LATEST

6/recent/ticker-posts

സ്കൂളിൽ ആണെന്ന് കരുതി പോയി...എടാ നിനക്ക് അഡ്രസൊക്കെ എഴുതാനറിയാമോ?", കെ.ടി. ജലീല്‍ കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുളളി

പാലക്കാട്: സ്കൂളിൽ ആണെന്ന് കരുതി പോയി...എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയവരെ ആദരിക്കുന്ന ചടങ്ങില്‍ കുട്ടികളെ വേദിയില്‍ അപമാനിച്ച്‌ മുൻ മന്ത്രി കെ.ടി.ജലീല്‍. കുട്ടികളെ വേദിയില്‍ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരില്‍ പരസ്യമായി ശാസിക്കുകയും ചെയ്തു. പാലക്കാട് മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.







സദസിലിരുന്ന കുട്ടിയോട് എടോ നിനക്ക് അഡ്രസ് എഴുതാനറിയാമോ എന്ന് ചോദിക്കുകയായിരുന്നു. പിന്നാലെ വേദിയിലേക്ക് വിളിച്ചു വരുത്തി കുട്ടികളെ കൊണ്ട് ഹിന്ദി എഴുതിച്ചു. അച്ഛന്‍റെ പേരും വിലാസവുമൊക്കെയാണ് എഴുതിച്ചത്. തെറ്റിയവരെ പരസ്യമായി ശാസിക്കുകയും ചെവിയില്‍ നുള്ളുകയും ചെയ്തു.
 ഫോണ്‍ മാത്രം നോക്കിയിരുന്നാല്‍ പോര, പുസ്തകങ്ങളൊക്കെ വായിക്കണം. പാത്തുമ്മയുടെ ആടില്‍ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് അറിയാമോ? ഫോണ്‍ ഉപയോഗിക്കുന്നത് അറിവ് സമ്പാദിക്കാൻ വേണ്ടിയായിരിക്കണം" വേദിയില്‍ ജലീല്‍ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Post a Comment

0 Comments