LATEST

6/recent/ticker-posts

ലിഫ്റ്റിൽ നിന്നും ഇറങ്ങിയപ്പോൾ അബദ്ധത്തിൽ തട്ടിപ്പോയി, ക്ഷമ പറഞ്ഞിട്ടും മുഖത്തടിച്ച യുവതിയെ ചവിട്ടി കൂട്ടി യുവാവ്.

അബദ്ധത്തിൽ തട്ടിപ്പോയതിന് ക്ഷമാപണം നടത്തി യിട്ടും, മുഖത്ത് അടിച്ച യുവതി യെ പഞ്ഞിക്കിട്ടു യുവാവ് സോഷ്യൽ മീഡിയയിൽ താരമായി.പൂനെയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ ലിഫ്റ്റിന് മുന്നിലുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. ലിഫ്റ്റിൽ നിന്നും ഇറങ്ങുന്ന ഒരു യുവാവും ഈ സമയം ലിഫ്റ്റിലേക്ക് കയറാൻ ശ്രമിച്ച ഒരു യുവതിയും അബദ്ധവശാൽ പരസ്പരം കൂട്ടിമുട്ടി . പിന്നാലെ യുവാവ് ഇരുകൈയും തൊഴുത് പിടിച്ച് യുവതിയോട് ക്ഷമ ചോദിച്ചു.എന്നാൽ, അബദ്ധത്തിൽ നടന്നൊരു കൂട്ടിമുട്ടലായി കണ്ട് പ്രശ്നം ഒഴിവാക്കുന്നതിന് പകരം യുവതി യുവാവിന്‍റെ പ്രവർത്തി ചോദ്യം ചെയ്യുകയും യുവാവിന്‍റെ മുഖത്ത് അടിക്കുകയും ചെയ്യുന്നു. ഇത് യുവാവ് ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടും അടിക്കുന്നു. ഇതോടെ സമനില തെറ്റിയ യുവാവ് യുവതിയെ തലങ്ങും വിലങ്ങും അടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇന്നലെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വിവിധ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുയ്ക്കപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തു.








ആരാണ് ശരി? ആരാണ് തെറ്റ്? തർക്കിച്ച് നെറ്റിസെൺസ്
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ആരുടെ ഭാഗത്താണ് ശരി. ആരുടെ ഭാഗത്താണ് തെറ്റ് എന്ന ചോദ്യവും വീശദീകരണങ്ങളുമായി സമൂഹ മാധ്യമ ഉപയോക്താക്കളും സജീവമായി. പലരും പുതിയ തലമുറയ്ക്ക് ക്ഷമയും ഹിഷ്ണുതയും നഷ്ടപ്പെടുന്നുണ്ടെന്ന് പരിതപിച്ചു. ചിലർ യുവാവിന്‍റെ പക്ഷം ചേർന്ന് അയാൾ ക്ഷമ ചോദിച്ചിട്ടും രണ്ടാമതും അടിക്കാൻ ശ്രമിച്ചതാണ് പ്രശ്നം വഷളാക്കിയതെന്ന് കുറിച്ചു. അതേസമയം ഒരു സ്ത്രീയെ ഇത്രയേറെ ക്രൂരമായി അക്രമിച്ച യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് മറ്റ് ചിലർ ആവശ്യപ്പെട്ടു. രമ്യമായി പരിഹരിക്കേണ്ട ഒരു വിഷയത്തിൽ ഇപ്പോൾ ലോകമൊനടങ്കും അഭിപ്രായം പറയുകയാണെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു."ഇനി ഒരിക്കലും യുവതി ഒരാളേയും അടിക്കുന്നത് പോയിട്ട് മുഖത്ത് പോലും നോക്കില്ല എന്നതരത്തിലാണ് ഭൂരിഭാഗം പേരും പറയുന്നത്.