താമരശ്ശേരി: അടവ് തെറ്റിയ തിന് ഭീഷണി,ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി,
താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവർ കുറുന്തോട്ടി ക്കണ്ടിയിൽ മുരളീധരൻ (56) നെയാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാളുടെ ഓട്ടോറിക്ഷയും സമീപത്ത് നിർത്തിയിട്ടിട്ടുണ്ട്. താമരശ്ശേരി പോലീസ്
സ്ഥലത്തെത്തി.ഓട്ടോറിക്ഷയുടെ അടവ് തെറ്റിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഫൈനാൻസ് കമ്പനി ജീവനക്കാർ ഓട്ടോസ്റ്റാൻറിൽ എത്തി ഭീഷണി മുഴക്കി ഇരുന്നതായി പറയുന്നുണ്ട്.