഞ്ഞു. ആ വഴിക്കാണ് ഇപ്പോൾ സംസ്ഥാന സർക്കാരും നീങ്ങുന്നത്. നാളെ മറ്റ് മതവിഭാഗങ്ങളിലേക്കും ഈ കടന്ന് കയറ്റം ഉണ്ടാകും. ഇന്ന് മുസ്‌ലിമിനെതിരെയാണ് വന്നതെങ്കിൽ നാളെ മറ്റു മതവിഭാഗങ്ങളുടെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കാം. മതനിരപേക്ഷ വിരുദ്ധവുമായ നിലപാടാണ് ഇക്കാര്യത്തിൽ ബിജെപി സ്വീകരിച്ചിരിക്കുന്നത്
മുസ്‌ലിം ലീഗ് നോമിനിയായ സ്പെഷ്യൽ പ്ലീഡർ മുഖേനയാണ് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്. സമ്പൂർണമായ കീഴടങ്ങലും പാദസേവയുമാണ് ഇപ്പോൾ പുറത്തുവന്നതെന്നും പിണറായി വിജയൻ പറഞ്ഞു."
0 Comments