തണ്ണിമത്തന്റെ 2 റിയാല്‍ വിലയെചൊല്ലി അരുംകൊ.ലയിൽ വധശിക്ഷ 20 ദിവസത്തിനുള്ളില്‍ നടപ്പാക്കാൻ സൗദി കോടതി.വഴിയോരക്കച്ചവടക്കാരനെ കുത്തികൊ.ലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.
വഴിയോരക്കച്ചവടക്കാരനുമായി രണ്ട് റിയാലുമായി ബന്ധപ്പെട്ട തർക്കമാണ് അരുംകൊലയില്‍ കലാശിച്ചത്. തണ്ണിമത്തന് 18 റിയാലാണ് കച്ചവടക്കാരൻ ആവശ്യപ്പെട്ടത്. എന്നാല്‍ അത് നല്‍കാൻ യുവാവ് തയാറായില്ല. താൻ 15 റിയാലാണ് നല്‍കിയിരുന്നതെന്ന് യുവാവ് അവകാശപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു
തർക്കം കനത്തതോടെ നൂറ് റിയാല്‍ നല്‍കിയാലും ഇനി തണ്ണിമത്തൻ തരില്ലെന്ന് കച്ചവടക്കാരൻ ഉറപ്പിച്ചുപറഞ്ഞു. തുടർന്ന് പ്രകോപിതനായ യുവാവ് കത്തിയെടുത്ത് കച്ചവടക്കാരനെ കുത്തിവീഴ്ത്തുകയായിരുന്നു. സൗദി പൗരന്റെ വധശിക്ഷ വിചാരണ കോടതിക്ക് പിന്നാലെ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുവച്ചു.
ഒരു നിമിഷം തനിക്കുണ്ടായ ദേഷ്യം തന്റെ ജീവിതം തകിടം മറിച്ചുവെന്ന് പ്രതി സംസാരിക്കുന്ന ഓഡിയോ സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്
0 Comments