സർക്കാർ തിങ്കളാഴ്ച അധികാരത്തിലേറുന്നതിനു മുന്നോടിയായി മുസ്ലീം ലീഗ്, മന്ത്രിമാരെ പ്രഖ്യാപിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടി, പാറക്കല്‍ അബ്ദുള്ള,കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി നിർദേശിച്ചിരിക്കുന്നത്. അഞ്ച് മന്ത്രിമാർ എന്ന നിർദേശത്തില്‍ ഉറച്ചു നിന്നു കൊണ്ടാണ് ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നാല് മന്ത്രിസ്ഥാനം നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിർദേശിച്ചിരിക്കുന്നത്. വിഷയത്തില്‍ ഇനിയും ചർച്ച നടക്കുമെന്ന് പിഎംഎ സലാം അറിയിച്ചു.