LATEST

6/recent/ticker-posts

ചില്ലറ ഇല്ല,മന്ത്രിയെ ബസിൽ നിന്ന് ഇറക്കി വിട്ട് കർണാടക ബസ് കണ്ടക്ടർ"

സാധാരണ ക്കാർക്ക് ദിവസവും നേരിടുന്ന അനുഭവം ഒരു മണിക്കൂർ കൊണ്ട് സ്വന്തം അനുഭവത്തിൽ മന്ത്രിക്ക്മനസിലായി .ബംഗളൂരുവിലെ പൊതുഗതാഗത സംവിധാനത്തിലെ യാഥാർത്ഥ്യങ്ങൾ നേരിട്ടറിയാൻ മിന്നൽ പരിശോധനക്കെത്തിയ കർണാടക ഗതാഗത മന്ത്രി ഭൈരതി സുരേഷിനെയാണ്  ടിക്കറ്റ് എടുക്കാൻ ചില്ലറ നൽകാത്തതിന് ബി.എം.ടി.സി (BMTC) ബസിൽ നിന്ന് കണ്ടക്ടർ ഇറക്കി വിട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് തന്‍റെ ഔദ്യോഗിക പദവി വെളിപ്പെടുത്താതെ മന്ത്രി മിന്നൽ പരിശോധന നടത്തിയത്. ഫേസ് മാസ്ക് ധരിച്ച് ഒരു സാധാരണ യാത്രക്കാരനെപ്പോലെ എത്തിയ മന്ത്രിയുടെ ഉദ്ദേശ്യം ബി.എം.സി.ടി ബസിലെ സാധാരണ ജനങ്ങളുടെ യാത്ര നിരീക്ഷിക്കുകയായിരുന്നു"










പരിശോധനയുടെ ഭാഗമായി ഭൂപസാന്ദ്രയിൽ നിന്ന് ഹെബ്ബാളിലേക്ക് പോവുകയായിരുന്ന ബി.എം.ടി.സി ബസിലാണ് ഭൈരതി സുരേഷ് കയറിയത്. രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട അദ്ദേഹം 100 രൂപയുടെ നോട്ട് നൽകി. എന്നാൽ ടിക്കറ്റ് തുകയായ 12 രൂപ കൃത്യമായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്‍റെ കൈവശം ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകിയപ്പോൾ, തിരികെ നൽകാൻ തന്റെ പക്കലും ചില്ലറയില്ലെന്നും കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു."








മുഖം മറച്ചതിനാൽ മന്ത്രിയെ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. തന്‍റെ പദവി വെളിപ്പെടുത്താനോ തർക്കിക്കാനോ നിൽക്കാതെയാണ് ഭൈരതി സുരേഷ് ബസിൽ നിന്ന് ഇറങ്ങിയത്. യാത്രക്കാരോടുള്ള ബി.എം.ടി.സി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പരാതികൾ ഉ‍യർന്നു വന്നിരുന്നു. ഇതിന്‍റെ സത്യാവസ്ഥ അറിയാനാണ് മന്ത്രി മുഖം മറച്ച് മിന്നൽ പരിശോധന നടത്തിയത്."
 
 

Post a Comment

0 Comments