പൂർണമായ തീരുമാനം ആയിട്ടില്ല
തിരുവനന്തപുരം: തലസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണത്തിൽ തിരക്കിട്ട ചർച്ചകൾ തുടരുന്നു. ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ നിന്ന് സണ്ണി ജോസഫ്, കെ.മുരളീധരൻ, എ.പി അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.ലിജു, പി.സി വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു. ചാണ്ടി ഉമ്മന്‍റെയും ബിന്ദുകൃഷ്ണയുടെയും പേരുകൾ സജീവ പരിഗണനയിലാണ്. മന്ത്രിസഭയിലെ മുഴുവൻ പേരുകളും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പും വിജിലൻസും നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്."
"ജി.സുധാകരന് സ്പീക്കർ പദവിയോ മറ്റേതെങ്കിലും ക്യാബിനറ്റ് റാങ്കിലുള്ള പദവിയോ നൽകുന്ന കാര്യം കോൺഗ്രസ് ആലോചനയിലുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും."
.